ഇന്റർഫേസ് /വാർത്ത /World / Taliban | താലിബാൻ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം വിലക്കി; ലോകബാങ്ക് അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ മരവിപ്പിച്ചു

Taliban | താലിബാൻ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം വിലക്കി; ലോകബാങ്ക് അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ മരവിപ്പിച്ചു

Image: Reuters

Image: Reuters

സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ ട്രസ്റ്റ് ഫണ്ടിന് കീഴിൽ ലോകബാങ്ക് ധനസഹായം നൽകിയിരുന്നത്

  • Share this:

പെൺകുട്ടികൾക്ക് ഹൈസ്കൂൾ (High School) വിദ്യാഭ്യാസം വിലക്കുന്നത് സംബന്ധിച്ച, രാജ്യത്തെ ഭരണകക്ഷിയായ ഇസ്ലാമിക നേതാക്കളുടെ തീരുമാനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ അഫ്ഗാനിസ്ഥാനിൽ (Afganistan) 600 മില്യൺ ഡോളറിന്റെ നാല് പ്രൊജക്ടുകൾ നിർത്തിവച്ചതായി ലോകബാങ്ക് (World Bank) അറിയിച്ചു. അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ ട്രസ്റ്റ് ഫണ്ടിന് (ARTF) കീഴിൽ ധനസഹായം നൽകുന്ന പദ്ധതികളാണ് മരവിപ്പിച്ചത്. രാജ്യത്തെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനം എന്നീ മേഖലകളെ പിന്തുണയ്ക്കുന്നതിനു വേണ്ടിയുള്ള പദ്ധതികളായിരുന്നു ഇത്.

സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ ട്രസ്റ്റ് ഫണ്ടിന് കീഴിൽ ലോകബാങ്ക് ധനസഹായം നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ തീരുമാനത്തിൽ ലോകബാങ്ക് ആശങ്ക അറിയിച്ചു.

അതിനാൽ "ലോകബാങ്കിനും അന്താരാഷ്ട്ര പങ്കാളികൾക്കും രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതൽ ധാരണയും പ്രോജക്റ്റുകളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ലഭിക്കുമ്പോൾ" മാത്രമേ നാല് പ്രോജക്റ്റുകൾക്കും അനുമതി നൽകുകയുള്ളൂവെന്നും ലോകബാങ്ക് അറിയിച്ചു. എന്നാൽ ഇത് എപ്പോഴായിരിക്കുമെന്നും വ്യക്തമല്ല.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

Also Read-താടി വളര്‍ത്താത്ത ഉദ്യോഗസ്ഥരെ ഓഫിസുകളില്‍ പ്രവേശിപ്പിക്കില്ല; മുന്നറിയിപ്പ് നല്‍കി താലിബാന്‍ ഭരണകൂടം

പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കുന്ന തീരുമാനത്തിന്റെ പേരിൽ താലിബാനുമായി ദോഹയിൽ നടത്താനിരുന്ന യോഗങ്ങൾ യുഎസ് ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. രാജ്യത്ത് അടിയന്തരമായി ആവശ്യമായ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, കുടുംബ പദ്ധതികൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് ARTF ഫണ്ടിൽ നിന്ന് 1 ബില്യൺ ഡോളറിലധികം ഉപയോഗിക്കാനുള്ള പദ്ധതിക്ക് മാർച്ച് 1 ന് ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗീകാരം നൽകിയിരുന്നു. 20 വർഷത്തെ യുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനെ തുടർന്ന് ഓഗസ്റ്റിൽ രാജ്യത്ത് താലിബാൻ അധികാരമേറ്റപ്പോൾ ARTF മരവിപ്പിച്ചിരുന്നു.

Also Read-പുരുഷനായ ഒരു ബന്ധു കൂടെയില്ലാതെ വിമാനയാത്ര വേണ്ട; സ്ത്രീകൾക്കെതിരെ പുതിയ നിയന്ത്രണവുമായി താലിബാൻ

വിദേശ ഗവൺമെന്റുകളും സർക്കാരിന്റെ ചെലവുകളുടെ 70 ശതമാനത്തിലധികം വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിച്ചിരുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടി.

തുടർന്ന് യുഎൻ ഏജൻസികൾ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾക്കായി എആർടിഎഫ് ഫണ്ട് വിതരണം ചെയ്യാൻ ലോകബാങ്ക് സമ്മതിച്ചപ്പോൾ "പെൺകുട്ടികൾക്കും സ്ത്രീകൾക്കും പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും" ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്ത്രീകൾ നേടിയ അവകാശങ്ങളാണ് താലിബാൻ ഇല്ലാതാക്കിയിരിക്കുന്നത്. പുരുഷന്മാര്‍ കൂടെയില്ലാതെ വിമാനയാത്ര നടത്തുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി. മിക്ക പെൺകുട്ടികളെയും ഏഴാം ക്ലാസിനുശേഷം സ്കൂളിൽ പോകുന്നതിൽ നിന്നും വിലക്കി. ഈ മാസം അവസാനത്തോടെ എല്ലാ പെൺകുട്ടികളെയും ക്ലാസുകളിലേയ്ക്ക് മടങ്ങാൻ അനുവദിക്കുമെന്ന് താലിബാൻ നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനം താലിബാന്‍ പിന്‍വലിച്ചു. അഫ്ഗാനില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതിന് ശേഷം പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ ക്ലാസുകളിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ അവരോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. നയം മാറ്റാനുള്ള കാരണം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

First published:

Tags: Afghanistan, Taliban, World Bank