• HOME
  • »
  • NEWS
  • »
  • world
  • »
  • സുരക്ഷാ സൂചികയില്‍ ലൈംഗികതയുടെ അതിപ്രസരം; വിസ് എയറിനെതിരെ യാത്രക്കാര്‍

സുരക്ഷാ സൂചികയില്‍ ലൈംഗികതയുടെ അതിപ്രസരം; വിസ് എയറിനെതിരെ യാത്രക്കാര്‍

ഇറുകിയതും ഇറക്കം കുറഞ്ഞതുമായ വസത്രങ്ങള്‍ ധരിച്ച സ്ത്രീകളെയാണ് കാര്‍ഡില്‍ ചിത്രീകരിച്ചിരിക്കുന്നത്

wizz air safety card

wizz air safety card

  • Last Updated :
  • Share this:
    ഹംഗറി: വിസ് എയര്‍ വിമാനത്തിലെ സുരക്ഷാ സൂചികയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിമാനത്തില്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ മുന്നറിയിപ്പ് കാര്‍ഡിലാണ് സ്ത്രീകളെ മോശമായി ചിത്രികരിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇറുകിയതും ഇറക്കം കുറഞ്ഞതുമായ വസത്രങ്ങള്‍ ധരിച്ച സ്ത്രീകളെയാണ് കാര്‍ഡില്‍ ചിത്രീകരിച്ചിരിക്കുന്നത്.

    നിരവധി സുരക്ഷാ മാര്‍ഗങ്ങള്‍ ചിത്രികരിക്കുന്ന കാര്‍ഡിലാണ് ലൈംഗികതയുടെ അതിപ്രസരമുള്ളതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ലൈഫ് ജാക്കറ്റ് ധരിക്കുന്നതും എയര്‍ ക്രാഫ്റ്റില്‍ നിന്ന് എങ്ങിനെ പുറത്തിറങ്ങാം തുടങ്ങിയവയാണ് സ്ത്രീകളുടെ ചിത്രം ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നത്.



    Also Read: ജനനേന്ദ്രിയത്തില്‍ 'സ്വയം വെടിവെച്ചു'; യുവാവ് ആശുപത്രിയില്‍

    കാര്‍ഡ് ശ്രദ്ധയില്‍പ്പെട്ട യാത്രികരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ശരീരഘടന എടുത്തുകാട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും. സ്തനങ്ങളും മറ്റും ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്താണെന്നും യാത്രക്കാര്‍ ചോദിക്കുകയായിരുന്നു.



    വിസ് എയറിനെതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സുരക്ഷാ സൂചിക സഹിതമാണ് പലരുടെയും ട്വീറ്റുകള്‍. വിസ് എയറിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും പ്രതിഷേധം അറിയിക്കുകയുമാണ് സോഷ്യല്‍ മീഡിയ. ചിത്രം യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ നഗ്നരായി തോന്നിപ്പിക്കുന്നതാണെന്നാണ് വലിയൊരു വിഭാഗം പറയുന്നത്.



    First published: