നിങ്ങളുടെ കാഴ്ചശക്തി പരീക്ഷിക്കുന്നതിനായി 'ദി പസിൽഡ് ഫോക്സ്' എന്ന തലക്കെട്ടിൽ അമ്പരപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (Optical Illusion) ചിത്രം ഇതാ ഇന്റർനെറ്റിൽ. തീർച്ചയായും നിങ്ങളുടെ ക്ഷമയും ബുദ്ധിയും പരീക്ഷിക്കാൻ തയാറെടുത്തുകൊണ്ടാണ് ഈ ചിത്രത്തിന്റെ വരവ്. തന്ത്രപരമായ മിഥ്യയിൽ 16 മൃഗങ്ങളുടെയും മനുഷ്യരുടെയും മുഖങ്ങൾ മറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് എത്രയെണ്ണം കണ്ടെത്താൻ കഴിയും?
മൂന്ന് പക്ഷികൾ നോക്കിനിൽക്കെ ഒരു കുറുക്കൻ മരത്തിൽ കയറുന്നത് കാണാവുന്ന ഒരു കാടിന്റെ ദൃശ്യമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ കാണിക്കുന്നത്. പക്ഷെ ഇവിടം കൊണ്ട് തീരുന്നില്ല. നിങ്ങളെ തന്നെ ഉറ്റുനോക്കുന്ന മറ്റ് 12 മുഖങ്ങൾ ചിത്രത്തിൽ മറഞ്ഞിരിക്കുന്നു. കണ്ടെത്താൻ അൽപ്പം പാടുപെടുമെങ്കിലും, സാവധാനം നോക്കിയാൽ അവ തെളിഞ്ഞ് വരും. ഇതിന്റെ ഉത്തരം ഇവിടെ തന്നെ നൽകിയിട്ടുമുണ്ട് (തുടർന്ന് വായിക്കുക)