ലഹരി കടത്തിന് 'കൃത്രിമ ലിംഗം'; വിമാനത്താവളത്തിൽ പിടിയിലായ യുവാവിന് രണ്ടുവർഷം തടവ്

ലഹരികടത്തിന് മാഫിയകളാണ് പുതുവഴികൾ തേടുന്നതെങ്കിൽ സാധാരണക്കാരനായ ഒരു യുവാവ് ലഹരിപദാർത്ഥം നാട്ടിലെത്തിക്കാൻ ഉപയോഗിച്ച വഴി കണ്ട് അന്തംവിട്ടിരിക്കുകയാണ് വിമാനത്താവള അധികൃതർ.

News18 Malayalam | news18-malayalam
Updated: June 25, 2020, 8:45 PM IST
ലഹരി കടത്തിന് 'കൃത്രിമ ലിംഗം'; വിമാനത്താവളത്തിൽ പിടിയിലായ യുവാവിന് രണ്ടുവർഷം തടവ്
പ്രതീകാത്മക ചിത്രം
  • Share this:
ബ്രസൽസ്: ലഹരിപദാർത്ഥങ്ങൾ പൊലീസിന്റെ കണ്ണിൽപ്പെടാതെ കടത്തുന്നതിന് ഓരോ തവണയും പുതിയ പരീക്ഷണങ്ങൾ നടത്തുന്നവരുണ്ട്. യാദൃശ്ചികമായി ഇത്തരം കേസുകള്‍ പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഇങ്ങനെയെല്ലാം കള്ളക്കടത്ത് നടക്കുന്നതായി പൊലീസിന് പോലും മനസ്സിലാകുന്നത്. ലഹരികടത്ത് മാഫിയയാണ് പുതുവഴികൾ തേടുന്നതെങ്കിൽ സാധാരണക്കാരനായ ഒരു യുവാവ് ലഹരിപദാർത്ഥം നാട്ടിലെത്തിക്കാൻ ഉപയോഗിച്ച വഴി കണ്ട് അന്തംവിട്ടിരിക്കുകയാണ് വിമാനത്താവള അധികൃതർ.

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ പിടിയിലായ ബ്രിട്ടീഷുകാരനായ യുവാവാണ് ലഹരി കടത്തിന് പുതുവഴി തേടിയത്. ജമൈക്കയില്‍ നിന്നെത്തിയ യുവാവിനെ സംശയം തോന്നിയ ബ്രസല്‍സ് വിമാനത്താവള അധികൃതർ തടഞ്ഞുവയ്ക്കുകയും പരിശോധനകൾക്ക് വിധേയമാക്കുകയുമായിരുന്നു.

ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ നടത്തിയ പരിശോധനയുടെ ഫലം പോസിറ്റീവായതോടെ യുവാവിനെ കർശനമായ പരിശോധനകൾക്ക് വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചു. ബാഗുകളും പെട്ടിയുമെല്ലാം ഉദ്യോഗസ്ഥര്‍ അരിച്ചുപറക്കി. ഇതിനിടെയാണ് ബാഗിലുണ്ടായിരുന്ന കൃത്രിമ ലിംഗം ശ്രദ്ധയിൽപെട്ടത്.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]

പുറത്തെടുത്ത് പരിശോധിച്ചപ്പോൾ ഉള്ളിൽ എന്തോ ഒളിച്ചുവച്ചതായി കണ്ടെത്തി. സംഗതി പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് കൊക്കെയ്ൻ ആണെന്ന് വ്യക്തമായത്. 127 ഗ്രാം കൊക്കെയ്‌നായിരുന്നു സെക്സ് ടോയിക്ക് അകത്ത് വച്ച്‌ യുവാവ് കടത്താന്‍ ശ്രമിച്ചത്.

ഫെബ്രുവരി എട്ടിനാണ് യുവാവ് പിടിയിലായത്. വാദം കേട്ടശേഷം കോടതി യുവാവിനെ ഇപ്പോൾ രണ്ടുവർഷത്തേക്ക് ശിക്ഷിച്ചിരിക്കുകയാണ്. മൂന്നുവർഷമാണ് ശിക്ഷയെങ്കിലും യുവാവിന് ലഹരികടത്ത് സംഘവുമായി ബന്ധമില്ലെന്ന് കണ്ടതിനാലാണ് ഇളവ് നൽകിയത്. ജമൈക്കയിൽ വെച്ച് ഒരു സുഹൃത്ത് തന്നതാണ് ഇവയെന്നും ആരും കാണാതെ നാട്ടിൽ കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടതെന്നും യുവാവ് കോടതിയിൽ പറഞ്ഞു.
First published: June 25, 2020, 8:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading