• HOME
  • »
  • NEWS
  • »
  • world
  • »
  • കല്ലുകൾക്കിടയിൽ തവളയെ കണ്ടെത്താൻ കഴിയുമോ? യുവതിയുടെ വെല്ലുവിളി ഏറ്റെടുത്തവർ പരാജയപ്പെട്ടതെങ്ങനെ?

കല്ലുകൾക്കിടയിൽ തവളയെ കണ്ടെത്താൻ കഴിയുമോ? യുവതിയുടെ വെല്ലുവിളി ഏറ്റെടുത്തവർ പരാജയപ്പെട്ടതെങ്ങനെ?

കല്ലുകൾക്കും ഇലകൾക്കുമിടയിൽ മറഞ്ഞിരിക്കുന്ന തവളയെ കണ്ടെത്തുകയായിരുന്നു വെല്ലുവിളി

  • Share this:
ലൂസിയാനയിലെ ഗ്രീൻവെൽ സ്പ്രിംഗ്സിൽ താമസിക്കുന്ന ഗ്ലെൻഡ ആഡംസ് ഫിലിപ്സ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചു. മറഞ്ഞിരിക്കുന്ന ജീവിയെ കണ്ടുപിടിക്കുക എന്നതാണ് ചിത്രം കൊണ്ട് അവർ ഉദ്ദേശിച്ചത്. കല്ലുകൾക്കും ഇലകൾക്കുമിടയിൽ മറഞ്ഞിരിക്കുന്ന തവളയെ കണ്ടെത്തുകയായിരുന്നു വെല്ലുവിളി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ചിത്രം പങ്കുവെച്ചയുടനെ അവളുടെ സുഹൃത്തുക്കൾ ആ ടാസ്ക് ഏറ്റെടുത്ത് പരിഹരിക്കാൻ തുടങ്ങി. നിർഭാഗ്യവശാൽ, ആർക്കും തവളയെ കണ്ടെത്താൻ കഴിഞ്ഞില്ല.

അതേസമയം, ഈ പിക്ചർ ചാലഞ്ച് ഓൺലൈനിൽ ആളുകളുടെ മനസ്സിൽ ആശയക്കുഴപ്പമുണ്ടാക്കി. ഫോട്ടോയിലെ കല്ലുകൾക്കും ഇലകൾക്കുമിടയിൽ ഇരിക്കുന്ന തവളയെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ട് എല്ലാവരും തല ചൊറിഞ്ഞു.
എല്ലാ രാത്രികളിലും  ഗ്ലെൻഡയുടെ അയൽപക്കത്ത് നിന്നും തവളകളുടെയും മറ്റു ജീവികളുടെയും ശബ്ദങ്ങൾ രാത്രി മുഴുവൻ മുഴങ്ങി കേൾക്കും.

കഴിഞ്ഞയാഴ്ച, ശബ്ദം കേട്ട് സഹികെട്ട ഗ്ലെൻഡ, തവളയെ തുരത്താൻ അവളുടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അവൾ പുറത്തിറങ്ങിയ ഉടനെ ഒരു തവള അവളുടെ മേൽ ചാടിവീണു, തുടർന്നത് കല്ലുകൾക്കും ഇലകൾക്കുമിടയിൽ ഒളിച്ചു. "കാർപോർച്ചിലുള്ള എന്റെ മുന്നിലേക്കാണ് തവള ചാടിയത്. അത് എന്നെ ഭയപ്പെടുത്തി, പിന്നീടത് അത് കല്ലുകൾക്കിടയിലേക്ക് ചാടി," ഗ്ലെൻഡ പറയുന്നു. ഗ്ലെൻഡ ഉടൻ തന്നെ അവളുടെ ഫോൺ എടുത്ത് കല്ലുകൾക്കും ചരലുകൾക്കുമിടയിൽ മറഞ്ഞിരിക്കുന്ന തവളയുടെ ഫോട്ടോ എടുത്തു.

“ഇതുപോലൊന്ന് ഞാൻ ഇതിനുമുമ്പ് നേരിട്ട് കണ്ടിട്ടില്ല, ഈ വർഷം ഞങ്ങൾക്ക് അതിശക്തമായ മഴ ലഭിച്ചു, അതിനാൽ എല്ലാ ഇടവും നന്നായി നനഞ്ഞിരിക്കുകയായിരുന്നു,” ഗ്ലെൻഡ കൂട്ടിച്ചേർക്കുന്നു.
ഗ്ലെൻഡ അവളെടുത്ത ഫോട്ടോ നോക്കിയപ്പോൾ സ്തംഭിച്ചു പോയി. തവളയെ ചിത്രത്തിൽ കാണാനില്ല. പൂർണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. അവൾക്ക് പോലും അത് ഒറ്റ നോട്ടത്തിൽ കണ്ടെത്താനായില്ല. ഒറ്റ നോട്ടത്തിൽ ഒളിച്ചിരിക്കുന്ന ഒരു തവള. ഇത് ആശ്ചര്യപ്പെടുത്തുന്ന അവസാന സംഭവമല്ലെന്നും ഗ്ലെൻഡ പറഞ്ഞു.  ഈ കൗതുകം ഓൺലൈനിൽ പങ്കുവെക്കാൻ ഗ്ലെൻഡ തീരുമാനിച്ചു.

“വിശ്വസിച്ചാലും ഇല്ലെങ്കിലും മുകളിലെ ചിത്രത്തിൽ പാറകൾക്കിടയിൽ ഒരു തവളയുണ്ട്. നിങ്ങൾക്ക് അതിനെ കണ്ടെത്താൻ കഴിയുമോ? കുറച്ച് നിമിഷങ്ങൾ എടുത്ത് നോക്കിയിട്ടാണെങ്കിലും കണ്ട് പിടിക്കാമോ?.”
തവളയുടെ ആകൃതിയിലോ അല്ലെങ്കിൽ അത് എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ കരുതുന്നതിലോ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കരുത്. അങ്ങനെയെങ്കിൽ ഒടുവിൽ, നിങ്ങൾക്ക് തവളയെ കാണാൻ കഴിയും എന്ന തരത്തിലാണ് ഗ്ലെൻഡ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

തവള വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടാൻ തവളയ്ക്ക് അതിന്റെ ശരീര പ്രത്യേകതകൾ ഉപയോഗിക്കുന്നത് വളരെ അനുയോജ്യമാണെന്നാണ് ഗ്ലെൻഡയുടെ അഭിപ്രായം. ഇത് ഗ്ലെൻഡയുടെ മാത്രം കണ്ടെത്തലല്ല ഒരു തവളയുടെ ശരീരം ചെറിയ കുളങ്ങളിലെ പരന്ന പാറകളുമായി കൂടിച്ചേരാൻ പെട്ടെന്ന് സഹായിക്കും. ഇത് നിന്ന നിൽപിൽ അപ്രത്യക്ഷമായ ഒരു അനുഭൂതി സൃഷ്ടിക്കാൻ തവളയെ സഹായിക്കുന്നു.
Published by:Karthika M
First published: