നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Woman Tortures Monkey | വീട്ടിൽ വളർത്തിയ കുരങ്ങനെ ഉപദ്രവിച്ചു; ഇനി മൃഗങ്ങളെ വളർത്തരുതെന്ന് യുവതിയ്ക്ക് കോടതി വിലക്ക്

  Woman Tortures Monkey | വീട്ടിൽ വളർത്തിയ കുരങ്ങനെ ഉപദ്രവിച്ചു; ഇനി മൃഗങ്ങളെ വളർത്തരുതെന്ന് യുവതിയ്ക്ക് കോടതി വിലക്ക്

  കുരങ്ങിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യാൻ വരെ ശ്രമിക്കുകയുണ്ടായി.

  • Share this:
   നമ്മൾ എങ്ങനെ സ്നേഹിക്കുന്നുവോ അതിനേക്കാളും സ്നേഹം തിരിച്ചു തരുന്നവരാണ് വളർത്തു മൃഗങ്ങൾ (Pets). മൃഗങ്ങളെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, സ്വന്തം സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി അവയെ ഉപദ്രവിക്കാൻ പോലും മടിക്കാത്തവരും ഉണ്ട്. അത്തരത്തിൽ തന്റെ സന്തോഷത്തിനായി ഒരു കുരങ്ങിനെ (Monkey) വളർത്തുകയും അതിനെ നിരന്തരമായി ഉപദ്രവിക്കുകയും ചെയ്ത ഒരു സ്ത്രീയ്ക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് യുകെയിലെ (UK) ഒരു പ്രാദേശിക കോടതി (Court).

   വിക്കി (Vicki) എന്ന സ്ത്രീയെയാണ് വളർത്തുമൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് കോടതി വിലക്കിയിരിക്കുന്നത്. വിക്കി വളർത്തിയിരുന്ന മില്ലി (Milly) എന്ന കുരങ്ങാണ് അവരുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായത്. ആളുകൾ സാധാരണയായി അവരുടെ വളർത്തുമൃഗങ്ങളെ ഓമനിച്ച് വളർത്തുമ്പോൾ വിക്കി തന്റെ കുരങ്ങിനെ ക്രൂരമായി പീഡിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തിയത്. കുരങ്ങിനെക്കൊണ്ട് നിർബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിക്കാൻ ശ്രമിക്കുമായിരുന്നു വിക്കി കുരങ്ങിനെ  ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യാൻ വരെ ശ്രമിക്കുകയുണ്ടായി.

   കോടതിയിൽ ഹാജരാക്കിയ വീഡിയോ ഫൂട്ടേജുകളിൽ ഫ്ലഷ് ചെയ്യാൻ ശ്രമിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മില്ലി എന്ന കുരങ്ങ് ടോയ്ലറ്റിൽ പേടിച്ചു കിടക്കുന്നതും വിക്കി അതു കണ്ട് ഉറക്കെ ചിരിക്കുന്നതും കാണാം. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, ക്രൂരമായ ആനന്ദത്തിനായി കുരങ്ങിനെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് ഇപ്പോൾ കോടതി വിക്കിയെ വിലക്കിയിരിക്കുന്നത്.

   മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രാദേശിക പോലീസ് വിക്കിയുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് മില്ലിയെ കണ്ടെത്തിയത്. പോലീസുകാർ വിക്കിയുടെ ഫോൺ സ്കാൻ ചെയ്തപ്പോൾ മില്ലിയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോകൾ കണ്ടെത്തുകയായിരുന്നു. അതിലൊരു വീഡിയോയിൽ വിക്കി കുരങ്ങിന് ഒരു ബാഗ് കൊക്കെയ്ൻ നിർബന്ധിച്ച് നൽകുന്നതും കാണാം. കുരങ്ങിനോട് അവളുടെ കയ്യിൽ പുരട്ടിയ ഡ്രഗ് നക്കാൻ നിർബന്ധിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ പോലീസ് വിക്കിയുടെ ഫോണിൽ നിന്ന് കണ്ടെത്തി. മൃഗങ്ങൾ കഴിക്കാൻ പാടില്ലാത്ത സോസേജുകൾ, ബർഗറുകൾ, കബാബ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കുരങ്ങിനെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

   Also Read-Viral Video | തെരുവുനായ ആക്രമിച്ചു; ജീവന് വേണ്ടി പിടഞ്ഞ് കുരങ്ങ്; കൃത്രിമ ശ്വാസം നല്‍കി ടാക്‌സി ഡ്രൈവര്‍

   കോടതിയിൽ വിക്കി കുറ്റസമ്മതം നടത്തി. 120 മണിക്കൂർ വേതനമില്ലാത്ത ജോലിക്ക് പുറമേ പ്രാദേശിക ഗ്വെന്റ് മജിസ്ട്രേറ്റ് കോടതി 3 മാസത്തെ ശിക്ഷയും വിക്കിയ്ക്ക് വിധിച്ചു. ഭാവിയിൽ വളർത്തുമൃഗങ്ങളെകൈവശം വെയ്ക്കുന്നതിൽനിന്ന് കോടതി അവളെ വിലക്കുകയും പിഴയായി ഏകദേശം 55,000 രൂപ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു

   പോലീസ് മില്ലിയെ അവിടെ നിന്ന് രക്ഷപ്പെടുത്തി മൃഗങ്ങളുടെ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് അയച്ചു. എന്നാൽ ആ സംഭവങ്ങൾക്ക് ശേഷം മില്ലിയെ നിരീക്ഷിച്ച വിദഗ്ധർ അത്രയും ഭയമുള്ള മറ്റൊരു കുരങ്ങിനെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഏത് മനുഷ്യരെ കണ്ടാലും ആ കുരങ്ങൻ ഓടി ഒളിക്കുമായിരുന്നെന്നും ആരുടെയെങ്കിലും ശബ്ദം കേൾക്കുമ്പോഴോ ചലനം അറിയുമ്പോഴോ എവിടെയെങ്കിലും മറഞ്ഞിരിക്കാൻ ശ്രമിക്കുമായിരുന്നെന്നും വിദഗ്ധർ പറഞ്ഞു. ഏകദേശം രണ്ട് വർഷം കഴിഞ്ഞപ്പോൾ മില്ലിയിൽ നല്ല മാറ്റങ്ങൾ ഉണ്ടായെന്നും റീഹാബിലിറ്റേഷൻ സെന്ററിലുള്ളവർ അറിയിച്ചു.
   Published by:Jayesh Krishnan
   First published: