• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചൈനയില്‍ ആജീവനാന്ത ആധിപത്യം ഉറപ്പിച്ച് ഷീ ചിന്‍പിംഗ്

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലും സൈന്യത്തിലും പിടിമുറുക്കിയ ചിന്‍പിങ്ങിന്റെ പുതിയ നീക്കം ഇന്ത്യ ഉള്‍പ്പെടെ അയല്‍രാജ്യങ്ങളെല്ലാം ആശങ്കയോടെയാണു കാണുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലും സൈന്യത്തിലും പിടിമുറുക്കിയ ചിന്‍പിങ്ങിന്റെ പുതിയ നീക്കം ഇന്ത്യ ഉള്‍പ്പെടെ അയല്‍രാജ്യങ്ങളെല്ലാം ആശങ്കയോടെയാണു കാണുന്നത്.

news18
Updated: March 11, 2018, 9:34 PM IST

ബീയ്ജിംഗ് : ചൈനയില്‍ ആജീവനാന്ത ആധിപത്യം ഉറപ്പിച്ച് പ്രസിഡന്റെ് ഷീ ചിന്‍പിംഗ്. രാജ്യത്ത് ഒരാള്‍ക്ക് രണ്ട് തവണയെ പ്രസിഡന്റാകാന്‍ പാടുള്ളു എന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്താണ് ചിന്‍പിംഗിന് മരണം വരെ അധികാരത്തില്‍ തുടരാനുളള അവസരം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍ പിംഗിന്റെ ആശയങ്ങള്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തിരുന്നു.സോഷ്യലിസം അടിസ്ഥാനപ്പെടുത്തിയുള്ള ചൈനയുടെ വികസനത്തിന് വേഗം കൂട്ടാന്‍ ഒരേ ഭരണകൂടം തുടരേണ്ടത് ആവശ്യമാണെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ശുപാര്‍ശയോടെയായിരുന്നു ഈ നീക്കം. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയതോടെ ചൈനയുടെ ചരിത്രത്തില്‍ മാവോ സെ തൂങ്ങിനൊപ്പം തന്നെ ശക്തനായ നേതാവായി മാറിയിരിക്കുകയാണ് ഷി ജിന്‍പിംഗ്..

ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ഭേദഗതി വോട്ടിനിട്ടപ്പോള്‍ 2958 പേരാണ് അനുകൂലിച്ചത്.കൂട്ടായ പാര്‍ട്ടി നേതൃത്വം എന്ന തത്വം മാറ്റിവെച്ച് ഷി ജിന്‍പിംഗിനെ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ പരമോന്നത നേതാവ് എന്ന് വിശേഷിപ്പിച്ചു തുടങ്ങിയിരുന്നു. 64കാരനായ ഷി ജിന്‍ പിംഗ് കഴിഞ്ഞ വര്‍ഷമാണ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തെത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലും സൈന്യത്തിലും പിടിമുറുക്കിയ ചിന്‍പിങ്ങിന്റെ പുതിയ നീക്കം ഇന്ത്യ ഉള്‍പ്പെടെ അയല്‍രാജ്യങ്ങളെല്ലാം ആശങ്കയോടെയാണു കാണുന്നത്.

First published: March 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍