• HOME
 • »
 • NEWS
 • »
 • world
 • »
 • അത് വ്യാജ ഗർഭം; മുപ്പത്തിയേഴുകാരി ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന എന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തൽ

അത് വ്യാജ ഗർഭം; മുപ്പത്തിയേഴുകാരി ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന എന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തൽ

ഒറ്റപ്രസവത്തിൽ പത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോക റെക്കോർഡ് സ്വന്തമാക്കിയെന്നായിരുന്നു വാർത്തകൾ. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ജനിച്ചതെന്നായിരുന്നു വാദം.

Gosiame Sithole

Gosiame Sithole

 • Share this:
  ദക്ഷിണാഫ്രിക്കയിൽ 37കാരി ഒറ്റപ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകിയതായി വന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തൽ. ജൂൺ ഏഴിനാണ് ഗോസിയാമെ തമാരാ സിതോൾ എന്ന സ്ത്രീ ഒറ്റ പ്രസവത്തിൽ പത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന വാർത്ത വന്നത്. എന്നാൽ പരിശോധനയിൽ സിതോൾ അടുത്ത കാലത്തൊന്നും ഗർഭിണിയായിട്ടുപോലുമില്ലെന്ന് വ്യക്തമായി.

  സിതോൾ പത്ത് കുഞ്ഞുങ്ങളെ പ്രസവിച്ച വാർത്ത ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക മാധ്യമങ്ങളിലും ലോക വാർത്തകളിലും അടക്കം ഇടംപിടിച്ചിരുന്നു. സിതോളിന്റെ ചിത്രങ്ങൾ അടക്കമായിരുന്നു വാർത്ത വന്നത്. എന്നാൽ യുവതി താമസിക്കുന്ന ഗൌടേങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ വരികയും കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പുറത്തുവരാതിരുന്നതോടെ വാദത്തെ കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. കൂടാതെ, താൻ കുഞ്ഞുങ്ങളെ കണ്ടില്ലെന്ന് സിതോളിന്റെ ഭർത്താവ് ടെബോ സോടെറ്റ്സി പറഞ്ഞതും സംശയങ്ങൾക്ക് ഇടയാക്കി.

  ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ജനിച്ചതെന്നായിരുന്നു ടെബോ നേരത്തേ പറഞ്ഞത്. പണം നേടാനാണ് സിതോൾ ഇങ്ങനെയൊരു വാർത്ത പടച്ചുവിട്ടതെന്നും ടെബോ ഇപ്പോൾ ആരോപിക്കുന്നു. നിലവിൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്രോറിയയിൽ മാനസികാരോഗ്യ ആശുപത്രിയിലാണ് സിതോൾ ഉള്ളതെന്നാണ് റിപ്പോർട്ട്.

  പത്ത് കുട്ടികളെ പ്രസവിച്ചെന്ന വാർത്ത വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദമ്പതികൾക്ക് ധനസഹായം എത്തിയിരുന്നു.

  ടെംപ്സിയ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സിതോൾ പത്ത് കുട്ടികളെ പോയിട്ട് പ്രസവിച്ചിട്ടുപോലുമില്ലെന്ന് വ്യക്തമായത്. സിതോൾ അടുത്തിടെ ഗർഭിണിയായിട്ട് പോലുമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പ്രാദേശിക ഭരണകൂടവും വ്യക്തമാക്കി.

  You may also like:മുപ്പത്തിയേഴാം വയസിൽ ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; ലോകറെക്കോർഡുമായി ദക്ഷിണാഫ്രിക്കക്കാരി

  2021 ജൂൺ പതിനെട്ടിനാണ് സിതോളിനെ ടെംപ്സിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിതോളിനെ നിരവധി പരിശോധനകൾക്ക് വിധേയയാക്കിയെന്നും ഗൗതേംഗ് പ്രൊവിൻഷ്യൽ സർക്കാർ പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.

  You may also like:ഗർഭപാത്രമില്ലാതെ ജനിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി; സ്വപ്നം സാക്ഷാത്ക്കാരമെന്ന് 32കാരി

  സിതോളിനെ കുറിച്ചുള്ള വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത മാധ്യമവും ഇതിനകം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സിതോൾ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ വാർത്ത നൽകിയതിനും തുടർന്ന് ലോകം മുഴുവൻ വാർത്ത എത്തിയതിലും മാധ്യമത്തിന്റെ എഡിറ്റർ ക്ഷമാപണം നടത്തി.

  എട്ട് കുട്ടികളാണ് തന്റെയുള്ളില്‍ വളരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആദ്യം ഞെട്ടിയെന്നും ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടര്‍ പറയുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടമെന്നുമായിരുന്നു സിതോൾ നേരത്തേ പറഞ്ഞിരുന്നത്.

  ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമെന്ന തരത്തിലായിരുന്നു അന്ന് റിപ്പോർട്ടുകൾ വന്നത്. ഇതോടെ, കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ റെക്കോർഡിനെ സിതോൾ മറികടന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവരം അറിഞ്ഞതായും സിതോലിന് ആശംസകള്‍ അറിയിച്ചതായും ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വക്താവും പ്രതികരിച്ചു.

  ദമ്പതികൾക്ക് ആറ് വയസ് പ്രായമുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്.
  Published by:Naseeba TC
  First published: