ട്രം​പി​ന്‍റെ പോ​സ്റ്റിനെ​തി​രെ ഫേസ്ബുക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് എന്തുകൊണ്ട്? കാ​ര​ണം വി​ശ​ദീ​ക​രി​ച്ച്‌ സ​ക്ക​ര്‍​ബ​ര്‍​ഗ്

ട്രംപിന്റെ ഭീഷണി സന്ദേശത്തിനെതിരെ ട്വിറ്റർ നടപടി സ്വീകരിച്ചിരുന്നു, എന്നാൽ ഫേസ്ബുക്ക് നടപടി എടുത്തിരുന്നില്ല

News18 Malayalam | news18india
Updated: May 31, 2020, 8:50 AM IST
ട്രം​പി​ന്‍റെ പോ​സ്റ്റിനെ​തി​രെ ഫേസ്ബുക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് എന്തുകൊണ്ട്? കാ​ര​ണം വി​ശ​ദീ​ക​രി​ച്ച്‌ സ​ക്ക​ര്‍​ബ​ര്‍​ഗ്
mark zuckerberg - trump
  • Share this:
അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത​വ​ര്‍​ഗ​ക്കാ​ര​നാ​യ ജോ​ര്‍​ജ് ഫ്ളോ​യി​ഡി​നെ പോ​ലീ​സ് കൊ​ല ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക​യാ​ണ്. ഈ ​സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രെ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് സോ​ഷ്യ​ല്‍​മീ​ഡി​യി​ല്‍ നി​ര​വ​ധി പോ​സ്റ്റു​ക​ള്‍ ഇ​ട്ടി​രു​ന്നു.

മിനിയാപൊളിസില്‍ "കൊള്ള" നടന്നാൽ അത് "ഷൂട്ടിംഗിലേക്ക്" നയിക്കും എന്നായിരുന്നു പ്രതിഷേധക്കാരോടുള്ള ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ഈ പോസ്റ്റിനെതിരെ ട്വിറ്റർ നടപടി സ്വീകരിച്ചിരുന്നു, എന്നാൽ ഫേസ്ബുക്ക് നടപടി എടുത്തിരുന്നില്ല. ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തിന് ​വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഫേ​സ്ബു​ക്ക് മേ​ധാ​വി മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ്.

You may also like:Unlock 1 | ആരാധനാലയങ്ങളും മാളുകളും ജൂൺ 8 മുതൽ തുറക്കും; ആഭ്യന്തരമന്ത്രാലയം പറയുന്നു [NEWS]വൈറലാകുന്ന പോസ്റ്റുകളുടെ ഉറവിടം പരിശോധിക്കും; വിശ്വാസ്യത ഉറപ്പാക്കാൻ ഫേസ്ബുക്ക് [NEWS] സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സർവീസിലെ അവസാനദിവസം ഉറങ്ങിയത് ഓഫീസിൽ [NEWS]
ട്രം​പി​ന്‍റെ പോ​സ്റ്റു​ക​ള്‍ ഫേ​സ്ബു​ക്കി​ന്‍റെ ന​യ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടോ എ​ന്ന​ത് ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ള്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്നും സ​ക്ക​ര്‍​ബ​ര്‍​ഗ് പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ല്‍ ത​നി​ക്ക് ശ​ക്ത​മാ​യ വി​യോ​ജി​പ്പു​ണ്ട്. എ​ന്നാ​ല്‍, അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് അ​വ​രു​ടെ പ്ര​സ്താ​വ​ന​ക​ള്‍ തു​റ​ന്നു​കാ​ണി​ക്കു​മ്പോ​ള്‍ മാ​ത്ര​മേ മ​ന​സി​ലാ​കൂ എ​ന്നും സ​ക്ക​ര്‍​ബ​ര്‍​ഗ് പ​റ​ഞ്ഞു.
First published: May 31, 2020, 8:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading