51 വയസ്സുള്ള ഒരു കോടീശ്വരൻ 21 വയസ്സുകാരിയുമായി വിവാഹം ചെയ്യാൻ ഒരുങ്ങുന്നു. താൻ അവളുമായി ഭ്രാന്തമായി പ്രണയത്തിലായതിനാൽ ഇരുവരും തങ്ങളുടെ ബന്ധത്തിന്റെ 'നിത്യത' ചൂണ്ടിക്കാട്ടി വിവാഹമോചനത്തിനുള്ള അവകാശങ്ങൾ പോലും ഉപേക്ഷിക്കാൻ തയ്യാറാണ്. രസകരമെന്നു പറയട്ടെ 'സ്നേഹം പാവപ്പെട്ട ആളുകൾ കണ്ടുപിടിച്ച ഒരു ആശയമാണ്' എന്ന് ഇതേ കോടീശ്വരൻ തന്നെ പറഞ്ഞിട്ടുണ്ട് (പ്രതീകാത്മക ചിത്രം)
ഷുഗർ ഡേറ്റിംഗ് പ്രോത്സാഹിപ്പിക്കുന്ന 'സീക്കിംഗ് അറേഞ്ച്മെന്റ്സ്' എന്നറിയപ്പെടുന്ന ഒരു ജനപ്രിയ പ്ലാറ്റ്ഫോമിന്റെ സ്രഷ്ടാവാണ് ബ്രാൻഡൻ വേഡ്. ബ്രാൻഡൻ തന്റെ ജീവിതത്തിലെ പ്രണയിയായ ഡാന റോസ്വാളിനെ കണ്ടുമുട്ടിയത് താൻ സൃഷ്ടിച്ച പ്ലാറ്റ്ഫോമിൽ വച്ചാണ്, അവരുടെ പ്രണയം വിവാഹത്തോടെ മറ്റൊരു വഴിത്തിരിവിലെത്തിയ കഥയിങ്ങനെ (തുടർന്ന് വായിക്കുക)
'എന്റെയും ഡാനയുടെയും സ്നേഹം ശാശ്വതവും കാലാതീതവും ഈ ജീവിതത്തെ മറികടക്കുന്നതുമാണ്. ഇതൊരു പ്രഹസനമല്ല, വലിയ പ്രതിബദ്ധതയാണ്, ”ബ്രാൻഡൻ പറഞ്ഞതായി LADBible റിപ്പോർട്ട് ചെയ്തു. ലാസ് വെഗാസിൽ താമസിക്കുന്ന ദമ്പതികൾ ജനുവരിയിൽ വിവാഹനിശ്ചയം നടത്തി. ഈ വർഷം അവസാനം വിവാഹിതരാകാനാണ് ഇവരുടെ പദ്ധതി (പ്രതീകാത്മക ചിത്രം)
താനും ബ്രാൻഡനും തമ്മിലുള്ള പ്രായത്തിന്റെ വലിയ അന്തരം ഡാന സമ്മതിക്കുന്നു, ദമ്പതികളെ കാണുമ്പോൾ ആളുകൾ എല്ലാത്തരം അനുമാനങ്ങളും ഉണ്ടാക്കുന്നുവെന്ന് പറയുന്നു. അവർ കൂട്ടിച്ചേർത്തു, “ഒരു അഭിപ്രായം രൂപീകരിക്കുന്നതിന് മുമ്പ് ഞങ്ങളോടൊപ്പം അഞ്ച് മിനിറ്റ് ചെലവഴിക്കാൻ ഞാൻ ആളുകളോട് പറയാറുണ്ട്. അവർ പ്രതീക്ഷിക്കുന്നത് പോലെയായിരിക്കില്ല അത്.” തങ്ങളുടെ പ്രണയം യഥാർത്ഥമാണെന്ന് അവർ അവകാശപ്പെടുന്നു