റീയുസ്ക്കി സിക്കിയ ജനിച്ചപ്പോൾ 258 ഗ്രാം ഭാരം മാത്രമെയുണ്ടായിരുന്നുള്ളു, ഏകദേശം ഒരു ആപ്പിളിന്റെ ഭാരം. അമ്മ റ്റോഷിക്കോയ്കക്ക് രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് സിസിറിയനിലൂടെ റീയുസ്ക്കിനെ പുറത്തെടുത്തത്. കുത്തിന് 24 ആഴ്ചയും അഞ്ച് ദിവസവും ഉണ്ടായിരുന്നപ്പോഴായിരുന്നു ഇത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനായിരുന്നു റീയുസ്ക്കിയുടെ ജനനം. അതോടെ ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ബാലനായി അവൻ മാറി. കുട്ടിയുടെ ആരോഗ്യം തൃപ്തികരമാകുന്നത് വരെ ആശുപത്രി അധികൃതർ അവനെ തീവ്രപരിചരണ വിഭാഗത്തിൽ സൂക്ഷിച്ചു. ടൂബിലൂടെയാണ് ഭക്ഷണം നൽകിയിരുന്നത്. ചിലപ്പോഴൊക്കെ പഞ്ഞിയിൽ മുക്കി അമ്മയുടെ പാലും നൽകിയിരുന്നു.
ഏകദേശം ഏഴ് മാസം പിന്നിട്ടപ്പോൾ 13 മടങ്ങ് വളർച്ചയാണ് അവൻ നേടിയത്. കുട്ടി പുറത്തുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷി നേടിക്കഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ 200 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് കുഞ്ഞ് റീയുസ്ക്കി.
സെൻട്രൽ ജപ്പാനിലെ കുട്ടികളുടെ ആശുപത്രിയായ നഗാനോവിയിലായിരുന്നു റീയുസ്ക്കിയുടെ പോരാട്ടം . ജപ്പാനിൽ കഴിഞ്ഞ വർഷം 268 ഗ്രം ഭാരമുണ്ടായിരുന്ന മറ്റൊരു കുട്ടി ജനിച്ചിരുന്നു. പൂർണ ആരോഗ്യവാനായാണ് അവനും ആശുപത്രി വിട്ടിത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.