നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ലോകത്തിലെ ഏറ്റവും പുരാതന സ്ഥലം! ഈജിപ്ഷ്യൻ പിരമിഡുകളല്ല, ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചുമല്ല

  ലോകത്തിലെ ഏറ്റവും പുരാതന സ്ഥലം! ഈജിപ്ഷ്യൻ പിരമിഡുകളല്ല, ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചുമല്ല

  ലോമെക്വി 3 എന്നറിയപ്പെടുന്ന ശിലായുധങ്ങളുടെ ഈ സ്ഥലം കെനിയയിലെ പടിഞ്ഞാറൻ തുർക്കാനയിലെ താഴ്ന്ന ചരിവിലാണ് സ്ഥിതിചെയ്യുന്നത്

  • Share this:
   ഏകദേശം 3.3 മില്യൺ വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യ കരങ്ങൾ നദിയുടെ അരികിലുള്ള ഒരു പാറ ചെത്തിയെടുത്ത് ശിലായുധങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്. ഒടുവിൽ, ഈ പ്രക്രിയ ചെത്തിയെടുത്ത പാറക്കഷ്ണങ്ങൾ കൊണ്ട് മാംസം മുറിക്കാനോ തയ്യാറാക്കാനോ അതുമല്ലെങ്കിൽ കായ്കനികൾ മുറിച്ചെടുക്കാനോ ഉപയോഗിക്കുന്ന ഒരു ശിലായുധത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് വഴിമാറി.

   മനുഷ്യകുലം അവരുടെ പരിണാമഘട്ടം കാണിക്കുന്നതിനുമുമ്പേ ഈ സാങ്കേതിക നേട്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്.ലോമെക്വി 3 എന്നറിയപ്പെടുന്ന ശിലായുധങ്ങളുടെ ഈ സ്ഥലം കെനിയയിലെ പടിഞ്ഞാറൻ തുർക്കാനയിലെ താഴ്ന്ന ചരിവിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ഇത് കൂടാതെ ഹോമിനിൻ അസ്ഥികളും ഉണ്ട് എന്നാണ് പഠനം. ഇതുവരെ കണ്ടെത്തിയ ഈ ശിലായുധങ്ങളെ കുറിച്ചുള്ള പഠനങ്ങൾ 2015 ൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു. കെനിയയിലെ വറ്റിവരണ്ട നദീതടത്തിൽ കണ്ടെത്തിയ ചില പ്രത്യേക പാറയുടെ കഷണങ്ങളും, പുരാതന ചുറ്റികകളും കട്ടിംഗ് ശിലായുധങ്ങളായി കണക്കാക്കപ്പെടുന്നു.

   ഇതിനെക്കുറിച്ചുള്ള അതുവരെ നിലവിലുണ്ടായിരുന്ന റെക്കോർഡ് ഏകദേശം 700,000 വർഷങ്ങൾക്ക് മുൻപുള്ളതായിരുന്നു.ആരാണ് ഉപകരണങ്ങൾ നിർമ്മിച്ചതെന്ന് വ്യക്തമല്ലെങ്കിലും, ഹോമോ ജനുസ്സിലെ ഏതെങ്കിലും അംഗങ്ങൾ ഭൂമിയിൽ വരുന്നതിനുമുമ്പ് ഉപകരണ നിർമ്മാണം ആരംഭിച്ചുവെന്നതിന്റെ ഏറ്റവും പുതിയതും ബോധ്യപ്പെടുത്തുന്നതുമായ തെളിവാണ് ഈ കണ്ടെത്തൽ.സ്റ്റോണി ബ്രൂക്ക് സർവകലാശാലയിലെ തുർക്കാന ബേസിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സോണിയ ഹർമാൻഡും ജെയ്സൺ ലൂയിസുമാണ് പഠനത്തിന് നേതൃത്വം നൽകിയത്.

   "ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു സ്ഥലമാണ് ലോമെക്വി 3," ഗവേഷണ സഹ-രചയിതാവ് ലൂയിസ് ലൈവ് സയൻസിനോട് പറഞ്ഞു.എന്നിരുന്നാലും, ഈ സ്ഥലത്ത് നിന്നും കണ്ടെത്തിയ ശിലാ ഉപകരണങ്ങൾ പുരാതനമാണെന്ന് എല്ലാവരും വിശ്വസിക്കുന്നില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം ലോമെക്വി 3 ഒരു വിവാദ പുരാവസ്തു സ്ഥലമാണെന്ന് എല്ലാ പണ്ഡിതരും സമ്മതിക്കുന്നുണ്ട്.ലൂയിസ് ഭാര്യയും സ്റ്റോണി ബ്രൂക്ക് സർവകലാശാലയിലെ പുരാവസ്തു ഗവേഷകയുമായ സോണിയ ഹർമാൻഡുമായി ചേർന്നു 2011 ജൂലൈയിൽ, പടിഞ്ഞാറൻ തുർക്കാന ആർക്കിയോളജിക്കൽ പ്രോജക്ടിനായി കെനിയയിൽ ഒരു ഫീൽഡ് പര്യവേഷണത്തിന് നേതൃത്വം നൽകി. വർഷങ്ങൾക്ക് മുമ്പ് മീവ് ലീക്കിയുടെ ഗ്രൂപ്പ് കണ്ടെത്തിയ വിവാദമായ 3.5 ദശലക്ഷം വർഷം പഴക്കമുള്ള ജീവിവർഗത്തിന് സമാനമായ കലാരൂപങ്ങൾ തിരയുകയായിരുന്നു അവരു ലക്ഷ്യം.

   അതേസമയം, എത്യോപ്യയിൽ നിന്നുള്ള മറ്റ് രണ്ട് പുരാതന സ്ഥലങ്ങൾ കൂടി പഠനത്തിന്റെ ഭാഗമായി വന്നു. അവ കുറഞ്ഞത് 2 ദശലക്ഷം വർഷമെങ്കിലും പഴക്കമുള്ള എത്യോപ്യയിലെ ലെഡി ജെറാരും ഗോണ നദിയുമായിരുന്നു. ഈജിപ്ഷ്യൻ പിരമിഡുകളും ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചും താരതമ്യേന പഴക്കം കുറഞ്ഞതാണെന്ന് പറയിപ്പിച്ച ലോമെക്വി 3 നൊപ്പം ഈ രണ്ട് പുരാതന സ്ഥലങ്ങളും ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചു.

   സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ ഹ്യൂമൻ ഒറിജിൻസ് പ്രോജക്റ്റിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഏകദേശം 2.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു മനുഷ്യ പൂർവ്വികനായ ഓസ്ട്രലോപിതക്കസ് ഗാർഹി ഗോണയിൽ കല്ലുപകരണങ്ങൾ നിർമ്മിച്ചിട്ടുണ്ടായിരുന്നിരിക്കാം. ശിലായുധങ്ങൾക്കരികിൽ ഈ ജീവിവർഗങ്ങളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. സങ്കീർണമായ ശിലായുധങ്ങൾ സൃഷ്ടിച്ച ആദ്യകാല മനുഷ്യരുടെ മുൻപിൽ ഒരു മാതൃകയായി അവ ഉണ്ടായിരിക്കാം.ലെഡി-ഗെരാരുവിൽ ഗവേഷകർ പല്ലുകളുള്ള ഒരു ഹൊമിനിൻ താടിയെല്ല് കണ്ടെത്തി. അതിലുള്ള ചെളിയുടെ പഴക്കം പഠിച്ചുകൊണ്ട് അവർ ആ സ്ഥലത്തിൻ്റെ പഴക്കം കണ്ടെത്തി. 2015 ൽ 'സയൻസ്' ജേണലിൽ അതിൻ്റെ റിപോർട്ടും പ്രസിദ്ധീകരിച്ചു.
   Published by:Karthika M
   First published:
   )}