നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • World's First Floating City | ലോകത്തിലെ ആദ്യത്തെ 'ഒഴുകുന്ന നഗരം'; 2025ഓടെ ദക്ഷിണ കൊറിയയില്‍ തയ്യാറാകും

    World's First Floating City | ലോകത്തിലെ ആദ്യത്തെ 'ഒഴുകുന്ന നഗരം'; 2025ഓടെ ദക്ഷിണ കൊറിയയില്‍ തയ്യാറാകും

    സമീപ ഭാവിയില്‍ ഒഴുകുന്ന നഗരങ്ങള്‍സാധ്യമാക്കുന്നതിനായുള്ള പദ്ധതിയിലാണിപ്പോള്‍ ദക്ഷിണ കൊറിയ.

    • Share this:
      നമ്മള്‍ വിഭാവനം ചെയ്യുന്ന ഉട്ടോപ്യന്‍ സങ്കല്‍പങ്ങളിലേക്ക് ഭൂഗോളത്തെ മാറ്റാന്‍ നമ്മള്‍ നിരന്തരം ശ്രമിക്കാറുണ്ട്. പലപ്പോഴും ആ ശ്രമങ്ങളിലൂടെ നാം ആവാസവ്യവസ്ഥയെ മാരകമായി മുറിവേല്‍പ്പിച്ചുക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, നമ്മുടെ ഭാവി ഇരുളടയുന്നത് തടയാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ഒരുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അത്തരത്തിലുള്ള ഒരു പരിഹാരമാണ് ഇപ്പോള്‍ ഔദ്യോഗികമായി തയ്യാറായിക്കൊണ്ടിരിക്കുന്നത്.

      സമുദ്രത്തിന് മുകളിലോ, വലിയ ജലാശങ്ങള്‍ക്ക് മുകളിലോ 'ഒഴുകുന്ന നഗര'ത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ ഏതെങ്കിലും സാങ്കല്‍പിക കഥയിലേക്കോ സിനിമയിലേക്കോ നിങ്ങളെ നയിക്കുകയാണെന്ന് ധരിക്കരുത്. യഥാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. അതിജീവനത്തിനായി മനുഷ്യര്‍ 'ഒഴുകുന്ന നഗരങ്ങള്‍' നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്.

      സമീപ ഭാവിയില്‍ ഒഴുകുന്ന നഗരങ്ങള്‍ (futuristic floating cities) സാധ്യമാക്കുന്നതിനായുള്ള പദ്ധതിയിലാണിപ്പോള്‍ ദക്ഷിണ കൊറിയ. ഭാവിയിലേക്കുള്ള ഫ്ളോട്ടിംഗ് സിറ്റി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ദക്ഷിണ കൊറിയയിലെ 'ഓഷ്യാനിക്സ്' എന്ന കമ്പനിയാണ്. ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ നിര്‍മ്മിക്കുന്ന ഈ ഫ്ളോട്ടിംഗ് സിറ്റിക്ക് ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സംഘടനകളിലൊന്നായ യുഎന്‍-ഹാബിറ്റാറ്റിന്റെ യുഎന്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് പ്രോഗ്രാമിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്.

      അതിനുപിന്നാലെ വെള്ളപ്പൊക്കം, സുനാമി, ലെവല്‍-5 ചുഴലിക്കാറ്റുകള്‍ എന്നിവയെ നേരിടാന്‍ കഴിയുന്ന ബുസാന്‍ തീരത്തിനടുത്തായി ഒരു സമ്പൂര്‍ണ്ണ ഫ്ളോട്ടിംഗ് നഗരം നിര്‍മ്മിക്കുന്നതിന് യുഎന്‍-ഹാബിറ്റാറ്റ്, റിപ്പബ്ലിക് ഓഫ് കൊറിയ, ഓഷ്യാനിക്സ് കമ്പനി എന്നിവ തമ്മില്‍ ഒരു ധാരണാപത്രവും ഒപ്പുവച്ചു. യുഎന്‍ പിന്തുണയോടെ ഇത് ഒരു ഔദ്യോഗിക പദ്ധതിയാക്കി മാറ്റിയ പ്രഖ്യാപനം യുഎന്‍-ഹാബിറ്റാറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

      വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു നഗരം എന്ന ആശയം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫാന്റസി പോലെയായിരുന്നു ഭൂരിപക്ഷം പേര്‍ക്കും തോന്നിയിരുന്നത്. എന്നാല്‍ ഒരിക്കലും യഥാര്‍ത്ഥ്യമാകില്ലെന്ന് കരുതിയിരുന്ന ആ ആശയം ഇപ്പോള്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന്, നിശ്ചയദാര്‍ഢ്യത്തോടെ നിര്‍മ്മാണ ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതനുസരിച്ച് 2025-ഓടെ 'ഒഴുകുന്ന നഗരത്തിന്റെ' ഒരു പ്രാഥമിക പതിപ്പ് തയ്യാറാകുമെന്നാണ്.

      ഓഷ്യാനിക്സ് നിര്‍മ്മിക്കുന്ന ഒഴുകുന്ന നഗരം എങ്ങനെയായിരിക്കും? ഓഷ്യാനിക്സ് തന്നെ വെളിപ്പെടുത്തിയത് അനുസരിച്ച്, ഒഴുകുന്ന നഗരത്തിന് അതിന്റെ ഉപരിതലത്തില്‍ 10,000 നിവാസികള്‍ക്ക് അഭയം നല്‍കാനുള്ള ശേഷി ഉണ്ടായിരിക്കുമെന്നാണ്. കൂടാതെ അവര്‍ 300 നിവാസികള്‍ ഉള്ള വലിയ അയല്‍പക്കങ്ങളായി വിഭജിക്കപ്പെടും. ആഗോളതാപനം മൂലം ഉയരുന്ന സമുദ്രനിരപ്പിനെതിരെ പോരാടുന്നതിനാണ് നഗരം നിര്‍മ്മിക്കുന്നത്. ഈ നഗരത്തിലെ എല്ലാ ഷെല്‍ട്ടറുകളും ഏഴ് നിലകളില്‍ താഴെയായിരിക്കും.

      സമുദ്രനിരപ്പിനൊപ്പം ഉയരുന്ന വിധത്തിലും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന തരത്തിലുമാണ് ഫ്ലോട്ടിംഗ് സിറ്റി നിര്‍മിക്കുക. നഗരത്തിന്റെ അടിത്തറ സമുദ്ര കൃഷിയെ പ്രോത്സാഹിപ്പിക്കും, അങ്ങനെ നഗരം സുസ്ഥിരമായ ഭക്ഷണം, ഊര്‍ജം, വെള്ളം എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തവുമാവും. മുള ഉള്‍പ്പെടെയുള്ള തദ്ദേശീയമായി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് ഒഴുകുന്ന നഗരം നിര്‍മിക്കുകയെന്നും കമ്പനി വെളിപ്പെടുത്തുന്നു.
      Published by:Jayashankar AV
      First published:
      )}