• HOME
  • »
  • NEWS
  • »
  • world
  • »
  • 'വിൽ യു മാരി മി'; കാമുകന് BMW കീ നൽകി കാമുകിയുടെ പ്രൊപ്പോസൽ

'വിൽ യു മാരി മി'; കാമുകന് BMW കീ നൽകി കാമുകിയുടെ പ്രൊപ്പോസൽ

ഒരു റോസാപ്പൂവ് കൊടുത്തോ, മോതിരം കൈമാറിയോ അല്ലായിരുന്നു ആ പ്രൊപ്പോസൽ. വീടിന്‍റെ പ്രമാണം, ബി എം ഡബ്ല്യു കാറിന്‍റെ കീ ഒപ്പം ഒരു പൂച്ചെണ്ടും.

പ്രൊപ്പോസൽ

പ്രൊപ്പോസൽ

  • News18
  • Last Updated :
  • Share this:
    ഹനാൻ: സാധാരണയായി കാമുകൻമാരാണ് തങ്ങളുടെ പ്രണയിനികളെ പ്രൊപ്പോസ് ചെയ്യാറുള്ളത്. എന്നാൽ, ചൈനയിലെ ഹനാനിൽ ഇത്തവണ നടന്നത് വളരെ വ്യത്യസ്തമായ ഒരു പ്രൊപ്പോസൽ ആയിരുന്നു. 24 വയസുള്ള സിയാജിംഗ് ആണ് തന്‍റെ കാമുകനായ സിയോകെയെ പ്രൊപ്പോസ് ചെയ്തത്.

    എന്നാൽ, ഒരു റോസാപ്പൂവ് കൊടുത്തോ, മോതിരം കൈമാറിയോ അല്ലായിരുന്നു ആ പ്രൊപ്പോസൽ. വീടിന്‍റെ പ്രമാണം, ബി എം ഡബ്ല്യു കാറിന്‍റെ കീ ഒപ്പം ഒരു പൂച്ചെണ്ടും.

    ഡിസംബർ 11ന് ആയിരുന്നു ഈ പ്രൊപ്പോസൽ. ഇവർ ഡേറ്റിംഗ് ആരംഭിച്ച് ഒരു വർഷം തികയുന്നതിന്‍റെ ദിവസമായിരുന്നു കൂട്ടുകാരിയുടെ ഈ അപ്രതീക്ഷിത പ്രൊപ്പോസൽ. സംഭവം സ്പെഷ്യലാക്കാൻ ആദ്യമായിട്ട് ഔട്ടിംഗിനു പോയ സ്ഥലത്ത് വെച്ചായിരുന്നു പ്രൊപ്പോസൽ. പ്രൊപ്പോസൽ ദിവസം സിയൊകെയോട് ഹനാനിലെ കൾച്ചറൽ എക്സിബിഷൻ ഹാളിൽ നിന്ന് തനിക്കായി എന്തെങ്കിലും തിരഞ്ഞെടുക്കാൻ സിയോജിംഗ് ആവശ്യപ്പെട്ടു.

    സിയൊകെ എക്സിബിഷൻ ഹാളിൽ എത്തിയപ്പോൾ സ്ഥലം ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ട് അന്തം വിട്ടു പോയി. നോക്കിയപ്പോൾ, ബ്രൈഡൽ ഗൌൺ അണിഞ്ഞ് തന്‍റെ പ്രിയപ്പെട്ടവൾ കാത്തുനിൽക്കുന്നു.



    ഒരു പൂച്ചെണ്ട് തന്‍റെ പ്രിയപ്പെട്ടവന് നൽകി സിയോജിംഗ് ഇങ്ങനെ പറഞ്ഞു, 'ഞാനാണ് ഇതെല്ലാം തയ്യാറാക്കിയത്. ഒരു കാറും വീടും കൂടിയുണ്ട്. ഇതെല്ലാം നിനക്കുണ്ടോ ഇല്ലയോ എന്നത് എനിക്ക് പ്രസക്തമല്ല. ഞാൻ നിന്നോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നു. എന്നെ വിവാഹം കഴിക്കാമോ?". എന്നാൽ ഇതൊന്നും വിശ്വസിക്കാൻ സിയോകെയ്ക്ക് കഴിഞ്ഞില്ല, 'ഇത് അപ്രതീക്ഷിതമാണ്, തീർച്ചയായും വിവാഹം കഴിക്കും' - അമ്പരപ്പിനിടയിലും സിയോകെ പറഞ്ഞു. സർപ്രൈസ് ഒരുക്കാൻ വീട്ടുകാരാണ് സിയോജിംഗിനെ സഹായിച്ചത്.
    Published by:Joys Joy
    First published: