ബാല്‍ക്കണിയില്‍ യോഗ; 80 അടി താഴ്ചയിലേക്കു വീണ 23 കാരിക്ക് ഗുരുതര പരിക്ക്

അപകടത്തിന് തൊട്ടു മുന്‍പ് ഇവര്‍ യോഗ ചെയ്യുന്നതിന്റെ ചിത്രം സുഹൃത്ത് പകര്‍ത്തിയിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

News18 Malayalam
Updated: August 27, 2019, 7:47 PM IST
ബാല്‍ക്കണിയില്‍ യോഗ; 80 അടി താഴ്ചയിലേക്കു വീണ 23 കാരിക്ക് ഗുരുതര പരിക്ക്
അപകടത്തിന് തൊട്ടു മുന്‍പ് ഇവര്‍ യോഗ ചെയ്യുന്നതിന്റെ ചിത്രം സുഹൃത്ത് പകര്‍ത്തിയിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
  • Share this:
മെക്സിക്കോ: ബാല്‍ക്കണിയില്‍ യോഗ പരിശീലിക്കുന്നതിനിടെ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലിയില്‍ നിന്നും താഴേയ്ക്കു വീണ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. മെക്സിക്കോയിലെ സാന്‍ പെഡ്രോയിലാണു സംഭവം. അലക്സാ ടെറാസ എന്ന 23-കാരിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് തൊട്ടു മുന്‍പ് ഇവര്‍ യോഗ ചെയ്യുന്നതിന്റെ ചിത്രം സുഹൃത്ത് പകര്‍ത്തിയിരുന്നു. ഇതു സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഗുരിതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പതിനൊന്നു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി മെക്‌സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈകാലുകള്‍ക്ക് സാരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് മൂന്നു വര്‍ഷത്തോളം നടക്കാനാകുമോയെന്ന ആശങ്ക ഡോക്ടര്‍മാരും പ്രകടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ 110 എല്ലുകളും ഇടുപ്പും പൊട്ടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇതിനിടെ പെണ്‍കുട്ടിക്ക് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി 100 പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Also Read വിശപ്പടക്കാൻ പാടിയ തെരുവ് ഗായിക, ഒരൊറ്റ വീഡിയോയിലൂടെ ജീവിതം മാറി മറിഞ്ഞ് റാണു മണ്ഡല്‍ 
First published: August 27, 2019, 7:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading