നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • World Space Week 2021 | ലോക ബഹിരാകാശ വാരം; ഈ വർഷത്തെ വിഷയം 'ബഹിരാകാശത്തെ സ്ത്രീകൾ'

  World Space Week 2021 | ലോക ബഹിരാകാശ വാരം; ഈ വർഷത്തെ വിഷയം 'ബഹിരാകാശത്തെ സ്ത്രീകൾ'

  ‘ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉപഗ്രഹങ്ങൾ’ എന്നതായിരുന്നു 2020 ലെ ബഹിരാകാശ വാരത്തിന്റെ വിഷയം.

  • Share this:
   ബഹിരാകാശം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയാണ്. അതുകൊണ്ടു തന്നെ എല്ലാ വർഷവും ഒക്ടോബർ നാലു മുതൽ 10 വരെ ലോകം ബഹിരാകാശ വാരമായാണ് ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ പുരോഗതിക്ക് സഹായകമായ ശാസ്ത്ര -സാ3ങ്കേതിക മുന്നേറ്റങ്ങളുടെ ആഘോഷത്തിനായാണ് ലോക ബഹിരാകാശ വാരം സമർപ്പിച്ചിരിക്കുന്നത്. 'ബഹിരാകാശത്തെ സ്ത്രീകൾ' എന്നതാണ് 2021 -ലെ ലോക ബഹിരാകാശ വാരത്തിന്റെ വിഷയം ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

   ‘ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഉപഗ്രഹങ്ങൾ’ എന്നതായിരുന്നു 2020 ലെ ബഹിരാകാശ വാരത്തിന്റെ വിഷയം.

   ലോക ബഹിരാകാശ വാരം : ചരിത്രം
   യുഎൻ 1999 മുതൽ പ്രഖ്യാപിച്ച ആഘോഷമാണ് ലോക ബഹിരാകാശ വാരം. ഇത് ഭൂമിയിലെ ഏറ്റവും വലിയ ബഹിരാകാശ പരിപാടിയായി കണക്കാക്കപ്പെടുന്നു.

   ഈ മഹത്തായ പരിപാടി ചരിത്രത്തിലെ രണ്ട് സുപ്രധാന സന്ദർഭങ്ങളെ ആദരിക്കുന്നതിനും കൂടിയായാണ് തിരഞ്ഞെടുത്തിരിക്കുന്നത്
   1. ബഹിരാകാശ പര്യവേഷണത്തിനായി 1957ൽ, മനുഷ്യനിർമ്മിതമായ ആദ്യ ഭൗമ ഉപഗ്രഹമായ സ്പുട്നിക് ഒക്ടോബർ നാലിനാണ് വിക്ഷേപിച്ചത്.
   2. 1967ൽ ഒക്ടോബർ 4 ന് ഒരു കരാർ ഒപ്പിട്ടു.

   ചന്ദ്രനും മറ്റ് ബഹിരാകാശ വസ്തുക്കളും ഉൾപ്പെടെ, ബഹിരാകാശത്തെ പര്യവേക്ഷണത്തിലും സമാധാനപരമായ ഉപയോഗത്തിലും സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തത്വങ്ങൾ സംബന്ധിച്ച ഉടമ്പടി എന്നാണ് ഇതിനെ വിളിക്കുന്നത്.

   എല്ലാ വർഷവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് ആഘോഷ പരിപാടിയിൽ പങ്കെടുക്കാറുള്ളത്. 2020 ൽ, ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നതിനായി 60 ലധികം രാജ്യങ്ങളിൽ ഏകദേശം 6,500 പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷം 90 രാജ്യങ്ങൾ ഈ പരിപാടിയിൽ പങ്കെടുക്കും.

   ലോക ബഹിരാകാശ വാരം: പ്രാധാന്യം
   ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും സാങ്കേതിക പുരോഗതികളും നമ്മുടെ ജീവിതത്തെ കൂടുതൽ മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണത്തിന്റെ സംഭാവനകളും അതിന്റെ ഫലങ്ങളും പട്ടികപ്പെടുത്താൻ ശ്രമിച്ചാൽ, ആശയവിനിമയം, ഇന്റർനെറ്റ്, ഉപഗ്രഹം, ബഹിരാകാശ നിലയങ്ങൾ, കാലാവസ്ഥ പ്രവചനങ്ങൾ എന്നിങ്ങനെ ഒന്നിലധികം പ്രയോജനങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്.

   ബഹിരാകാശ മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ മഹത്തായ നേട്ടങ്ങൾ നമ്മുടെ ലോകത്തിന്റെ സാമ്പത്തികവും മൊത്തത്തിലുള്ള വളർച്ചയും എങ്ങനെ ഗണ്യമായി വർദ്ധിപ്പിച്ചുവെന്ന് അംഗീകരിക്കുക എന്നതാണ് ലോക ബഹിരാകാശ വാരം ലക്ഷ്യമിടുന്നത്.

   ലോക ബഹിരാകാശ വാര ആഘോഷവേളയിൽ വിവിധ ബഹിരാകാശ ഏജൻസികൾ, സ്കൂളുകൾ, പ്ലാനറ്റോറിയം, മ്യൂസിയങ്ങൾ, എയ്റോസ്പേസ് ഓർഗനൈസേഷനുകൾ, ജ്യോതിശാസ്ത്ര ക്ലബ്ബുകൾ എന്നിവ ബഹിരാകാശ വിദ്യാഭ്യാസം, വെബിനാർ, ഔട്ട് റീച്ച് പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിക്കും. ബഹിരാകാശത്ത് നിന്ന് നമുക്ക് ലഭിക്കുന്ന നേട്ടങ്ങൾ ചർച്ച ചെയ്യുക , ബഹിരാകാശത്ത് അന്താരാഷ്ട്ര സഹകരണം വളർത്തുക, ബഹിരാകാശ പര്യവേഷണത്തെക്കുറിച്ച് യുവാക്കളിൽ ആവേശം വളർത്തുക എന്നിവയെല്ലാം ഈ ദിനത്തിന്റെ ലക്ഷ്യങ്ങളാണ്.
   Published by:Karthika M
   First published:
   )}