• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകമുത്തശ്ശി യാത്രയായി; 117 വയസായിരുന്നു

gopika.gs | news18
Updated: April 22, 2018, 4:53 PM IST
ലോകമുത്തശ്ശി യാത്രയായി; 117 വയസായിരുന്നു
gopika.gs | news18
Updated: April 22, 2018, 4:53 PM IST
ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായമേറിയ മുത്തശ്ശി നബീ തജീമ യാത്രയായി. 117 വയസായിരുന്നു ഈ മുത്തശ്ശിക്ക്. ജപ്പാനിലെ കികായി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ജനുവരി മുതൽ നബീ തജീമ ഇവിടെ ചികിത്സയിലായിരുന്നു.

1900 ഓഗസ്റ്റ് നാലിനായിരുന്നു തജീമയുടെ ജനനം. മക്കളും, ചെറുമക്കളും,അവരുടെയുമൊക്കെ ചെറുമക്കളുമായി ഏകദേശം 160 സന്തതിപരമ്പരാണ് ഈ മുത്തശ്ശിക്കുള്ളത്. തജീമയ്ക്കു മുൻപ് പ്രായംകൊണ്ട് റെക്കോർഡ് സൃഷ്ടിച്ചത് ജമയിക്കൻക്കാരനായ വൈലറ്റ് ബ്രൗൺ ആയിരുന്നു. ബ്രൗണിന്റെ മരണത്തിനുശേഷം, ഏഴു മാസങ്ങൾക്കു മുൻപായിരുന്നു തജീമ മുത്തശ്ശിയെ തേടി ലോക റെക്കോർഡ് എത്തുന്നത്. ബ്രൗണിന്റെ മരണവും 117 വയസിലായിരുന്നു.

തജീമയ്ക്കുശേഷം അടുത്ത റെക്കോർഡിൽ ഇടം പിടിക്കുന്നത് ടോക്കിയോ സ്വദേശിനിയായ ചിയോ മിയാക്കോ ആണ്.
First published: April 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍