HOME » NEWS » World » WOMAN PUNCHES CROCODILE IN FACE TO SAVE TWIN SISTERS LIFE GH

അക്രമിക്കാൻ വന്ന മുതലയെ നേരിട്ട് യുവതി; രക്ഷിക്കാനായത് ഇരട്ട സഹോദരിയുടെ ജീവൻ

തടാകത്തിൽ മുതലകൾ ഉണ്ടെന്നും, നീന്തുന്നവർ സൂക്ഷിക്കണമെന്നും ഉള്ള മുന്നറിയിപ്പ് ഉണ്ട്. എന്നാൽ ഇവരുടെ കൂടെയുണ്ടായിരുന്ന ടൂർ ഗൈഡാണ് നീന്തുന്നതിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും, സുരക്ഷിതമാണെന്ന് പറഞ്ഞതെന്നുമാണ് ഇരട്ട സഹോദരിമാരുടെ അമ്മ പറയുന്നത്.

News18 Malayalam | news18-malayalam
Updated: June 10, 2021, 11:22 AM IST
അക്രമിക്കാൻ വന്ന മുതലയെ നേരിട്ട് യുവതി; രക്ഷിക്കാനായത് ഇരട്ട സഹോദരിയുടെ ജീവൻ
Crocodile- Image Credits: Shutterstock/Representational
  • Share this:
ഒരു മുതല അക്രമിക്കാൻ വന്നാൽ എന്ത് ചെയ്യും? ഒന്നും ചെയ്യണ്ട, എല്ലാം മുതല ചെയ്തോളും എന്ന ഉത്തരം പറയാൻ വരട്ടെ. ഒരു തടാകത്തിൽ നീന്തുന്നതിനിടയിൽ അക്രമിക്കാൻ വന്ന മുതലയുടെ കൈയിൽ നിന്നും തന്റെ ഇരട്ട സഹോദരിയെ രക്ഷപ്പെടുത്തിയ ഒരു ബ്രിട്ടീഷ് യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

മെക്സിക്കോയിലെ മാനിയൽ‌ടെപെക് തടാകത്തിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരട്ട സഹോദരിമാരായ ജോർജിയയും മെലിസ ലോറിയും പർട്ടോ എസ്കോണ്ടിഡോയിലെ പ്രശസ്തമായ സർഫിംഗ് റിസോർട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള തടാകത്തിൽ നീന്താനെത്തിയത്. ഇതിനിടെ മെലിസ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാവുകയായിരുന്നു. സഹോദരിയെ മുതല അക്രമിക്കുകയാണെന്ന് മനസിലാക്കിയ ജോർജിയ, മെലിസയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചുവെങ്കിലും മുതല വീണ്ടും ആക്രമിക്കുകയായിരുന്നു. ഇതോടെ  ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ജോർജിയ മുതലയുടെ മുഖത്ത് ശക്തമായി ഇടിച്ചു.

Also Read-'ചത്ത' ലാപ്‌ടോപ്പിന്റെ ശവസംസ്‌കാരം നടത്താൻ ഒരുങ്ങി യുവാവ്, വൈറൽ വീഡിയോ കാണാം

മെലിസയെ ബോട്ടിന്റെ അടുത്തേക്ക് സുരക്ഷിതമായി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മുതല പിടിവിടാതെ പിന്നാലെ കൂടുകയായിരുന്നു. അപ്പോഴാണ് മുതലയുടെ മുഖത്ത് തുടരെ ഇടിച്ച് സഹോദരിയെ രക്ഷപ്പെടുത്തിയത്. ചില മൃഗങ്ങൾ അക്രമിക്കാൻ വന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് കേട്ടിട്ടുണ്ടെന്നാണ് ഇവരുടെ മറ്റൊരു സഹോദരി ഹന്ന മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്..

തടാകത്തിൽ മുതലകൾ ഉണ്ടെന്നും, നീന്തുന്നവർ സൂക്ഷിക്കണമെന്നും ഉള്ള മുന്നറിയിപ്പ് ഉണ്ട്. എന്നാൽ ഇവരുടെ കൂടെയുണ്ടായിരുന്ന ടൂർ ഗൈഡാണ് നീന്തുന്നതിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും, സുരക്ഷിതമാണെന്ന് പറഞ്ഞതെന്നുമാണ് ഇരട്ട സഹോദരിമാരുടെ അമ്മ പറയുന്നത്.  മുതലയുടെ ആക്രമണത്തിന് ഇരയായ രണ്ട് സഹോദരിമാരെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെലിസ അബോധാവസ്ഥയിലാണെന്നും ബിബിസി റിപ്പോർട്ട് പറയുന്നു. മോശം വെള്ളവും, മുതലയുടെ വായിൽ നിന്ന് പകരാവുന്ന രോഗങ്ങളും സഹോദരിമാരുടെ അവസ്ഥ വഷളാക്കുമോയെന്നുള്ള ആശങ്കയിലാണ് ഡോക്ടർമാരും.



മെലിസക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അവളുടെ പരിക്കുകൾ ഗുരുതരമാണോ അല്ലയോ എന്ന് അറിയില്ലെന്ന് ഇരട്ട സഹോദരിമാരുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മുതലയുടെ അക്രമണത്തിൽ പരിക്കേറ്റ മെലിസ വെള്ളത്തിൽ മുങ്ങിപോവുകയും ശ്വാസകോശത്തിൽ വെള്ളം കയറുകയും ചെയ്തെന്നും, ചുമച്ചപ്പോൾ രക്തം വന്നു. ശ്വാസകോശത്തിന് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.

ജോർജിയ പരിശീലനം നേടിയ ഒരു മുങ്ങൽ വിദഗ്ധ ആണെന്നാണ് സഹോദരി ഹന്ന പറയുന്നത്. പരിശീലനം നേടിയിട്ടുണ്ടെങ്കിലും മുതലയെ മുഖാമുഖം കണ്ടപ്പോൾ ജോർജിയയും  ഭയപ്പെട്ടു എന്നാൽ ആ പരിശീലനം ലഭിച്ചതാണ് അവൾക്ക് രക്ഷയായത്.  കൂടാതെ ജോർജിയുടെ പെട്ടെന്നുള്ള ഇടപെടല്‍ മെലിസയുടെ ജീവനും രക്ഷയായി. എങ്കിലും മെലിസയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഡോക്ടർമാരിൽ നിന്ന് വിരളമായ വിവരങ്ങളാണ് ലഭിക്കുന്നത്. ഇത് വിഷമകരമാണെന്നും ഹന്ന പറയുന്നു.
Published by: Asha Sulfiker
First published: June 10, 2021, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories