ജിദ്ദ: സൗദിയിലെ ഇന്ധനവിതരണശാല ആക്രമിച്ച് യെമനിലെ ഹൂതി വിമതർ. സൗദിയിൽ ഫോർമുല വൺ മത്സരത്തിന് മുന്നോടിയായാണ് ഹൂതികൾ ജിദ്ദയിൽ വെള്ളിയാഴ്ച്ച ആക്രമണം നടത്തിയത്. ഹൂതി വിമതർ നടത്തിയ ഏറ്റവും വലിയ ആക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന ഗ്രാൻഡ് പ്രിക്സ് തീരുമാനിച്ചതു പോലെ നടപ്പാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.
ഇതിനിടയിൽ ആക്രമണം നടത്തിയ ഹൂതികൾക്കെതിരെ സൗദി തിരിച്ചടിക്കുകയും ചെയ്തു. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിരുന്നു.
The Saudi-led coalition published video today of the destruction of Houthi drones launched toward Saudi Arabia. pic.twitter.com/ycVl4Jz9zN
അടുത്ത ദിവസങ്ങളിൽ ഹൂത്തികൾ ആക്രമിച്ച അതേ ഇന്ധന ഡിപ്പോയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നോർത്ത് ജിദ്ദ ബൾക്ക് പ്ലാന്റ്, മക്കയിലേക്കുള്ള മുസ്ലീം തീർത്ഥാടകരുടെ നിർണായക കേന്ദ്രമാണിത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഞായറാഴ്ചയാണ് സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് നടക്കുന്നത്. സൗദിയിലെ രണ്ടാമത്തെ വലിയ ഗ്രാൻഡ് പ്രിക്സാണിത്. അതേസമയം, ഹൂതി വിമതരുടെ ആക്രമണത്തിൽ വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി സൗദി അധികൃതർ അറിയിച്ചു. വാട്ടർ ടാങ്കുകൾ ലക്ഷ്യമിട്ട് ദഹ്റാൻ പട്ടണത്തിൽ ആക്രമണം നടത്തിയതായി സൗദി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യെമൻ അതിർത്തിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ഒരു പ്രദേശത്തെ ഇലക്ട്രിക്കൽ സബ്സ്റ്റേഷനെ ലക്ഷ്യമിട്ടായിരുന്നു മറ്റൊരു ആക്രമണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.