നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • World Migratory Bird Day 2021 | ദേശാടനക്കിളി കരയാറുണ്ട്; വംശനാശ ഭീഷണി നേരിടുന്ന ദേശാടനപക്ഷികളെക്കുറിച്ച്

    World Migratory Bird Day 2021 | ദേശാടനക്കിളി കരയാറുണ്ട്; വംശനാശ ഭീഷണി നേരിടുന്ന ദേശാടനപക്ഷികളെക്കുറിച്ച്

    ഈ വര്‍ഷത്തെ ലോക ദേശാടനപക്ഷി ദിനത്തിലെ വിഷയം കിളിനാദങ്ങളിലും ചിറകടിച്ചുള്ള ആകാശയാത്രകളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്

    • Share this:
      ദേശാടന പക്ഷികളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയുടെ സംരക്ഷണത്തിന്റെ ആവശ്യകത എടുത്തു കാണിക്കുന്നതിനും എല്ലാ വര്‍ഷവും മെയ് എട്ടും, ഒക്ടോബര്‍ ഒന്‍പതും ദിവസങ്ങളില്‍ 'ലോക ദേശാടനപക്ഷി ദിനം'ആയി ആചരിക്കുന്നു. ഈ വര്‍ഷത്തെ ലോക ദേശാടനപക്ഷി ദിനത്തിലെ വിഷയം കിളിനാദങ്ങളിലും ചിറകടിച്ചുള്ള ആകാശയാത്രകളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 'പാടാം, പറക്കാം, ഉയരാം - ഒരു പക്ഷിയെ പോലെ!' (Sing, Fly, Soar – Like a Bird!) എന്നതാണ് തീം.

      ലോക ദേശാടനപക്ഷി ദിനത്തില്‍ വംശനാശഭീഷണി നേരിടുന്ന അഞ്ച് വ്യത്യസ്ത ദേശാടന പക്ഷികളെ പരിചയപ്പെടാം

      ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് (GREAT INDIAN BUSTARD)

      ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പുല്‍മേടുകളിലാണ് വസിക്കുന്നത്. ഇന്ത്യന്‍ ബസ്റ്റാര്‍ഡിന് ഏകദേശം ഒരു മീറ്റര്‍ ഉയരവും, വെളുത്ത കഴുത്തും മുഖവും, തലയില്‍ കറുപ്പ് നിറവുമാണുള്ളത്. തൂവലുകള്‍ക്ക് തവിട്ട് നിറവുമുണ്ട്. ചിറകുകളില്‍ ചെറിയ കറുത്ത പൊട്ടുകളും വെളുത്ത പാടുകളുമുണ്ടാകും. ഇണചേരുന്ന സമയങ്ങളില്‍ പെണ്‍ പക്ഷികളെ ക്ഷണിക്കുന്നതിനായി ആണ്‍ പക്ഷികള്‍ക്ക് ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കാനുള്ള സ്വരനാളികളുണ്ട്. ഇന്ത്യയിലും പാകിസ്ഥാനിലുമായി കുറഞ്ഞ ദൂരത്തില്‍ വര്‍ഷം തോറും ഈ പക്ഷികള്‍ ദേശാടനം നടത്തുന്നു.

      ബംഗാള്‍ ഫ്‌ളോറിക്കന്‍ (BENGAL FLORICAN)

      ബംഗാള്‍ ഫ്‌ളോറിക്കന്‍ അല്ലെങ്കില്‍ ബംഗാള്‍ ബസ്റ്റാര്‍ഡ് (Bengal Bustard) എന്നറിയപ്പെടുന്ന ഈ പക്ഷി അസമിലെ മാനസ് നാഷണല്‍ പാര്‍ക്ക്, കംബോഡിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ബംഗാള്‍ ഫ്‌ളോറിക്കനും വംശനാശ ഭീഷണിയിലാണ്. പ്രായപൂര്‍ത്തിയായ പക്ഷികള്‍ക്ക് 22 ഇഞ്ച് ഉയരവും 27 ഇഞ്ച് നീളവുമുണ്ട്. ആണ്‍ പക്ഷികള്‍ക്ക് കറുത്ത തലയും കഴുത്തും വെളുത്ത ചിറകുകളുള്ള ശരീരവുമാണുള്ളത്. അതേസമയം വലുപ്പമുള്ള പെണ്‍ പക്ഷികള്‍ക്ക് നിറം മങ്ങിയ തവിട്ടുനിറമാണ്. വെള്ളപ്പൊക്കസമയത്ത് അവര്‍ 100 കിലോമീറ്റര്‍ വരെ യാത്ര നടത്താറുണ്ട്.

      സൈബീരിയന്‍ കൊക്ക് (SIBERIAN CRANE)

      തീര്‍ത്തും വംശനാശ ഭീഷണി നേരിടുന്ന സൈബീരിയന്‍ കൊക്കിന് വെള്ള നിറമാണെങ്കിലും ഇഷ്ടിക ചുവപ്പ് നിറമുള്ള മുഖവും ഇരുണ്ട കൊക്കുമാണുള്ളത്. പറക്കുമ്പോള്‍ അവരുടെ കറുത്ത തൂവലുകള്‍ കാണാം. റഷ്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള തണ്ണീര്‍ത്തടങ്ങളില്‍ ഇവ പ്രജനനം നടത്തുകയും മഞ്ഞുകാലത്ത് ഇറാനിലേക്കും ചൈനയിലേക്കും ദേശാടനം നടത്തുകയും ചെയ്യുന്നു.

      സോഷ്യബിള്‍ ലാപ്വിംഗ് (SOCIABLE LAPWING)

      യുറേഷ്യന്‍ പുല്‍മേടുകളിലും, റഷ്യയിലെയും കസാക്കിസ്ഥാനിലെയും വിളനിലങ്ങളിലും കാണപ്പെടുന്ന പുള്ള് വര്‍ഗ്ഗത്തില്‍പ്പെട്ട ഈ പക്ഷികളും വംശനാശ ഭീഷണിയിലാണ്. സോഷ്യബിള്‍ ലാപ്വിംഗിന് കറുത്ത കൊക്കും തലയില്‍ കറുത്ത വരകളും കണ്ണുകള്‍ക്ക് സമാന്തരമായി വെള്ള നിറവും ഉണ്ട്. അവരുടെ കഴുത്ത് മഞ്ഞ കാവിനിറത്തിലും, ചിറകുകള്‍ ചാര-വെള്ള-തവിട്ടുനിറത്തിലുമാണുള്ളത്. ഈ പക്ഷികള്‍ അഫ്ഗാനിസ്ഥാനിലേക്കും മധ്യ-ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യുന്നു.

      ഫിജി പെട്രല്‍ (FIJI PETREL)

      ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഫിജി പെട്രല്‍, കടൽപ്പക്ഷി വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടതാണ്. നിലവില്‍ വളരെ കുറഞ്ഞ എണ്ണം മാത്രമുള്ള ഈ ദേശാടന പക്ഷിയ്ക്ക് ഫിജിയിലെ ഗൗ ദ്വീപില്‍ പ്രജനന മേഖലയുമുണ്ട്. ഇതിന് ഇരുണ്ട ചോക്ലേറ്റ്-തവിട്ട് നിറവും ഏകദേശം 30 സെന്റീമീറ്റര്‍ വലുപ്പവുമാണുള്ളത്. ഈ പക്ഷികള്‍ അവര്‍ സമുദ്ര ജലത്താല്‍ ചുറ്റപ്പെട്ട വെള്ളക്കെട്ട് പ്രദേശത്തിലേക്ക് ദേശാടനം നടത്തുന്നു.
      Published by:Karthika M
      First published:
      )}