HOME » NEWS » World » WOMAN IN UK SUFFERS BURNS FROM HOTEL RADIATOR THAT IS HOT ENOUGH TO FRY EGG GH

ഇരുപത്തഞ്ചുകാരിക്ക് ഹോട്ടലിൽ നിന്ന് പൊള്ളലേറ്റു; റേഡിയേറ്ററിന് 'മുട്ട പൊരിച്ചെടുക്കാന്‍ കഴിയുന്നത്ര ചൂടെന്ന് പരാതി!

ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് കുളി കഴിഞ്ഞ് തന്റെ കാലുകള്‍ ഉണക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു യുവതി അബദ്ധത്തില്‍ ചൂടാക്കി വെച്ചിരുന്ന റെയില്‍ സ്പര്‍ശിച്ചത്

News18 Malayalam
Updated: March 22, 2021, 10:08 PM IST
ഇരുപത്തഞ്ചുകാരിക്ക് ഹോട്ടലിൽ നിന്ന് പൊള്ളലേറ്റു; റേഡിയേറ്ററിന് 'മുട്ട പൊരിച്ചെടുക്കാന്‍ കഴിയുന്നത്ര ചൂടെന്ന് പരാതി!
Burns from Hotel Radiator
  • Share this:
ഹോട്ടല്‍ റേഡിയേറ്ററില്‍ നിന്ന് ഡോണ്‍കാസ്റ്ററില്‍ നിന്നുള്ള 25 കാരിയായ യുവതിക്ക് പൊള്ളലേറ്റു. മുട്ട പൊരിച്ചെടുക്കാവുന്നത്രയോ അല്ലെങ്കില്‍ ജീവന്‍ പോലും അപകടത്തിലാക്കുന്ന കനത്ത ചൂടായിരുന്നു അതെന്ന് അവര്‍ പറയുന്നു. മാര്‍ച്ച് 16 ന് ഡോണ്‍കാസ്റ്ററിലെ മെക്‌സ്ബറോയിലെ ബെസ്റ്റ് വെസ്റ്റേണ്‍ പാസ്റ്റേഴ്‌സ് ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ ചൂടായ ടവല്‍ റെയിലില്‍ അബദ്ധത്തില്‍ പുറം ഭാഗം തട്ടിയാണ് സെക്കന്റ്- ഡിഗ്രി അളവില്‍ പൊള്ളലേറ്റതായി ബ്രയോണി ആന്‍ പറയുന്നു.

ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് കുളി കഴിഞ്ഞ് തന്റെ കാലുകള്‍ ഉണക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ബ്രയോണി അബദ്ധത്തില്‍ ചൂടാക്കി വെച്ചിരുന്ന റെയില്‍ സ്പര്‍ശിച്ചത്. താന്‍ കുനിഞ്ഞപ്പോള്‍ തന്റെ പുറം റേഡിയേറ്ററില്‍ തട്ടുകയും ചൂട് മൂലം തന്റെ ചര്‍മ്മം അതില്‍ പറ്റിപ്പിടിക്കുകയുമായിരുന്നു എന്ന് യോര്‍ക്ക്ഷയര്‍ ലൈവിനോട് സംസാരിക്കവെ ബ്രയോണി അനുഭവം പങ്കുവെച്ചു. ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്യാനുള്ള തിരക്കിനിടയില്‍ അവര്‍ അക്കാര്യം അധികം ശ്രദ്ധിച്ചില്ല, അതിനാല്‍ത്തന്നെ ഹോട്ടലിൽ പൊള്ളലേറ്റെന്ന വിവരം അറിയിക്കാനും മറന്നു. പക്ഷേ വീട്ടിലെത്തിയ ശേഷം ബ്രയോണി തന്റെ ശരീരത്തില്‍ പൊള്ളിയ പാടുകള്‍ കാണുകയായിരുന്നു. അപ്പോള്‍ തന്നെ ഹോട്ടലിലേക്ക് തിരിച്ചുപോയി റിസപ്ഷനില്‍ കാര്യം പറഞ്ഞു. തങ്ങളുടെ ഹോട്ടല്‍ മാനേജര്‍ കുറച്ച് ദിവസത്തേക്ക് അവധിയാണെന്നും നടപടിയെടുക്കാനാവില്ലെന്നുമുള്ള മറുപടിയാണ് അധികൃതരില്‍ നിന്ന് ബ്രയോണിക്ക് ലഭിച്ചത്.

ഇത്തരം റേഡിയേറ്ററുകൾ കുട്ടികള്‍ക്ക് വളരെ അപകടമുണ്ടാക്കുന്ന ഒന്നാണെന്ന് ബ്രയോണി പറയുന്നു. അബദ്ധത്തില്‍ സ്പര്‍ശിച്ചാല്‍ പോലും നല്ല പൊള്ളല്‍ ഏല്‍ക്കുമെന്നും മുട്ട പൊരിച്ചെടുക്കാനും ഇറച്ചി വറുക്കാനും കഴിയുന്നത്ര ചൂടാണ് റേഡിയേറ്ററിനെന്നും അവര്‍ ആരോപിക്കുന്നു. ''അത് സാധാരണ ചൂടല്ല, നന്നായി പൊള്ളിക്കുന്നത് തന്നെയാണ്- ടവലുകള്‍ ഉണക്കാന്‍ അത്ര വലിയ ചൂടിന്റെ ആവശ്യമില്ല.'' ബ്രയോണി പറയുന്നു.

Also Read- എലോൺ മസ്‌ക് അഥവാ മസ്ക്മെലൺ; ടെസ്ല സിഇഒയുടെ പേര് ഉച്ചരിക്കുന്ന ടീച്ചറുടെ വീഡിയോ വൈറൽ

അറ്റകുറ്റപ്പണി നടത്തുന്നയാള്‍ പരിശോധിച്ചതിന് ശേഷം ഹീറ്റര്‍ പ്രവര്‍ത്തനം കൃത്യമാണെന്ന് ഹോട്ടലിലെ അധികൃതര്‍ ബ്രയോണിയെ അറിയിച്ചു. ശേഷം താന്‍ ഹോട്ടലിലേക്ക് വിളിച്ചെങ്കിലും അവര്‍ ഒട്ടും താല്‍പര്യമില്ലാത്ത രീതിയിലാണ് പെരുമാറിയതെന്ന് ബ്രയോണി വ്യക്തമാക്കുന്നു. 'ആ റേഡിയേറ്റര്‍ അമിതമായി ചൂടായിരിക്കുകയായിരുന്നു. ഒരുപക്ഷേ അത് 200 ഡിഗ്രിയിലധികം ചൂടായ അവസ്ഥയിലായിരുന്നെങ്കില്‍ തന്റെ ശരീരം മുഴുവന്‍ പൊള്ളിക്കാന്‍ അത് ധാരാളമായിരുന്നു' അവര്‍ പറയുന്നു. സാധാരണ ഇത്തരം റേഡിയേറ്ററുകള്‍ ഒരാള്‍ക്ക് ഈസിയായി കുറച്ച് സെക്കന്റുകള്‍ കയ്യില്‍ പിടിച്ചു നില്‍ക്കാമെന്നും അതൊരിക്കലും പൊള്ളിക്കില്ലെന്നുമാണ് ബ്രയോണിയുടെ പക്ഷം.

ഇക്കാര്യത്തില്‍ ഹോട്ടലിന്റെ പ്രതികരണത്തില്‍ ഒട്ടും തൃപ്തയല്ല അവര്‍. ബ്രയോണി ഇതുവരെ ഡോക്ടറെ കണ്ടിട്ടില്ല. പക്ഷേ വേദന കാരണം കുളിക്കാന്‍ കഴിയാത്തതിനാല്‍ പൊള്ളല്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ വൈദ്യസഹായം തേടുകയല്ലാതെ മറ്റ് മാര്‍മില്ലെന്നും ബ്രയോണി ആശങ്ക പങ്കുവെക്കുന്നു.

Tags: Burn, Bryony, Doncaster, Fried egg, Hotel, Radiator, ബ്രയോണി, ഹോട്ടല്‍, റേഡിയേറ്റർ, പൊള്ളലേറ്റു, റേഡിയേറ്റർ, ഡോൺകാസ്റ്റർ
Published by: Anuraj GR
First published: March 22, 2021, 10:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories