ഒന്നുറക്കെ ചിരിച്ചതേയുള്ളു; പിന്നീട് വായടക്കാൻ കഴിയാതെ യുവതി

News18 Malayalam
Updated: September 12, 2019, 12:38 PM IST
ഒന്നുറക്കെ ചിരിച്ചതേയുള്ളു; പിന്നീട് വായടക്കാൻ കഴിയാതെ യുവതി
  • Share this:
ചിരി നല്ല മരുന്ന് എന്നാണ് പറയുന്നത്. എന്നാൽ ചിരി അൽപ്പം കൂടുന്നതും അപകടമാണ്. ഒന്നുറക്കെ ചിരിച്ചത് കാരണം വായടക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് ചൈനയിലെ യുവതി. റെയിൽവെ യാത്രക്കിടെയാണ് സംഭവം ഉണ്ടായത്.

also read:ഭർത്താവിനോട് ഫോണിൽ സംസാരിച്ച് ചെന്നിരുന്നത് പാമ്പുകൾക്ക് മേലേ; യുവതി പാമ്പുകടിയേറ്റ് മരിച്ചു

കുൻമിംഗ് സൗത്തിൽ നിന്ന് ഗ്വാൻഷൗ സൗത്ത് റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെയാണ് യുവതി ഒന്നുറക്കെ ചിരിച്ചത്. താടിയെല്ലിന് സ്ഥാനഭ്രംശം സംഭവിച്ച് പിന്നീട് വായ് അടയ്ക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഭാഗ്യത്തിന് ഗ്വാൻഷൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എമർജൻസി ഡോക്ടർ ട്രെയ്നിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഡോ. ലുയോ വെൻഷെംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

സഹായത്തിനായി മറ്റ് യാത്രക്കാർ അഭ്യർഥിക്കുന്നതിനിടെയാണ് ഡോക്ടർ യുവതിയുടെ അടുത്തെത്തി പരിശോധിച്ചത്. താൻ ഇക്കാര്യത്തിൽ വിദഗ്ധനല്ലെന്നും അടിയന്തര സഹായങ്ങൾ ചെയ്യാമെന്നും യുവതിയെ അറിയിച്ച ശേഷമാണ് അദ്ദേഹം പരിശോധിച്ചത്.

'ഞാന്‍ യുവതിയുടെ സമീപമെത്തുമ്പോള്‍ വായ് അടയ്ക്കാനോ, സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു അവര്‍. വായില്‍ നിന്ന് നുര വരുന്നുണ്ടായിരുന്നു. അതിനാല്‍ ആദ്യം കരുതിയത് സ്‌ട്രോക്ക് സംഭവിച്ചതാണെന്നാണ്. പിന്നീട് പരിശോധിച്ചപ്പോഴാണ് താടിയെല്ലിന് സ്ഥാനഭ്രംശം വന്നതാണെന്ന് മനസ്സിലായത്.' ഡോക്ടര്‍ പറയുന്നു.

ഡോക്ടറുടെ രണ്ടാമത്തെ ശ്രമത്തിലാണ് താടിയെല്ല് ശരിയാക്കാനായത്. യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യയമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഗര്‍ഭിണി ആയിരിക്കവേ, ഛര്‍ദിക്കുന്നതിനിടയില്‍ ഇതിനുമുമ്പും ഇപ്രകാരം സംഭവിച്ചിട്ടുള്ളതായി യുവതി ഡോക്ടറെ അറിയിച്ചു. അതേസമയം വിഗദ്ധ ചികിത്സ തേടാൻ ഡോക്ടർ യുവതിയോട് പറഞ്ഞു.

First published: September 12, 2019, 12:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading