Work from home | വർക്ക് ഫ്രം ഹോം പൗരാവകാശമാക്കാനൊരുങ്ങി നെതർലാന്റ്സ്; കാരണം കൂടാതെ വിഷേധിക്കരുത്
Work from home | വർക്ക് ഫ്രം ഹോം പൗരാവകാശമാക്കാനൊരുങ്ങി നെതർലാന്റ്സ്; കാരണം കൂടാതെ വിഷേധിക്കരുത്
വീട്ടിലിരുന്ന് വർക്ക് ചെയ്യുന്നത് പൗരന്മാരുടെ അവകാശമാക്കി തീർക്കുവാനുള്ള ശ്രമത്തിലാണ് നെതർലാന്റിന്റെ പാർലമെന്റ. ഇത് സംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാർലമെന്റിന്റെ അധോസഭ പാസ്സാക്കിക്കഴിഞ്ഞു. സെനറ്റിന്റെ അംഗീകാരം കൂടിയാണ് ഇനി വേണ്ടത്.
പുതിയ സാഹചര്യങ്ങളിൽ ഉയർന്നുവന്ന ഒരു തൊഴിൽ രീതിയായിരുന്നു വീട്ടിലിരുന്നുള്ള ജോലി ചെയ്യൽ (Work from home) എന്നത്. എന്നാൽ ലോകത്ത് പലയിടത്തും ജോലി ഓഫീസിലേക്ക് (office) തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായൊരു വാർത്ത നെതർലാൻറ്സിൽ നിന്നും വരുന്നത്. വീട്ടിലിരുന്ന് വർക്ക് ചെയ്യുന്നത് പൗരന്മാരുടെ അവകാശമാക്കി തീർക്കുവാനുള്ള ശ്രമത്തിലാണ് അവിടുത്തെ പാർലമെന്റ. ഇത് സംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാർലമെന്റിന്റെ അധോസഭ പാസ്സാക്കിക്കഴിഞ്ഞു. സെനറ്റിന്റെ അംഗീകാരം കൂടിയാണ് ഇനി വേണ്ടത്.
നിലവിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമയ്ക്ക് വിശദീകരണംകൂടാതെ നിഷേധിക്കാനാവും. എന്നാൽ പുതിയ നിയമം വരുന്നതോടെ ജീവനക്കാരുടെ ആവശ്യം തൊഴിലുടമയ്ക്ക് നിർബന്ധമായും പരിഗണിക്കേണ്ടി വരും. നിലവിലുള്ള ഫ്ളെക്സിബിൾ വർക്കിങ് ആക്ട് 2015 -ൽ ആണ് ഭേദഗതി കൊണ്ടുവരുന്നത്. തൊഴിൽ സമയത്തിലും ജോലിസ്ഥലത്തിലും മറ്റും ജോലിക്കാർക്ക് മാറ്റം കൊണ്ടുവരുവാൻ അവകാശം നൽകുന്നതാണ് പുതിയ നിയമം. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം പിന്‍വലിച്ച് ജോലിക്കാരെ ഓഫീസുകളിലേക്ക് മടക്കിക്കൊണ്ടുവരുവാൻ കമ്പനികൾ ശ്രമം നടത്തുന്നതിനിടയിലാണ് പാർലമെന്റിന്റെ പുതിയ നിയമനിർമ്മാണം. ഇത് കമ്പനികളുടെ പ്രതിക്ഷേധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.