• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓൺലൈനായി വാങ്ങിയ പാമ്പ് കടിച്ച് യുവതി മരിച്ചു

news18india
Updated: July 24, 2018, 4:35 PM IST
ഓൺലൈനായി വാങ്ങിയ പാമ്പ് കടിച്ച് യുവതി മരിച്ചു
news18india
Updated: July 24, 2018, 4:35 PM IST
ബെയ്‍‍ജിങ്: ഓൺലൈനായി വാങ്ങിയ പാമ്പ് കടിച്ച് യുവതി മരിച്ചു. പരമ്പരാഗതമായ പാമ്പ് വൈൻ ഉണ്ടാക്കുന്നതിനു വേണ്ടിയാണ് വിഷമുള്ള പാമ്പിനെ യുവതി വാങ്ങിയത്. ചൈനയിലാണ് സംഭവം. ഓൺലൈൻ ഷോപ്പിങ് പോർട്ടലിലാണ് യുവതി വിഷപ്പാമ്പിന് ഓർഡർ നൽകിയത്.

ചൈനയിലെ ഷാൻഷിയിലെ ഉത്തരമേഖലയിൽ നിന്നുള്ള 21കാരിയായ യുവതി കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. വെള്ളി കെട്ടൻ അഥവാ എട്ടടിവീരൻ എന്ന പാമ്പാണ് കടിച്ചത്. പാമ്പ് കടിച്ച് എട്ടു ദിവസം പൂർത്തിയായപ്പോഴേക്കും യുവതി മരിച്ചു. ഷിൻഹ്വ വാർത്ത ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ചൈനയിലെ പ്രശസ്തമായ ഴുആൻഴുആൻ എന്ന ഇ കൊമേഴ്സ് വെബ്സൈറ്റാണ് വിഷപാമ്പിനെ വിൽപനയ്ക്ക് വെച്ചത്. പ്രാദേശിക കൊറിയർ കമ്പനി പാമ്പിനെ യുവതിക്ക് എത്തിച്ചു നൽകി. എന്നാൽ, കൊറിയർ ബോക്സിനുള്ളിൽ എന്താണെന്ന് അറിയില്ലായിരുന്നെന്ന് കൊറിയർ കമ്പനി വാർത്താ ഏജൻസിയോട് പറഞ്ഞു.

പാമ്പിനെ പിന്നീട് യുവതിയുടെ വീടിനു സമീപത്തു നിന്ന് കണ്ടെത്തി. വന്യജീവികളെ വിൽക്കുന്നതിന് ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്ക് വിലക്കുണ്ട്.
First published: July 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍