ഫോട്ടോഷൂട്ടിനു പശ്ചാത്തലമായി ചെട്ടികുളം ബസാർ ബീച്ചിൽ സെറ്റൊരുങ്ങി. കൃഷ്ണവേണിയുടെ വേഷം ചട്ടയും മുണ്ടും. അതിന് ചേരുന്ന മുണ്ടും ബനിയനും ന്യൂജൻ ഷൂവും ആണ് ഹരിദാസൻ ധരിച്ചിരിക്കുന്നത്. രണ്ടു പെണ്മക്കൾ പോലും ഫോട്ടോഷൂട്ട് കഴിഞ്ഞ ശേഷമാണ് കാര്യമറിയുന്നത്. ബന്ധു കൂടിയായ രാകേഷ് ആണ് ഫോട്ടോഗ്രാഫർ. ഫോട്ടോഷൂട്ടിനു തയാറെടുത്തതിന്റെ കാരണവും ദമ്പതികൾ പറയും (നിയമാനുസൃതമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം) -തുടർന്ന് വായിക്കുക-
വിരസതയകറ്റി ജീവിതം ആഘോഷമാക്കാനാണ് ഇരുവരും തീരുമാനിച്ചത്. "മക്കൾക്കൊരു സർപ്രൈസ് കൊടുക്കണം എന്നേ ആദ്യം കരുതിയിരുന്നുള്ളൂ. ജീവിതം അങ്ങനെ വെറുതെ ജീവിച്ചു തീർക്കാനുള്ളതല്ല എന്ന സന്ദേശം നൽകാനാണുദ്ദേശിച്ചത്," കൃഷ്ണവേണി പറഞ്ഞു. ഷിപ്പിംഗ് കോർപറേഷനിൽ നിന്നും വിരമിച്ചയാളാണ് ഹരിദാസൻ, ഭാര്യ വീട്ടമ്മയും (നിയമാനുസൃതമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
രണ്ടു മക്കളും വിദേശത്താണ്. കോവിഡ് ആരംഭിച്ചതോടു കൂടി അങ്ങോട്ടേയ്ക്കുള്ള പോക്കും നിലച്ചു. ആ വിരസതയിലാണ് ഫോട്ടോഷൂട്ട് എന്ന ഐഡിയയിൽ കാര്യങ്ങൾ എത്തുന്നത്. എന്നാൽ കള്ളുഷാപ്പ് തീമിന് ഒട്ടേറെ വിമർശനങ്ങളുമുണ്ടായി. ഫോട്ടോഷൂട്ടിന് രസംപകരാൻ തീരുമാനിച്ച് ചെയ്ത ഇക്കാര്യത്തെ ആ നിലയിൽ സ്വീകരിച്ച്, പോസിറ്റീവ് ചിന്തകളുമായാണ് ദമ്പതികളുടെ മുന്നോട്ടുപോക്ക് (നിയമാനുസൃതമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)