നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • അടുക്കളയിലെ തിരക്കിട്ട ജോലിയ്ക്കിടെ തലമുടിയിൽ തീപിടിച്ചു; അറിയാതെ വീണ്ടും ജോലി തുടർന്ന് യുവതി; വൈറൽ വീഡിയോ

    അടുക്കളയിലെ തിരക്കിട്ട ജോലിയ്ക്കിടെ തലമുടിയിൽ തീപിടിച്ചു; അറിയാതെ വീണ്ടും ജോലി തുടർന്ന് യുവതി; വൈറൽ വീഡിയോ

    ഒരു ഷെഫ് ആയ യുവതി അടുക്കളയിൽ തിരക്കുപിടിച്ച ജോലിയ്ക്കിടെ തലയിൽ തീപിടിച്ചത് പോലും ശ്രദ്ധിക്കാതെയാണ് ജോലി ചെയ്യുന്നത്

    News18

    News18

    • Share this:
      അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ തലമുടിയിൽ തീപിടിച്ച സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്നാൽ തീപിടിച്ചത് അറിയാതെ ഇവർ വീണ്ടും ജോലികൾ തുടരുകയാണ്. 45 സെക്കന്റുകൾക്ക് ശേഷമാണ് ഇവർ തീപിടിച്ച വിവരം തിരിച്ചറിയുന്നത്. ഒരു ഷെഫ് ആയ യുവതി അടുക്കളയിൽ തിരക്കുപിടിച്ച ജോലിയ്ക്കിടെ തലയിൽ തീപിടിച്ചത് പോലും ശ്രദ്ധിക്കാതെയാണ് ജോലി ചെയ്യുന്നത്. ട്വിറ്ററിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

      വൈറലായ വീഡിയോയിൽ, സ്ത്രീ പാചകക്കുറിപ്പ് അനുസരിച്ച് ചില ചേരുവകൾ എടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സ്റ്റൌവിൽ നിന്ന് മുടിയിൽ തീപിടിച്ചത്. ചേരുവകൾ സ്റ്റൗവിന് താഴെ ഒരു അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. തിരക്ക് പിടിച്ച ജോലിയ്ക്കിടെ മുടിയിൽ തീപിടിച്ചത് പോലും ഇവർ അറിയുന്നില്ല. കുറച്ച് സമയത്തിന് ശേഷം, മുടി കത്തുന്നതിനാൽ തലയിൽ ചൂട് അനുഭവപ്പെട്ട സ്ത്രീ വേഗം തീ തലയിൽ നിന്ന് തട്ടി അണയ്ക്കുന്നതും കാണാം.

      സംഭവത്തിന്റെ സമയവും സ്ഥലവും ഇപ്പോഴും അജ്ഞാതമാണ്. അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. യുവതി ദക്ഷിണാഫ്രിക്കക്കാരിയാണെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു. മറ്റു ചിലർ സംഭവത്തിൽ തങ്ങളുടെ ഞെട്ടൽ പ്രകടിപ്പിച്ചു.



      അടുക്കളയിൽ ജോലി ചെയ്യുമ്പോൾ സുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ആളുകൾ അടുക്കളയിൽ അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും നിർദ്ദേശിക്കുന്നു. സ്റ്റൗവിൽ പാചകം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

      അടുക്കളയിൽ തീ പിടിക്കുന്നത് കണ്ട നാലു വയസുകാരിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായ വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. തീ പിടിക്കുന്നത് കണ്ട പെൺകുട്ടി ഉടൻ തന്നെ പിതാവിനെ വിവരം അറിയിച്ചതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്. ഫ്ലോറിഡ സ്വദേശിയായ അമേലിയ ജെർമിൻ എന്ന നാലു വയസുകാരി അടുക്കളയിൽ നിന്ന് കളിക്കുകയായിരുന്നു. ഇതിനിടെയാണ് അടുക്കളയിൽ തീ പിടിക്കുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്.



      ഈ ദൃശ്യങ്ങൾ വീട്ടിലെ ക്യാമറയിൽ പതിയുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ അമേലിയയുടെ പിതാവ് ഡാനിയേൽ ജെർമിൻ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തു. ഡാനിയൽ പോസ്റ്റുചെയ്ത വീഡിയോയിൽ അമേലിയ അടുക്കളയിൽ കളിക്കുന്നതാണ് ആദ്യം കാണുന്നത്. പശ്ചാത്തലത്തിൽ ഫ്രോസൺ എന്ന സിനിമയയിലെ ഗാനവും കേൾക്കാം. ഇതിനിടയാണ് അടുക്കളയിലെ തീ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒപ്പം വീട്ടിലെ വളർത്തു നായയെയും വീഡിയോയിൽ കാണാം. തീ കണ്ട പെൺകുട്ടി കുറച്ചുസമയം അവിടെ നിൽക്കുന്നതും ഉടൻ പിതാവിനെ അറിയിക്കാൻ ഓടുന്നതുമാണ് വീഡിയോയിൽ കാണുന്നത്. അടുക്കളയിലേക്ക് വരാനും അവിടെ എന്തോ നടക്കുന്നുണ്ടെന്നുമാണ് അമേലിയ പിതാവിനോട് പറഞ്ഞത്. ഇതിനെ തുടർന്ന് ഡാനിയേൽ അടുക്കളയിൽ എത്തി തീ അണച്ചു.
      Published by:Jayesh Krishnan
      First published:
      )}