HOME » NEWS » World »

പാക് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക ആരോപണവുമായി യുവതി; വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

പാകിസ്താൻ ടീമിനെ നയിക്കുന്ന ബാബർ ആസം, നിലവിൽ ടി20, ടെസ്റ്റ് മത്സരങ്ങൾക്കായി ന്യൂസിലാൻഡിലാണ്. 26കാരനായ ബാബർ യുവതിയുടെ ആരോപണങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

News18 Malayalam | news18-malayalam
Updated: November 29, 2020, 10:48 AM IST
പാക് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക ആരോപണവുമായി യുവതി; വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി
Babar Azam
  • Share this:
ലാഹോർ: പാകിസ്താൻ ക്രിക്കറ്റ് താരം ബാബർ അസം ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി. വിവാഹവാഗ്ദാനം നൽകി പത്തുവർഷത്തോളം തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് ഇവർ ആരോപിക്കുന്നത്. ശനിയാഴ്ച വിളിച്ചു ചേർത്ത ഒരു പ്രസ് കോൺഫറന്‍സിലാണ് പാക് ടീം നായകനെതിരെ യുവതി പരസ്യ ആരോപണങ്ങൾ ഉന്നയിച്ചത്. ബാബറിന്‍റെ പ്രതിസന്ധി കാലത്ത് താൻ സാമ്പത്തിക സഹായവും നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

Also Read-പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിനെ മർദ്ദിച്ച് മനുഷ്യ വിസർജ്യം തീറ്റിച്ച് നാട്ടുകാർ

യുവതിയുടെ വെളിപ്പെടുത്തലുകൾ അനുസരിച്ച് ഇവരും ബാബറും അയല്‍വാസികളും സ്കൂള്‍ സുഹൃത്തുക്കളുമായിരുന്നു. '2010ൽ ബാബർ എന്നോട് പ്രണയാഭ്യര്‍ഥനനടത്തി. വീട്ടിലെത്തിയായിരുന്നു അഭ്യർഥന നടത്തിയത്. ഞാനത് സ്വീകരിക്കുകയും ചെയ്തു.. ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധത്തിലായിരുന്നു. വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ രണ്ടുപേരുടെയും വീട്ടുകാർ എതിർത്തു. തുടർന്ന് 2012 ല്‍ കോടതി വഴി വിവാഹം ചെയ്യാം എന്ന വാഗ്ദാനം നൽകി ബാബർ എന്നെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു പോയി.

പല സ്ഥലങ്ങളിലായി താമസിപ്പിച്ചു. ഇതിനിടയിൽ വിവാഹക്കാര്യം പറയുമ്പോഴൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴി‍ഞ്ഞു മാറുമായിരുന്നു. 2019 ൽ U-19 ലോകകപ്പിൽ പാകിസ്താനെ നയിച്ചത് ബാബറായിരുന്നു. പ്രശസ്തിയിലേക്കുയർന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇയാളുടെ മനസ് മാറി' എന്നായിരുന്നു യുവതിയുടെ ആരോപണം. ശാരീരികമായി ഉപദ്രവിക്കുകയും തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നുണ്ട്.



പാകിസ്താൻ ടീമിനെ നയിക്കുന്ന ബാബർ അസം, നിലവിൽ ടി20, ടെസ്റ്റ് മത്സരങ്ങൾക്കായി ന്യൂസിലാൻഡിലാണ്. 26കാരനായ ബാബർ യുവതിയുടെ ആരോപണങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്താൻ ക്രിക്കറ്റ് ബോർഡും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
Published by: Asha Sulfiker
First published: November 29, 2020, 10:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories