നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • World Post Day 2021 | ഇന്ന് ലോക തപാൽ ദിനം: 'വീണ്ടെക്കലിനായുള്ള നവീകരണ' ആശയങ്ങളുമായി ഒരു തപാൽ ദിനം കൂടി

  World Post Day 2021 | ഇന്ന് ലോക തപാൽ ദിനം: 'വീണ്ടെക്കലിനായുള്ള നവീകരണ' ആശയങ്ങളുമായി ഒരു തപാൽ ദിനം കൂടി

  ആഗോള പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷമാണ് ഈ ദിനം ആചരിക്കുന്നത്

  • Share this:
   എല്ലാ വര്‍ഷവും ഒക്ടോബര്‍ 9 നാണ് ലോക തപാൽ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുള്ള രാജ്യങ്ങളില്‍ ഈ ദിനം ആചരിക്കുന്നു. ആഗോള പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ വാര്‍ഷികാഘോഷമാണ് ഈ ദിനം ആചരിക്കുന്നത്. 1874ല്‍ ബേണ്‍ ഉടമ്പടി പ്രകാരം സ്വിസ്സര്‍ലാന്‍ഡിലാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) പ്രവര്‍ത്തനം ആരംഭിച്ചത്. നൂറ്റാണ്ടുകളായി പോസ്റ്റല്‍ സംവിധാനം തങ്ങളുടെ സേവനം തുടരുകയാണ്.

   വ്യക്തിപരമായ കത്തുകള്‍, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങി ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഷോപ്പിങ് പാക്കേജുകള്‍ തുടങ്ങിയവ എല്ലാം ഉപഭോക്താവിന്റെ കൈകളില്‍ സുരക്ഷിതമായി എത്തുന്നതിന് ഇന്നും തപാൽ വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നു. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആദ്യമായി ഒരു പൊതു പോസ്റ്റല്‍ സേവന മാര്‍ഗം ആരംഭിച്ചത്, ബിസി 27-ാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം ഭരിച്ച വിഖ്യാതനായ ചക്രവര്‍ത്തി അഗസ്റ്റസ് സീസറാണ്. ഇന്ന് ഡിജിറ്റലൈസേഷന്റെ കാലഘട്ടത്തില്‍ ജീവിക്കുമ്പോഴും തപാൽ വകുപ്പ് ഇന്നും സേവനം തുടരുന്നതായി കാണാം.

   ചരിത്രവും പ്രാധാന്യവും
   1969ലാണ് ആദ്യമായി ലോക പോസ്റ്റല്‍ ദിനം ആചരിച്ചത്. ജപ്പാനിലെ ടോക്യോയില്‍ നടന്ന യുപിയു കോണ്‍ഗ്രസില്‍ വെച്ചായിരുന്നു അത്. ലോക പോസ്റ്റല്‍ ദിനാഘോഷത്തിന്റെ കരടു പ്രതി ആദ്യമായി സമര്‍പ്പിച്ചത് ഒരു ഇന്ത്യക്കാരനാണ്. ശ്രീ ആനന്ദ മോഹന്‍ നാരുല ആയിരുന്നു അത്. അന്ന് മുതല്‍ പോസ്റ്റല്‍ സേവനങ്ങളുടെ പ്രാധാന്യം അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്.

   എല്ലാ വര്‍ഷവു, യുപിയുവില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളും തപാൽ സംവിധാനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഈ ദിവസം ആചരിച്ച് പോരുന്നു. ഈ ദിനത്തില്‍ പല രാജ്യങ്ങളും പ്രത്യേക സ്റ്റാമ്പ് പ്രദര്‍ശനങ്ങള്‍ നടത്തിയും പുതിയ പോസ്റ്റല്‍ സംരംഭങ്ങളും അവതരിപ്പിച്ചുമാണ് ഈ ദിവസത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഒരാഴ്ച നീണ്ട പരിപാടികള്‍ ഈ ദിവസത്തെ അടയാളപ്പെടുത്തുന്നതിനായി സംഘടിപ്പിക്കാറുണ്ട്. ഒക്ടോബര്‍ 9നാണ് പരിപാടികള്‍ ആരംഭിക്കുക.

   ഇന്നലെയായിരുന്നു സ്വിസര്‍ലാന്‍ഡിലെ ബേണിലുള്ള യുപിയുവിന്റെ ആസ്ഥാനത്ത് പോസ്റ്റല്‍ ദിനാഘോഷങ്ങള്‍ നടന്നത്. ഇന്നലെ നടന്ന പോസ്റ്റല്‍ ദിനാഘോഷ ചടങ്ങില്‍ സംഘടനയുടെ ഡയറക്ടര്‍ ജനറലായ ബിഷാര്‍ എ. ഹുസൈന്‍ അന്താരാഷ്ട്ര പോസ്റ്റല്‍ മേഖലയിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഇങ്ങനെയാണ്: 'സംരംഭം എന്നത് വീണ്ടെടുക്കലുകള്‍ക്ക് പിന്നിലെ പ്രേരകശക്തിയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് ആളുകളാണ് ഈ സംരംഭത്തിനെ നിര്‍ണ്ണായകമാക്കുന്നത്,' എന്നാണ്. ഇത്തവണത്തെ ലോക തപാൽ ആഘോഷങ്ങളുടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് 'വീണ്ടെടുക്കലിനായി നവീകരിക്കുക' എന്ന ആശയമാണ്. ആഗോള പകർച്ചവ്യാധിയുടെ സമയത്ത് സമൂഹത്തിൽ തപാൽ മേഖല പ്രധാന പങ്ക് വഹിച്ചിരുന്നു.
   Published by:Karthika M
   First published:
   )}