• HOME
 • »
 • NEWS
 • »
 • world
 • »
 • Internal examination | 'ആ ഓർമ്മ എന്നെ വേട്ടയാടുന്നു': ദോഹാ വിമാനത്താവളത്തിലെ അനുഭവം പങ്കുവച്ച് വനിത

Internal examination | 'ആ ഓർമ്മ എന്നെ വേട്ടയാടുന്നു': ദോഹാ വിമാനത്താവളത്തിലെ അനുഭവം പങ്കുവച്ച് വനിത

വിമാനത്താവളത്തിലെ ബാത്ത്റൂമിൽ നിന്ന് നവജാത ശിശുവിനെ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒന്നിലധികം സ്ത്രീകളെ പരിശോധിച്ചതെന്ന് ഖത്തർ സമ്മതിച്ചിരുന്നു,

Hamad International airport in Doha, Qatar, REUTERS/Deepa Babington

Hamad International airport in Doha, Qatar, REUTERS/Deepa Babington

 • Last Updated :
 • Share this:
  2020 ഒക്‌ടോബർ 2ന്, ഖത്തറിലെ (Qatar) ദോഹയിൽ (Doha) നിന്ന് ജക്കാർത്തയിലേക്കുള്ള ഒരു വിമാനത്തിൽ ഇരിക്കുകയായിരുന്നു മാൻഡി. പെട്ടെന്ന് ആയുധങ്ങളുമായി എത്തിയ ഗാർഡുകളുടെ അകമ്പടിയോടെ അധികൃതർ മാൻഡിയോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. അവരെ കൊണ്ടുപോയത് ഒരു ആംബുലൻസിലേയ്ക്കായിരുന്നു. തുടർന്ന് മാൻഡിയുടെ സമ്മതമില്ലാതെ നിർബന്ധിതമായി ഗൈനക്കോളജിക്കൽ പരിശോധന നടത്തി. എന്തിന് വേണ്ടിയാണ് പരിശോധന എന്ന് പോലും വ്യക്തമാക്കാതെയായിരുന്നു ആന്തരിക പരിശോധനകൾ നടത്തിയത്.

  നിലവിൽ ഖത്തർ എയർവേയ്‌സ്, ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറെടുക്കുന്ന ഒന്നിലധികം സ്ത്രീകളിൽ ഒരാളാണ് മാൻഡി എന്ന ബ്രിട്ടീഷ് സ്വദേശി. മറ്റ് സ്ത്രീകൾ ദോഹയിൽ നിന്ന് സിഡ്‌നിയിലേക്കുള്ള വിമാനത്തിലുണ്ടായിരുന്ന ഓസ്‌ട്രേലിയൻ സ്വദേശികളാണ്.

  വിമാനത്താവളത്തിലെ ബാത്ത്റൂമിൽ നിന്ന് നവജാത ശിശുവിനെ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒന്നിലധികം സ്ത്രീകളെ പരിശോധിച്ചതെന്ന് ഖത്തർ സമ്മതിച്ചു. എന്നാൽ "ആ സംഭവം വളരെ ഭയാനകമായിരുന്നു, ആ ദിവസത്തിന്റെ ഓർമ്മകൾ എന്നെ എന്നും വേട്ടയാടുന്നു ” 51 കാരിയായ മാൻഡി ഇൻസൈഡറോട് പറഞ്ഞു.

  Also Read- Sudha Murthy | വളർത്തുനായയുടെ ജന്മദിനത്തിൽ ആരതിയുഴിഞ്ഞ് സുധാ മൂർത്തി; വീഡിയോ കാണാം

  എന്നാൽ ഇത് സംബന്ധിച്ച് ഖത്തർ സർക്കാരും വിമാനത്താവളവും വ്യോമയാന അതോറിറ്റിയും ഇൻസൈഡറിനോട് പ്രതികരിച്ചിട്ടില്ല. സംഭവത്തിന് ശേഷം പരിശോധനകൾക്ക് വിധേയരായ രണ്ട് ബ്രിട്ടീഷ് വനിതകളെയും പിന്തുണച്ചതായി യുകെയുടെ ഫോറിൻ, കോമൺ‌വെൽത്ത് & ഡെവലപ്‌മെന്റ് ഓഫീസ് വക്താവ് വ്യക്തമാക്കി: “ഞങ്ങൾ ഖത്തർ അധികൃതരോടും ഖത്തർ എയർവേയ്‌സിനോടും ഔദ്യോഗികമായി ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും സമഗ്രമായി അന്വേഷിച്ച് നടപടികൾ സ്വീകരിക്കണെന്നും ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും" അറിയിച്ചു.

  മാൻഡി ലണ്ടനിൽ നിന്ന് ഇൻഡോനേഷ്യയിലെ ബാലിയിലേയ്ക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ് ദോഹയിൽ വച്ച് പരിശോധനകൾക്ക് വിധേയയായത്. താൻ വിമാനത്തിൽ ഇരിക്കുകയായിരുന്നുവെന്നും വിമാനം യാത്ര ആരംഭിക്കാൻ വൈകിയെന്നും ഇതിനെ തുടർന്ന് എല്ലാവരോടും വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും, മാൻഡി പറയുന്നു.

  വിമാനത്തിൽ നിന്ന് ഇറക്കി യാത്രക്കാരെ ഗേറ്റിന് സമീപത്തേയ്ക്ക് കൊണ്ടുവന്നു. സായുധരായ പോലീസും മറ്റ് ഉദ്യോഗസ്ഥരും അവിടെയെത്തി. തുടർന്ന് യാത്രക്കാരിൽ നിന്ന് കുറച്ച് സ്ത്രീകളെ തിരഞ്ഞെടുത്തു. "എന്നെയും അവർ സമീപിച്ചു, അത് തികച്ചും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. ഒരു വനിതാ ഖത്തറി പോലീസ് ഓഫീസർ എന്നെയും മറ്റ് രണ്ടോ മൂന്നോ സ്ത്രീകളെയും തിരഞ്ഞെടുത്ത് അവരെ പിന്തുടരാൻ ആവശ്യപ്പെടുകയായിരുന്നു."

  Also Read- Viral Video | വിവാഹം കുളമാക്കി മുൻ കാമുകൻ; വരന്റെ മുന്നിൽ വച്ച് വധുവിനെ 'സിന്ദൂരം' ചാർത്തി

  പിന്നീട് ഒരു ലിഫ്റ്റിൽ കയറ്റി. ലിഫ്റ്റിൽ വച്ച് ആ ഉദ്യോഗസ്ഥ എന്നിൽ നിന്ന് അവരുടെ കണ്ണുകൾ എടുത്തില്ല. തുടർന്ന് ടാർമാക്കിലേക്ക് കൊണ്ടുവന്നു. അവിടെ കൂടുതൽ പോലീസുകാരുണ്ടായിരുന്നു. തുടർന്ന് ഒരു ആംബുലൻസിൽ കയറ്റി, അവിടെ ഒരു വനിതാ നഴ്‌സ് കാത്തുനിന്നിരുന്നു. അവർ എന്നോട് കട്ടിലിൽ കിടക്കാൻ ആജ്ഞാപിച്ചു, അത് ഞാൻ ചെയ്തു. തുടർന്ന് അരയിൽ നിന്ന് താഴേയ്ക്കുള്ള വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു."

  “ഞാൻ ഞെട്ടിപ്പോയി” നഴ്‌സിന്റെ അഭ്യർത്ഥനയെക്കുറിച്ച് മാൻഡി പറഞ്ഞു. "അവർ എന്റെ ജനനേന്ദ്രിയം പരിശോധിക്കുകയും ഞാൻ പ്രസവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. ഞാൻ വളരെ ശക്തയാണ് എന്നായിരുന്നു എന്റെ വിശ്വാസം. എന്നാൽ ആ നിമിഷം ഞാൻ മരവിച്ചുപോയി," അവർ പറഞ്ഞു.

  ഈ സമയത്തും, എന്തിനാണ് പരിശോധന നടത്തിയതെന്ന് മാൻഡിയോട് പറഞ്ഞിട്ടില്ല. ആ ഷോക്കിൽ നിന്ന് മാറി സംസാരിക്കാറായപ്പോൾ ഞാൻ ചോദിച്ചു, എന്തിനാണ് എന്നെ പരിശോധിച്ചത്?" അപ്പോഴാണ് അവർ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിനെ കുറിച്ച് പറഞ്ഞത്, മാൻഡി പറയുന്നു.

  സംഭവത്തിന് ശേഷം തനിക്ക് വളരെയേറെ ആശങ്കകളും അപമാനവും തോന്നിയെന്ന് മാൻഡി പറയുന്നു. പരിശോധനയ്ക്ക് വിധേയരാക്കിയ മറ്റ് സ്ത്രീകളേക്കാൾ പ്രായം തനിയ്ക്കുണ്ടായിരുന്നു. ഞാൻ ആക്രമിക്കപ്പെട്ടതായി എനിക്ക് തോന്നി. ഞാൻ പരിശോധനയ്ക്ക് സമ്മതം നൽകിയിട്ടില്ല. നിർബന്ധിച്ചാണ് എന്നെ പരിശോധനയ്ക്ക് വിധേയയാക്കിയത്. തോക്ക് ചൂണ്ടിയാണ് തന്നെ പരിശോധിച്ചത്. എന്നിൽ നിന്ന് മൂന്നടി അകലെ മെഷീൻ ഗൺ കൈവശമുള്ള പോലീസ് ഓഫീസർമാർ ഉണ്ടായിരുന്നു. ഇത് തികച്ചും ഭയാനകമായിരുന്നു, മാൻഡി പറയുന്നു

  അടുത്ത ഏതാനും ആഴ്‌ചകൾ ആ സംഭവത്തിന്റെ ഷോക്കിലാണ് കഴിഞ്ഞത്. അത് പിന്നീട് ദേഷ്യമായി മാറി. ആ പരിശോധനകൾക്ക് ശേഷം കോവിഡ് ലോക്ക്ഡൌൺ സമയത്ത് തനിയ്ക്ക് ആന്റീഡിപ്രസന്റ് മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും മാൻഡി പറയുന്നു.

  തന്റെ വിമാനത്തിൽ പരിശോധനയ്ക്ക് വിധേയയായ ഒരേയൊരു സ്ത്രീ താനാണെന്ന് കരുതുന്നതായും മാൻഡി പറഞ്ഞു. എന്നാൽ ദോഹ വിമാനത്താവളത്തിൽ ആന്തരിക പരിശോധനയ്ക്ക് വിധേയയായ ഒരേയൊരു സ്ത്രീ മാൻഡി അല്ല. ആ സംഭവത്തിൽ ദോഹയിൽ കുറഞ്ഞത് എട്ട് ഫ്ലൈറ്റുകളിലെ സ്ത്രീകളിലെങ്കിലും പരിശോധന നടത്തിയിട്ടുണ്ടെന്ന് മാൻഡിയുടെ അഭിഭാഷകൻ ഡാമിയൻ സ്റ്റുർസാക്കർ ഇൻസൈഡറോട് പറഞ്ഞു. ആന്തരിക പരിശോധനയ്ക്ക് വിധേയരായ ആകെ സ്ത്രീകളുടെ എണ്ണം വ്യക്തമല്ല.

  "നിരവധി വനിത യാത്രക്കാരെ പരിശോധിച്ചതായി"ഖത്തർ സർക്കാർ കഴിഞ്ഞ വർഷം സമ്മതിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധനകൾ അംഗീകരിക്കാനാകില്ലെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

  തങ്ങളെ തട്ടിക്കൊണ്ടുപോകുകയാണെന്ന ധാരണയിൽ' തന്റെ ക്ലയന്റുകളിൽ പലരും ഇപ്പോഴും ആഘാതത്തിന്റെ "തുടർച്ചയായ ഫലങ്ങൾ" അനുഭവിക്കുന്നുണ്ടെന്നും പലരും ഇപ്പോഴും ജോലി ചെയ്യുന്നതിലും വിമാന യാത്രകൾ നടത്തുന്നതിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും സ്റ്റുർസാക്കർ പറഞ്ഞു.

  ചില ഓസ്‌ട്രേലിയൻ വനിതകൾ തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന നിയമലംഘനത്തെയും അപമാനത്തെയും ബലാത്സംഗത്തിന് ഇരയായതുമായാണ് താരതമ്യം ചെയ്തിരിക്കുന്നതെന്ന്, 2021 ഒക്ടോബറിൽ ഖത്തർ എയർവേയ്‌സിന്റെ സിഇഒയ്ക്ക് അയച്ച കത്തിൽ സ്റ്റുർസാക്കർ പറഞ്ഞു. അവർ തങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു, വെടിയേറ്റ് കൊല്ലപ്പെടുമെന്ന് തന്നെ കരുതിയിരുന്നതായും കത്തിൽ പറയുന്നു.

  തങ്ങളെ തട്ടിക്കൊണ്ടുപോകുകയാണെന്നും ഒരു ഭീകരാക്രമണം നടക്കുകയാണെന്നുമാണ് പലരും ധരിച്ചത്. തന്റെ ക്ലയന്റുകൾ ആദ്യം നിയമനടപടി സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും സ്റ്റുർസാക്കർ ഇൻസൈഡറോട് പറഞ്ഞു. എന്നാൽ സംഭവിച്ചതിനെ കുറിച്ച് ലോകത്തെ അറിയിക്കാനും മറ്റൊരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുമുള്ള അവരുടെ ശ്രമങ്ങൾ ഖത്തർ അധികൃതർ അവഗണിച്ചു. കോടതി നടപടികൾ വരും ആഴ്ചകളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റുർസാക്കർ ഇൻസൈഡറോട് പറഞ്ഞു. സംഭവത്തിൽ ഖത്തർ വിമാനത്താവള അധികൃതരും എയർലൈനും ക്ഷമാപണം നടത്താത്തതിൽ തനിക്ക് പ്രതിഷേധമുണ്ടെന്നും മാൻഡി പറഞ്ഞു.

  കഴിഞ്ഞ നവംബറിൽ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയതായി ഖത്തർ അധികൃതർ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച് ഖത്തറിൽ നിന്ന് കടന്നു കളഞ്ഞത് ഏഷ്യൻ വനിതയാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ അതിനുശേഷം കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
  Published by:Rajesh V
  First published: