അന്തരിച്ച ഗുസ്തി താരം എഡി ഗുറേറോയുടെയും ഭാര്യ വിക്കി ഗുറേറോയുടെയും മകൾ ഷെർലിൻ ഗുറേറോ തന്റെ രണ്ടാനച്ഛൻ ക്രിസ് ബെൻസണെതിരെ ലൈംഗികാരോപണവുമായി രംഗത്ത്. രണ്ടാനച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ടിക്ക് ടോക്കിലൂടെയാണ് ഷെർലിൻ രംഗത്തെത്തിയത്. സംഭവം നടന്നത് 2020 ലാണെന്നും ഷെർലിൻ കൂട്ടിച്ചേർത്തു.
ഇക്കാര്യം അമ്മ വിക്കിയുമായി പങ്കുവെച്ചെങ്കിലും അമ്മ ഭർത്താവിനൊപ്പമാണ് നിന്നതെന്നും ഷെർലിൻ വെളിപ്പെടുത്തി. ഒടുവിൽ തന്റെ നിശബ്ദത സ്വന്തം മാനസികാരോഗ്യത്തെ പോലും ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് എല്ലാം പുറത്തുപറയാൻ തീരുമാനിച്ചത്.
Also Read- ഡോണൾഡ് ട്രംപിന് മുൻപ് ലൈംഗികാരോപണങ്ങൾ നേരിട്ട അമേരിക്കൻ പ്രസിഡന്റുമാർ
”ഇത്രയും കാലം ഞാൻ മിണ്ടാതിരുന്നു. എല്ലാം മറക്കാൻ ഞാൻ കഠിനമായി ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. നിശബ്ദയായി ഇരിക്കുന്നത് എന്റെ മാനസികാരോഗ്യത്തെ പോലും ബാധിച്ചു. എല്ലാം വിശദീകരിക്കാൻ എനിക്കീ സമയം മതിയാകില്ല. നടന്നത് എന്താണെന്ന് ഞാനിവിടെ ചുരുക്കിപ്പറയുകയാണ്”, ഷെർലിൻ കൂട്ടിച്ചേർത്തു.
തന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സ്വന്തം ഭാഗം വിശദീകരിക്കേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയെന്നും ഷെർലിൻ വീഡിയോൽ പറഞ്ഞു. എന്നാൽ ദയവായി തന്റെ കുടുംബത്തെ വെറുതെ വിടണമെന്നും യുവതി കൂട്ടിച്ചേർത്തു. തന്റെ മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷെർലിൻ പറഞ്ഞു.
Just to let everyone know, I fully support my cousin, Sherilyn Guerrero, Eddie’s daughter & have been doing so privately in the last couple years of her struggles. She is a very strong woman for coming forward with the sexual assault she has suffered. I Love You Prima!❤️
— Chavo Guerrero jr. (@mexwarrior) April 5, 2023
”ഞാൻ ആദ്യം നിശബ്ദത പാലിച്ചു. എന്നാൽ ആരും എനിക്കുവേണ്ടി സംസാരിച്ചില്ല. ഞാൻ തന്നെ എനിക്കുവേണ്ടി സംസാരിക്കേണ്ട സമയമായിരിക്കുന്നു”, ഷെർലിൻ പോസ്റ്റിൽ പറയുന്നു. ബന്ധുവും ഗുസ്തി താരവുമായ ചാവോയും ഷെർലിന് പിന്തുണയുമായി രംഗത്തെത്തി.
ആദ്യ ഭർത്താവ് എഡി ഗുറേറോ മരിച്ച് പത്തു വർഷത്തിനു ശേഷം 2015 ലാണ് വിക്കി ക്രിസ് ബെൻസണുമായി വിവാഹിതയായത്. 2005 നവംബർ 15-ന് ഹൃദയസ്തംഭനം മൂലമാണ് എഡി മരിച്ചത്. എഡിക്കും വിക്കിയ്ക്കും ഷെർലിൻ ഗുറേറോ ഷാൾ ഗുറേറോ എന്നീ രണ്ട് കുട്ടികളാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sexual assault, Wrestling, WWE