നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • World Octopus Day | ഇന്ന് ലോക നീരാളി ദിനം; ലോകത്തിലെ ഏറ്റവും വിഷമുള്ള സമുദ്രജീവി

  World Octopus Day | ഇന്ന് ലോക നീരാളി ദിനം; ലോകത്തിലെ ഏറ്റവും വിഷമുള്ള സമുദ്രജീവി

  ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ വിവിധ തരത്തിലുള്ള 300ഓളം ഇനം നീരാളികളുണ്ട്

  Credits: Animal Guide

  Credits: Animal Guide

  • Share this:
   ഇന്ന് ലോക നീരാളി ദിനം. ലോകമെമ്പാടും ഒക്ടോബർ 8 ലോക നീരാളി ദിനമായാണ് ആഘോഷിക്കുന്നത്. ഭീമൻ പസഫിക് നീരാളികൾ മുതൽ മിനിയേച്ചർ ബ്ലൂ റിംഗ്ഡ് നീരാളി വരെ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ വിവിധ തരത്തിലുള്ള 300ഓളം ഇനം നീരാളികളുണ്ട്. ലോകത്തിലെ ഏറ്റവും വിഷമുള്ള സമുദ്രജീവികളിൽ ഒന്നായാണ് നീരാളികൾ കണക്കാക്കപ്പെടുന്നത്.

   കുറഞ്ഞത് 300 മില്യൺ വർഷങ്ങൾക്ക് മുമ്പുള്ള നീരാളികളുടെ ഫോസിലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ദിനോസറുകളേക്കാൾ പഴയ ജീവികളാണ് കരുതുന്നത്. തലച്ചോറിലും കൈകളിലും ഏകദേശം 500 മില്യൺ ന്യൂറോണുകൾ ഉള്ളതിനാലും വളരെ ബുദ്ധിമാന്മാരായതിനാലുമാകാം നീരാളികൾ ഇത്രയും കാലം അതിജീവിച്ചതെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ.

   നീരാളികൾ പല ആകൃതിയിലും നിറത്തിലും വലുപ്പത്തിലുമുണ്ട്. ഇവയിൽ ചില ഇനം ആഴം കുറഞ്ഞ വെള്ളത്തിലാണ് വസിക്കുന്നത്. അതേസമയം ഭീമൻ പസഫിക് നീരാളികൾ 2000 മീറ്റർ (6.600 അടി) വരെ ആഴത്തിൽ ജീവിക്കുന്നു. 71 കിലോഗ്രാം വരെ റെക്കോർഡ് തൂക്കമുള്ള നീരാളികളുമുണ്ട്.

   നീരാളികൾക്ക് പ്രധാനമായും എട്ടു കൈകളുണ്ട്. ഇവയുടെ ഒരു കൈ നഷ്ട്ടപ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ കൈ വളർന്നു വരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും. ഞണ്ടുകളും കക്കകളുമാണ് ഇവയുടെ പ്രധാന ആഹാരം. കൈകൾ ചേരുന്നിടത്ത് ഞണ്ടുകളുടെ തോട് പൊട്ടിക്കാൻ കഴിവുള്ള ശക്തമായ കൊക്കുകളോട് കൂടിയ വായയുമുണ്ട്.

   ഈ സവിശേഷതകളെല്ലാം നീരാളികളെ വ്യത്യസ്തമാക്കുന്നു. കൂടാതെ നീരാളികൾക്ക് തൽക്ഷണം നിറം മാറ്റാനും കഴിയും. നീരാളികൾ സാധാരണയായി കടൽത്തീരത്തിന്റെ ഉപരിതലത്തിലൂടെ ഇഴയാൻ അവരുടെ കൈകൾ ഉപയോഗിക്കാറുണ്ട്. ഇവ വളരെ വേഗത്തിൽ പ്രവർത്തിപ്പിക്കാനും കഴിയും. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഇവയ്ക്ക് സഞ്ചരിക്കാനാകും. ഇരയെ പിടിക്കുമ്പോൾ ഇവരുടെ എട്ട് കൈകളിൽ രണ്ടോ മൂന്നോ കൈകൾ മാത്രം ചലിപ്പിച്ച് നീങ്ങുന്നതും കാണാം.

   നീരാളിയെ ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മൃഗമായാണ് കണക്കാക്കുന്നത്. ഇവ പൂച്ചകളേക്കാളും ഡോൾഫിനുകളേക്കാളും ബുദ്ധിയുള്ള ജീവിയാണത്രേ. നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. അതിനാൽ എതിരാളികളിൽ നിന്ന് ഇവയ്ക്ക് വേഗത്തിൽ രക്ഷപ്പെടാനും കഴിയും.

   മുമ്പ് ജീവനുള്ള നീരാളിയെ കഴിക്കാൻ ശ്രമിച്ച ബ്ലോഗറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചൈനയിലെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ് ഫോം ആയ കൈ്വഷൗവില്‍ ആയിരുന്നു സംഭവം. സീസൈഡ് ഗേള്‍ ലിറ്റില്‍ സെവന്‍ എന്ന ഐഡി ഉപയോഗിക്കുന്ന വ്ളോഗര്‍ ആണ് ഈ അതിക്രമം കാണിച്ചത്. ഒരു നീരാളിയെ ജീവനോടെ തിന്നുന്നത് ലൈവ് വീഡിയോയില്‍ കാണിക്കാന്‍ ആയിരുന്നു യുവതിയുടെ ശ്രമം. ജീവന്‍ മരണ പോരാട്ടത്തില്‍ നീരാളി, കാലുകള്‍ കൊണ്ട് യുവതിയുടെ മുഖത്ത് പറ്റിപ്പിടിക്കുകയായിരുന്നു. പിന്നീട് ഒരു വിധത്തില്‍ നീരാളിയെ പറിച്ചെടുക്കുകയാണ് ചെയ്തത്. മുഖത്ത് ചെറിയ മുറിവുമുണ്ടായി.
   Published by:Karthika M
   First published:
   )}