• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'നിർത്തു! ഈ കശാപ്പ് ലോകം കാണുകയാണ്': സിറിയയിൽ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ട്രംപ്

സിറിയന്‍ ഒബ്സര്‍വേറ്ററി ഫോർ ഹ്യുമണ്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച് ഏറ്റവും ഒടുവിലുണ്ടായ സംഘർഷത്തിൽ ഏകദേശം 950 പേരാണ് ഇഡ്ലിബിൽ കൊല്ലപ്പെട്ടത്.

news18
Updated: June 3, 2019, 9:03 AM IST
'നിർത്തു! ഈ കശാപ്പ് ലോകം കാണുകയാണ്': സിറിയയിൽ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ട്രംപ്
DONALD-TRUMP
  • News18
  • Last Updated: June 3, 2019, 9:03 AM IST IST
  • Share this:
സിറിയ: റഷ്യയും സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ സൈന്യവും  സിറിയയിൽ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയിൽ ജിഹാദികളുടെ അവസാന ശക്തി കേന്ദ്രമായ ഇഡ്ലിബിൽ കഴിഞ്ഞ കുറച്ചു നാളുകളായി സൈനിക ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

Also Read-BREAKING: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21 പേരെ ഐ എസിൽ എത്തിച്ച മലയാളി ഐ.എസ് ഏജന്‍റ് അബ്ദുൽ റാഷിദ് കൊല്ലപ്പെട്ടതായി സൂചന

'സിറിയയിലെ ഇഡ്ലിബ് മേഖലയിൽ റഷ്യയും സിറിയയും കുറഞ്ഞ തോതിലെങ്കിലും ഇറാനും യാതൊരു കരുണയുമില്ലാതെ ബോംബുകൾ വർഷിക്കുകയാണ്.. വിവേചനമില്ലാതെ നിഷ്ക്കളങ്കരായ ധാരാളം സാധാരണ ജനങ്ങൾക്ക് ജീവന്‍ നഷ്ടപ്പെടുകയാണ്.. ഈ കശാപ്പ് ലോകം കാണുകയാണ്.. ഇതിന്റെയൊക്കെ ലക്ഷ്യം എന്താണ്.. ഇതിൽ നിന്നും നിങ്ങൾ എന്ത് നേടും..? നിർത്തു !!! ട്രംപ് ട്വിറ്ററിൽ കുറിച്ചു.

‌സിറിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിൽ ലോകരാജ്യങ്ങള്‍ നിഷ്ക്രിയത്വം പാലിക്കുന്നുവെന്നാരോപിച്ച് ഒരു സിറിയന്‍ എൻജിഒ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം.

Also Read-'ഭീകരരെ സഹായിക്കുന്നത് നിർ‌ത്തണം'; ഇറാനോട് ജിസിസി അറബ് ഉച്ചകോടി

സിറിയൻ-റഷ്യൻ സേനകൾ ഇവിടെ നടത്തുന്ന ആക്രമണത്തിൽ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് കൂടാതെ മൂന്ന് ലക്ഷത്തോളം ആളുകൾ ഇവിടെ നിന്നും പലായനം ചെയ്യുന്നതിനും ഇടയാക്കിയെന്നും സിറിയന്‍ ഒബ്സര്‍വേറ്ററി ഫോർ ഹ്യുമണ്‍ റൈറ്റ്സ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇവരുടെ കണക്കുകൾ പ്രകാരം ഏറ്റവും ഒടുവിലുണ്ടായ സംഘർഷത്തിൽ ഏകദേശം 950 പേരാണ് ഇഡ്ലിബിൽ കൊല്ലപ്പെട്ടത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍