• HOME
  • »
  • NEWS
  • »
  • world
  • »
  • കുമ്പസാര രഹസ്യം വൈദികൻ വെളിപ്പെടുത്തി, ലൈംഗിക പീഡന കേസിൽ ഭർത്താവ് അകത്തായി; സഭയ്ക്കെതിരെ പരാതിയുമായി ഭാര്യ

കുമ്പസാര രഹസ്യം വൈദികൻ വെളിപ്പെടുത്തി, ലൈംഗിക പീഡന കേസിൽ ഭർത്താവ് അകത്തായി; സഭയ്ക്കെതിരെ പരാതിയുമായി ഭാര്യ

കുമ്പസാര രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന ആശയത്തിന് ഭംഗം വരുത്തിയതിന് 40, 000 ഡോളർ അധിക നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    സാൾട്ട് ലേക്ക് സിറ്റി: കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭർത്താവ് ജയിലിലായതിന് സഭയ്ക്കെതിരെ യുവതി. യു.എസിലെ ഉട്ട സംസ്ഥാനത്തിലെ സാൾട്ട് ലേക്ക് സിറ്റിയിലാണ് സംഭവം. ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സയിന്‍റ്സിനെതിരെയാണ് ക്രിസ്റ്റീൻ ജോൺസൺ പരാതി നൽകിയത്. തന്‍റെ ഭർത്താവ് കുമ്പസാരത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ചർച്ച് അധികൃതർ അധികാരികൾക്ക് മുമ്പിൽ വെളിപ്പെടുത്തിയെന്നാണ് പരാതി.

    സഭാ നിയമങ്ങൾ അനുസരിച്ച് പുരോഹിതരോട് നടത്തിയ കുമ്പസാരത്തിൽ ലൈംഗികമായി കുട്ടിയെ ഉപദ്രവിച്ചത് തന്‍റെ ഭർത്താവ് ഏറ്റുപറഞ്ഞതായി ക്രിസ്റ്റീൻ ജോൺസൺ തന്‍റെ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ, ആ കുറ്റസമ്മതം പുരോഹിതർ സംസ്ഥാന അധികാരികൾക്ക് കൈമാറി. കുമ്പസാരരഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന ആശയത്തിന് വിരുദ്ധമായാണ് പള്ളി അധികൃതർ പ്രവർത്തിച്ചതെന്നും പരാതിയിൽ അവർ ആരോപിക്കുന്നു.

    മരിയൻ കൗണ്ടി സർക്യൂട് കോടതിയിൽ കഴിഞ്ഞയാഴ്ച കേസ് ഫയൽ ചെയ്ത അവർ 9.5 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. വരുമാനം നഷ്ടപ്പെടുകയും വൈകാരികമായി ഉണ്ടായ ക്ലേശത്തിനും ഭർത്താവിന്‍റെ കൂട്ട് നഷ്ടപ്പെട്ടതിനുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കുമ്പസാര രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന ആശയത്തിന് ഭംഗം വരുത്തിയതിന് 40, 000 ഡോളർ അധിക നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

    പാക് പള്ളിയിൽ സ്ഫോടനം: മുതിർന്ന പൊലീസ് ഓഫീസർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

    തന്‍റെ ഭർത്താവ് തിമോത്തി ജോൺസൺ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി തെറ്റായ ബന്ധത്തിൽ ഏർപ്പെട്ടതായി 2016ലാണ് വാദിയായ ക്രിസ്റ്റിൻ ജോൺസൺ അറിഞ്ഞത്. സഭയുടെ മാർഗ നിർദേശങ്ങൾ പാലിച്ച് തിമോത്തി ജോൺസൺ കുമ്പസാരിക്കുകയും പാപം ഏറ്റു പറയുകയും ചെയ്തു. എന്നാൽ, കുറ്റസമ്മതം സ്വകാര്യമായിരിക്കില്ലെന്ന് സഭ ഭർത്താവിന് മുന്നറിയിപ്പ് കൊടുക്കണമായിരുന്നു എന്നാണ് ക്രിസ്റ്റിൻ വാദിക്കുന്നത്.

    2017ൽ നാൽപത്തിയേഴുകാരനായ തിമോത്തി ജോൺസൺ അറസ്റ്റിലായി. അതേസമയം, ഇരകളെ സഹായിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ദുരുപയോഗം റിപ്പോർട്ട് ചെയ്യുന്നതിന് 24 മണിക്കൂർ സഹായ ലൈനുണ്ടെന്നും ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് പറഞ്ഞു.

    കുട്ടികളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചെയ്തതായ സംഭവങ്ങൾ അറിഞ്ഞാൽ റിപ്പോർട്ട് ചെയ്യാൻ നിയമം അനുശാസിക്കുന്ന പ്രൊഫഷണലുകൾക്കിടയിലെ പുരോഹിതന്മാരെ പരിഗണിക്കുന്ന 28 സംസ്ഥാനങ്ങളിൽ ഒന്നാണ് ഒറിഗോൺ.
    Published by:Joys Joy
    First published: