വൈദികർക്കിടയിലെ സ്വവർഗാനുരാഗം; ആശങ്ക പ്രകടിപ്പിച്ച് മാർപാപ്പ

News18 Malayalam
Updated: December 2, 2018, 10:58 PM IST
വൈദികർക്കിടയിലെ സ്വവർഗാനുരാഗം; ആശങ്ക പ്രകടിപ്പിച്ച് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ
  • Share this:
വത്തിക്കാൻ സിറ്റി: സ്വവർഗാനുരാഗികളായവർ വൈദികരാകാൻ മുന്നോട്ടുവരരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. രണ്ടുതരം ജീവിതം നയിക്കാതെ സ്വവർഗാനുരാഗികളായ വൈദികർ സഭ വിടുന്നതാണ് നല്ലതെന്നും മാർപാപ്പ പറഞ്ഞു. മാർപാപ്പയുടെ ദീർഘമായ അഭിമുഖം ഉൾപ്പെടുന്ന പുസ്തകത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സ്പാനിഷ് വൈദികനായ ഫെർണാണ്ടോ പ്രാഡോ നടത്തിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ വൈദികർക്കിടയിലെ സ്വവർഗാനുരാഗം സംബന്ധിച്ച നിലപാട് കടുപ്പിച്ചത്.

READ ALSO- ചുവപ്പണിഞ്ഞ് മെക്സിക്കോ; ഏഴു പതിറ്റാണ്ടിന് ശേഷം ഇടതുപക്ഷം അധികാരത്തിൽ

സഭയ്ക്കുള്ളിലെ സ്വവർഗാനുരാഗം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഇത് വളരെ ഗൌരവമുള്ള വിഷയമാണ്- വിവിധ ഭാഷകളിൽ ഉടൻ പുറത്തിറങ്ങുന്ന പുസ്തകത്തിൽ മാർപാപ്പ പറഞ്ഞു. ഈ പുസ്തകത്തിന്‍റെ ഇറ്റാലിയൻ പതിപ്പ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു. ഇത് തിരുവസ്ത്രം സ്വീകരിക്കുന്ന കന്യാസ്ത്രീകൾക്കും ബാധകമാണെന്നും മാർപാപ്പ പറഞ്ഞു. സ്വവർഗാനുരാഗം പാപമാണെന്ന് സഭ പറയുന്നില്ല. എന്നാൽ അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് പാപമാണ്. സഭയിൽ വൈദികർക്കോ കന്യാസ്ത്രീകൾക്കോ ഇത്തരമൊരു ജീവിതം നയിക്കുന്നതിന് ഒരു അവസരവുമില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.
First published: December 2, 2018, 10:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading