• HOME
 • »
 • NEWS
 • »
 • world
 • »
 • 7.7 കോടി രൂപ അബദ്ധത്തിൽ അക്കൗണ്ടിലെത്തി; ഒരു വർഷമായി ഉറക്കം നഷ്ടപ്പെട്ട യുവതി പണത്തിന്‍റെ ഉടമയെ കണ്ടെത്തി!

7.7 കോടി രൂപ അബദ്ധത്തിൽ അക്കൗണ്ടിലെത്തി; ഒരു വർഷമായി ഉറക്കം നഷ്ടപ്പെട്ട യുവതി പണത്തിന്‍റെ ഉടമയെ കണ്ടെത്തി!

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വൻതുക അക്കൗണ്ടിൽ വന്ന വിവരം യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്

Bank_account

Bank_account

 • Share this:
  ലണ്ടൻ: അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ 7.7 കോടി രൂപയുടെ ഉടമയെ ഒരുവർഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ് ഒരു ബ്രിട്ടീഷ് യുവത്. ഒരു വർഷത്തോളം തന്‍റെ ഉറക്കം കെടുത്തിയ സംഭവത്തെ അതിശയകരമെന്നും അവിശ്വസനീയമെന്നും പേടിസ്വപ്നമെന്നുമാണ് യുവതി വിശേഷിപ്പിക്കുന്നത്. ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസാണ് അബദ്ധത്തിൽ യുവതിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വൻതുക അക്കൗണ്ടിൽ വന്ന വിവരം യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് പരിശോധിക്കുമ്പോഴായിരുന്നു ഇത്. 7.7 കോടി രൂപയോളമാണ് അക്കൌണ്ടിലെത്തിയത്. അബദ്ധത്തിൽ നിക്ഷേപിച്ചതാകുമെന്നും, അവർ തന്നെ അത് തിരിച്ചുപിടിക്കുമെന്നുമാണ് കരുതിയത്. കൂടാതെ ഭയം കാരണം ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. എന്നാൽ മാസങ്ങൾ കടന്നുപോയിട്ടും അക്കൗണ്ടിലെത്തിയ പണം യഥാർഥ അവകാശി തിരിച്ചെടുത്തില്ല. ഇതോടെയാണ് യുവതി, ഒരു മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് അവർ നടത്തിയ അന്വേഷണത്തിലാണ് ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസാണ് അബദ്ധത്തിൽ യുവതിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്ന് വ്യക്തമായത്.

  ഇതിനിടെ ഒരു അത്യാവശ്യം വന്നപ്പോൾ ഇതിൽനിന്ന് കുറച്ച് പണം ചെലവഴിക്കുകയും ചെയ്തു. ഈ പണം എങ്ങനെ തിരികെ നൽകുമെന്നതാണ് ഇപ്പോൾ യുവതിയുടെ ആശങ്ക. ആ തുക തിരിച്ചടക്കാനുള്ള സാമ്പത്തികശേഷം തനിക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

  അതേസമയം സംഭവം വാർത്തയായതോടെ ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസ് വിശദീകരണവുമായി രംഗത്തെത്തി. പാഴ്സൽ കസ്റ്റംസ് ഡ്യൂട്ടിയിൽ റിബേറ്റായി 23.39 പൌണ്ട് യുവതിക്ക് നൽകാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തിൽ 7.7 കോടി രൂപ നിക്ഷേപിക്കപ്പെട്ടത്. ജീവനക്കാരുടെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസ് വിശദീകരിക്കുന്നു. അക്കൌണ്ടിൽ മാത്രമായി നിക്ഷേപിക്കപ്പെട്ടതിനാൽ സംഭവം കണ്ടെത്താനുമായില്ല. ഇപ്പോൾ ഈ വിവരം യുവതി പുറത്ത് പറഞ്ഞതുകൊണ്ടാണ് തങ്ങളുടെ ശ്രദ്ധയിൽ വന്നത്. അവർക്ക് നന്ദി പറയുന്നു. സംഭവത്തിൽ ക്ഷമാപണം നടത്തിയ ഹെർ മജസ്റ്റീസ് റെവന്യൂ ആൻഡ് കസ്റ്റംസ് പണം തിരികെ എടുക്കുന്നതിനുള്ള ശ്രമത്തിലാണ്.

  കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത് പെൺകുട്ടി; കൈയടിച്ച് സോഷ്യൽ മീഡിയ

  കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. മലപ്പുറം തിരൂർ തുവ്വക്കാട് നടന്ന അപകടത്തിലാണ് രക്ഷാപ്രവർത്തകയായി ഒരു പെൺകുട്ടി ഓടിയെത്തിയത്. ബൈക്കിലെത്തിയ യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ, പെൺകുട്ടിക്ക് നേരെ എത്തിയെങ്കിലും പതറാതെ, രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയായിരുന്നു. ഈ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതായാലും പെൺകുട്ടിക്ക് അഭിനന്ദനപ്രവാഹവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. ബസ് കാത്തുനിന്ന പെൺകുട്ടിയാണ് മറ്റൊന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്നത്. കാർ ബൈക്കിൽ ഇടിച്ചതോടെ യുവാവ് തലയിടിച്ച് റോഡിൽ വീണു. എന്നാൽ ഹെൽമെറ്റ് ധരിച്ചതിനാൽ, യുവാവ് രക്ഷപെടുകയായിരുന്നു.

  Also Read- അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല; കടയ്ക്കാവൂർ പോക്സോ കേസ് അവസാനിപ്പിച്ച് കോടതി

  അതേസമയം തിരൂർ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസവും താനൂർ-തിരൂർ പാതയിൽ രണ്ട് വാഹന അപകടങ്ങൾ നടന്നു. റോഡ് മികച്ച നിലവാരത്തിൽ പണിതതോടെ വാഹനങ്ങളുടെ അമിതവേഗതയാണ് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ 1.30ന് മൂലക്കൽ ഗ്യാസ് ടാങ്കറും കണ്ടയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകുന്നേരം 4.15 ന് താനൂർ ശോഭപറമ്പ് ക്ഷേത്രത്തിന് സമീപം എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറിൽ എതിരെവന്ന മൽസ്യം കയറ്റിയ കണ്ടെയ്നർ ലോറി ഇടിച്ചും അപകടം ഉണ്ടായിരുന്നു. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.

  കോഴിക്കോട്-കൊച്ചി ദൂരം 25 കിലോമീറ്ററോളം കുറയ്ക്കുന്നതിനാൽ, ടാങ്കർ-കണ്ടെയ്നർ ലോറികൾ കൂടുതലായി തിരൂർ-പൊന്നാനി-ചാവക്കാട്-കൊടുങ്ങല്ലൂർ റൂട്ട് ഉപയോഗിക്കാൻ തുടങ്ങി. ഇതോടെയാണ് ഇവിടെ അപകടങ്ങൾ തുടർക്കഥയായത്. വലിയ വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഈ റൂട്ടിൽ നിത്യസംഭവമാണ്. മൂന്നു മാസത്തിനകം രണ്ടു ലോറി ഡ്രൈവര്‍മാരാണ് തിരൂർ-താനൂർ മേഖലയിലുണ്ടായ അപകടത്തിൽ മരിച്ചത്. താനൂര്‍ നടക്കാവ് വളവില്‍ നാല് മാസത്തിനകം ആറോളം വാഹനങ്ങള്‍ നിയന്ത്രണം കിട്ടാതെ മറിഞ്ഞു. തിരൂര്‍ പെരുവഴിയമ്പലം വളവിലും താനൂര്‍ ജ്യോതി വളവിലും ടാങ്കര്‍ ലോറികള്‍ നിയന്ത്രണം വിട്ടു ഇടിച്ചു കയറി. റോഡ് നവീകരണം പൂർത്തിയായതിന് ശേഷമാണ് ഇവിടെ അപകടങ്ങൾ വർദ്ധിച്ചതെന്ന് നാട്ടുകാർ പറയുന്നു.
  Published by:Anuraj GR
  First published: