നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Centenary Birthday Tweet | മുത്തച്ഛന് നൂറാം പിറന്നാള്‍ ആശംസിച്ച് പോസ്റ്റിട്ടു; ട്വിറ്റർ അതേറ്റെടുത്തു

  Centenary Birthday Tweet | മുത്തച്ഛന് നൂറാം പിറന്നാള്‍ ആശംസിച്ച് പോസ്റ്റിട്ടു; ട്വിറ്റർ അതേറ്റെടുത്തു

  ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഈബര്‍ത്ത്‌ഡേ പോസ്റ്റ് ഏറ്റെടുത്ത്, തങ്ങളുടെ മുത്തച്ഛന്‍മാരുടെയും മുത്തശ്ശിമാരുടെയും ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

  grandpa-birthday

  grandpa-birthday

  • Share this:
   ഇന്ന് സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആഘോഷങ്ങളുടെ (Birthday Celebrations) ഒരു കുത്തൊഴുക്കാണ്. വലിയ കേക്കും പാര്‍ട്ടിയും സുഹൃത്തുക്കളുമൊക്കെയായി പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ നാം നിരന്തരം കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനു വേണ്ടിയും ആഘോഷങ്ങള്‍ നടത്താറുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി തന്റെ മുത്തച്ഛന് (Great Grandfather) ജന്മദിനാശംസകള്‍ (Birthday Wishes) നേര്‍ന്നിരിക്കുകയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ്. ആ മുത്തച്ഛന്റെ നൂറാം ജന്മദിനം ഇപ്പോൾ ട്വിറ്റർ ഏറ്റെടുത്തിരിക്കുകയാണ്. @maiyasaidwhat എന്ന ട്വിറ്റര്‍ (twitter) അക്കൗണ്ടില്‍ നിന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. എന്നാല്‍ വളരെ ചെറിയ രീതിയിലുള്ള ആശംസ ഇത്രയധികം വൈറല്‍ ആകുമെന്ന് അവർ തന്നെ കരുതിയിട്ടുണ്ടാകില്ല.


   ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഈബര്‍ത്ത്‌ഡേ പോസ്റ്റ് ഏറ്റെടുത്ത്, തങ്ങളുടെ മുത്തച്ഛന്‍മാരുടെയും മുത്തശ്ശിമാരുടെയും ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ മുത്തച്ഛന്‍ ഇന്നും സുന്ദരനാണ് എന്നാണ് ഫോട്ടോയ്ക്ക് താഴെയുള്ള കുറിപ്പ്. കഴിഞ്ഞ ശനിയാഴ്ചയാണ് @maiyasaidwhat ചിത്രം പോസ്റ്റ് ചെയ്തത്. ആ പോസ്റ്റിന് 2.70 ലക്ഷത്തിനടുത്ത് ലൈക്കുകളും 16,000 റീട്വീറ്റുകളുമാണ് ലഭിച്ചത്. ആ മുത്തച്ഛന്റെ ചിത്രം മറ്റുള്ളവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രം പങ്കുവെയ്ക്കാനുള്ള പ്രോത്സാഹനമാണ് നൽകിയത്.


   ട്വിറ്റർ ഉപയോക്താവായ ചാറ്റി കാത്തി അവളുടെ 94 വയസ്സായ അമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത് 'എത്ര മനോഹരം' എന്നാണ്. ഇരുവര്‍ക്കും പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു. ഇത്രയും വലിയ മുത്തച്ഛനുമായി ഫോട്ടോ പങ്കുവെയ്ക്കാന്‍ സാധിച്ചത് അനുഗ്രഹമാണെന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.


   മറ്റൊരു ഉപയോക്താവ് തന്റെ 103 വയസ്സുള്ള മുത്തശ്ശിയുടെ ഒരു ചെറിയ വീഡിയോയാണ് പങ്കുവെച്ചത്. മറ്റൊരാള്‍ 96 വയസ്സുള്ള അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുത്തച്ഛന് ജന്മദിനാശംസകള്‍ നേര്‍ന്നത്. എന്നാല്‍ ജൂലിയോ പിനെഡ എന്ന യൂസര്‍ തന്റെ 100 വയസ്സുള്ള മുത്തശ്ശിയുടെ ചിത്രമാണ് പങ്കുവെച്ചത്.
   Also Read- Black Muslims | മതവും വർണ്ണവിവേചനവും; വിവാഹ മാർക്കറ്റിൽ കറുത്ത വംശജരായ മുസ്ലീങ്ങൾ നേരിടുന്ന വെല്ലുവിളികൾ
   ട്വിറ്ററില്‍ പങ്കുവെച്ച മുത്തച്ഛന്റെ ജന്മദിന ട്വീറ്റിന് അതിശക്തമായ രീതിയിലുള്ള പ്രതികരണം ലഭിക്കുമെന്ന് പേരമകൾ ഒരിക്കലും ചിന്തിച്ചു കാണില്ല. എന്തായാലും മുത്തച്ഛന് ഇത് വലിയൊരു സര്‍പ്രൈസ് തന്നെയായിരിക്കും. ലക്ഷക്കണക്കിന് ആളുകളാണ് തന്റെ ബര്‍ത്ത്‌ഡേ പോസ്റ്റ് ലൈക്ക് ചെയ്തതെന്ന് അറിഞ്ഞാല്‍ ആര്‍ക്കാണ് സന്തോഷം ഇല്ലാതിരിക്കുക.


   എല്ലാവരുടെയും ബര്‍ത്ത്‌ഡേ ആശംസയ്ക്ക് നന്ദി പറയാനും അവർ മറന്നില്ല. ഇത്രയധികം ലൈക്കുകളും റീട്വീറ്റുകളും പോസ്റ്റിനു ലഭിച്ചുവെന്നറിഞ്ഞാല്‍ മുത്തച്ഛന് വലിയ സന്തോഷമാകുമെന്നും യുവതി പറഞ്ഞു.


   നൂറാം വയസ്സിലും പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന മുത്തച്ഛനെ കണ്ടതില്‍ കൂടുതല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ആശ്ചര്യമാണ്. മുത്തച്ഛനെ കണ്ടാല്‍ നൂറ് വയസ്സ് തോന്നില്ലെന്നും 60-70 വയസ്സ് പ്രായമേ തോന്നൂവെന്നുമായിരുന്നു മറ്റു കമന്റുകള്‍. എന്തായാലും മുത്തച്ഛന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഇവര്‍.

   Published by:Anuraj GR
   First published:
   )}