• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ചുംബിക്കാൻ ശ്രമിച്ചു; ചുണ്ട് കടിച്ചുമുറിച്ച് യുവതി


Updated: December 18, 2018, 8:59 AM IST
ചുംബിക്കാൻ ശ്രമിച്ചു; ചുണ്ട് കടിച്ചുമുറിച്ച് യുവതി

Updated: December 18, 2018, 8:59 AM IST
ദുബായ്: കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചയാളുടെ ചുണ്ട് യുവതി കടിച്ചുമുറിച്ച സംഭവത്തിൽ കോടതിയിൽ വാദം തുടരുന്നു. കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചപ്പോഴാണ് ചുണ്ട് കടിച്ചെടുത്തതെന്നാണ് യുവതി വാദിക്കുന്നത്. എന്നാൽ വാഷ് റൂമിലേക്ക് വന്ന യുവതി പ്രകോപനം കൂടാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഈജിപ്ഷ്യൻ സ്വദേശി പറഞ്ഞു.

ഇക്കഴിഞ്ഞ മാസമാണ് ഉക്രൈൻ സ്വദേശിനിയായ യുവതിയെ സഹപ്രവർത്തകനായ യുവാവ് ചുംബിക്കാൻ ശ്രമിച്ചതെന്ന കേസ് രജിസ്റ്റർ ചെയ്തത് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ഓഫീസിലെ വാഷ് റൂം തകരാറിലായതിനെത്തുടർന്ന് തൊട്ടടുത്ത കെട്ടിടത്തിലുള്ള വാഷ് റൂമിൽ പോയപ്പോഴായിരുന്നു സംഭവം. അവിടെയെത്തിയപ്പോൾ സഹപ്രവർത്തകനായ ഈജിപ്ഷ്യൻ സ്വദേശിയുമുണ്ടായിരുന്നു. ഇതേത്തുടർന്ന് യുവതി അവിടനിന്ന് പുറത്തിറങ്ങി ലിഫ്റ്റിൽ കയറി മുകൾ നിലയിലെ വാഷ് റൂമിലേക്ക് പോയി. സ്ത്രീകളുടെ വാഷ് റൂമിലേക്ക് കയറിയപ്പോൾ പിന്നാലെയെത്തിയ യുവാവ് അവരെ ബലമായി കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ യുവതി അയാളുടെ ചുണ്ട് കടിച്ചുമുറിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ യുവാവ് അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

റാസൽഖൈമയിൽ മൂന്നുവയസുകാരൻ മുങ്ങിമരിച്ചു
Loading...

സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. 10 ദിവസത്തിനുശേഷം അൽ റിഗ്ഗിൽവെച്ച് ഈജിപ്ഷ്യൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അകാരണമായി തന്നെ യുവതി ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവ് കോടതിയിൽ പറഞ്ഞത്. വിശദമായ അന്വേഷണത്തിനൊടുവിൽ യുവാവിന്‍റെ വാദം തെറ്റാണെന്നും യുവതി നിരപരാധിയാണെന്നും പ്രോസിക്യൂട്ടർ കണ്ടെത്തി. അപമാനിക്കാനുള്ള ശ്രമത്തെ ഒറ്റയ്ക്ക് നേരിട്ട യുവതിയുടെ ധീരതയെ പ്രോസിക്യൂട്ടർ അഭിനന്ദിക്കുകയും ചെയ്തു. കേസിൽ വാദം പൂർത്തിയായിട്ടില്ല. ഡിസംബർ 27നാണ് അന്തിമവാദം.
First published: December 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍