നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • യൂബർ ഡ്രൈവർക്ക് നേരെ അതിക്രമം; മാസ്ക് വലിച്ചൂരി അധിക്ഷേപം: യുവതി അറസ്റ്റിൽ

  യൂബർ ഡ്രൈവർക്ക് നേരെ അതിക്രമം; മാസ്ക് വലിച്ചൂരി അധിക്ഷേപം: യുവതി അറസ്റ്റിൽ

  യുവതി ഇയാളുടെ മുഖത്തേക്ക് ചുമയ്ക്കുകയും മാസ്ക് വലിച്ചൂരിയെടുക്കുകയും ചെയ്തു. ഡ്രൈവറുടെ മൊബൈലും തട്ടിപ്പറിക്കാൻ ശ്രമിച്ച ഇവർ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

  (Credit: Twitter)

  (Credit: Twitter)

  • Share this:
   യൂബർ ഡ്രൈവറെ കയ്യേറ്റ ചെയ്ത സ്ത്രീ അറസ്റ്റിൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ യൂബര്‍ ഡ്രൈവറെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി വിമർശനങ്ങൾ ഉയർത്തിയ സംഭവത്തിൽ മുഖ്യ പ്രതിയായ യുവതി അറസ്റ്റിലായെന്ന വിവരം ബിബിസിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

   സാൻ ഫ്രാൻസിസ്കോയിൽ ഇക്കഴിഞ്ഞ മാർച്ച് ഏഴിനാണ് സംഭവം അരങ്ങേറിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഡ്രൈവർ സവാരി പോകില്ലെന്ന നിലപാടെടുത്തതോടെയാണ് തർക്കം രൂക്ഷമായത്.  യൂബർ വിളിച്ച് മൂന്ന് സ്ത്രീകൾ കാറിനുള്ളിൽ കയറിയിരുന്നു. മാസ്ക് ധരിക്കാതിരുന്ന ഇവരോട് അത് ധരിക്കാൻ ഡ്രൈവർ ആവശ്യപ്പെട്ടതോടെയാണ് രംഗം വഷളായത്. യൂബർ ഡ്രൈവറായ ശുഭകർ ഖഡ്ക എന്നയാളോട് കയർത്ത സ്ത്രീകൾ അയാളെ കയ്യേറ്റം ചെയ്യാനും തുടങ്ങി. ഇതിലൊരു യുവതി ഇയാളുടെ മുഖത്തേക്ക് ചുമയ്ക്കുകയും മാസ്ക് വലിച്ചൂരിയെടുക്കുകയും ചെയ്തു. ഡ്രൈവറുടെ മൊബൈലും തട്ടിപ്പറിക്കാൻ ശ്രമിച്ച ഇവർ മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.   കാറിലെ ഡാഷ് കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ഞായറാഴ്ച പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ട്. സാൻ ഫ്രാൻസിസ്കോ പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് കാറിൽ നിന്നും പുറത്തിറങ്ങുമ്പോഴും സ്ത്രീകൾ ഡ്രൈവര്‍ക്ക് നേരെ അതിക്രമം തുടർന്നിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പായി ഇവർ കാറിലും ഡ്രൈവർക്ക് നേരെയും എന്തോ സ്പ്രേ ചെയ്തിരുന്നു. ഇത് പെപ്പർ സ്പ്രേ ആയിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.

   Also Read-192-ാം തവണയും തോറ്റു; 17 വർഷമായി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ശ്രമം നടത്തുന്ന 50കാരൻ

   സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വൻ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയര്‍ന്നത്.കുറ്റകൃത്യം ചെയ്തവരെ പൊതുജന മധ്യത്തിൽ കൊണ്ടുവരണമെന്ന് നെറ്റിസ൯സ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം കുറ്റവാളികളായ മൂന്ന് സ്ത്രീകളെയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യണമായിരുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. സ്ത്രീകളെ വണ്ടിക്കകത്ത് ലോക്ക് ചെയ്ത് വണ്ടി കിട്ടാത്ത ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിച്ച് പോവണമായിരുന്നുവെന്ന് മറ്റൊരാൾ പറഞ്ഞു.

   Also Read-ക്യാമ്പസിനുള്ളിൽ സഹപാഠിയെ പ്രൊപ്പോസ് ചെയ്ത് പെൺകുട്ടി; വീഡിയോ വൈറലായതോടെ ഇരുവരെയും പുറത്താക്കി

   മാസ്ക് ധരിക്കാൻ വിസമ്മതിച്ച വ്യക്തികൾക്കെതിരെയും രൂക്ഷമായ പ്രതികരണങ്ങളുമായി ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. അവർ വ്യത്യസ്ഥ ലോകത്താണ് ജീവിക്കുന്നതെന്നാണ് ആളുകൾ അഭിപ്രായപ്പെട്ടത്.
   Published by:Asha Sulfiker
   First published:
   )}