ട്രംപിന് 'നടുവിരൽ നമസ്കാരം' പറ‍ഞ്ഞ വനിത സൈക്ലിസ്റ്റിന് പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയം

അകമ്പടി വാഹനങ്ങൾക്കൊപ്പം പോകുമ്പോഴാണ് ജൂലി ട്രംപിനെ നടുവിരൽ ഉയർത്തി അഭിവാദ്യം ചെയ്തത്.

News18 Malayalam | news18-malayalam
Updated: November 6, 2019, 7:41 PM IST
ട്രംപിന് 'നടുവിരൽ നമസ്കാരം' പറ‍ഞ്ഞ വനിത സൈക്ലിസ്റ്റിന് പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയം
cyclist(AFP)
  • Share this:
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപമാനിക്കുന്ന തരത്തിൽ വിരൽ ഉയർത്തിക്കാണിച്ചതിലൂടെ മാധ്യമ ശ്രദ്ധ നേടിയ വനിത സൈക്ലിസ്റ്റിന് പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയം. വെർജീനിയയിലെ പ്രാദേശിക ഓഫീസിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് യുവതി വിജയിച്ചത്.

also read:Shocking:കല്ലറയിൽ നിന്ന് യുവതിയുടെ മൃതദേഹം പുറത്തെടുത്ത് കൂട്ടമാനഭംഗത്തിനിരയാക്കി

ജൂലി ബ്രിക്സ്മാൻ എന്ന യുവതിയാണ് നടുവിരൽ ഉയർത്തി ട്രംപിനെ അഭിവാദ്യം ചെയ്തതിലൂടെ പ്രശസ്തയായത്. അകമ്പടി വാഹനങ്ങൾക്കൊപ്പം പോകുമ്പോഴാണ് ജൂലി ട്രംപിനെ നടുവിരൽ ഉയർത്തി അഭിവാദ്യം ചെയ്തത്. ഇതിന്റെ ചിത്രം എഎഫ്പി പകർത്തിയിരുന്നു. ഇത് വൈറലാവുകയും ചെയ്തിരുന്നു.

ഇതിനെതുടർന്ന് 52 വയസുള്ള ജൂലിക്ക് മാർക്കറ്റിംഗ് അനലിസ്റ്റ് ജോലി നഷ്ടമായിരുന്നു. നിരവധി വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. വിമർശനങ്ങൾക്കിടെ ചിലർ യുവതിക്ക് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ക്ഷണം ജൂലി അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ട് നേടിക്കൊണ്ടാണ് ജൂലി വിജയിച്ചത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെയാണ് ജൂലി പരാജയപ്പെടുത്തിയത്. 'തെരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ച അൽഗോൻകിയൻ ജില്ലയിലെ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും പ്രതിനിധിയായി മുന്നോട്ട് പോകും. വളരെയധികം അഭിമാനമുണ്ട്'- വൈറലായ തന്റെ ചിത്രത്തിനൊപ്പം ജൂലി ട്വിറ്ററിൽ കുറിച്ചു.

First published: November 6, 2019, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading