ഹണിറോസ് സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നുവെന്നാണ് അമ്മ റോസ്ലി തുറന്നുപറഞ്ഞത്. ഭക്ഷണം കഴിക്കുമ്പോള്‍ സിനിമാക്കാര്യം പറഞ്ഞാല്‍ അച്ഛൻ എഴുന്നേറ്റുപോകുന്നത് പതിവായിരുന്നു. ഭക്ഷണം പോലും കഴിക്കാതെയായി. ഒടുവില്‍ നീ നേരിട്ട് ചോദിക്ക്, ഞാന്‍ പറഞ്ഞ് മടുത്തെന്ന് ഹണി റോസിനോട് പറഞ്ഞെന്നും അമ്മ ഓർത്തെടുക്കുന്നു. (ചിത്രത്തിന് കടപ്പാട്- ഇൻസ്റ്റാഗ്രാം)
ഇതോടെ മകൾ സിനിമയിൽ വരുന്നതിനെ എതിർത്തതിലുള്ള കാരണവും ഹണിറോസിന്റെ അച്ഛൻ വർക്കി വെളിപ്പെടുത്തി. ആദ്യം ഒരു സിനിമയ്ക്ക് ഹണിയെ പറഞ്ഞ് വെച്ചെങ്കിലും അവര്‍ പിന്നെ വേറെ നടിയെ വെച്ചു. അത് മകള്‍ക്ക് ഭയങ്കര വിഷമമായി. അതിനാലാണ് മകളുടെ സിനിമാപ്രവേശനത്തെ എതിര്‍ത്തത്. എന്നാല്‍ മകള്‍ താല്പര്യം പറഞ്ഞപ്പോള്‍ താന്‍ സമ്മതിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. (ചിത്രത്തിന് കടപ്പാട്- ഇൻസ്റ്റാഗ്രാം)
ഉദ്ഘാടനചടങ്ങുകളിലെ സ്ഥിരം സാന്നിദ്ധ്യമായി ഹണിറോസ് ഇപ്പോൾ മാറിയിട്ടുണ്ട്. ഇതേക്കുറിച്ച് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ അത്തരം വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നും, ആളുകളുടെ സ്നേഹം നേരിട്ടറിയുന്നത് നല്ല കാര്യമാണെന്നും താരം അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ ആദ്യം വിഷമമുണ്ടാക്കിയെങ്കിലും, ഇപ്പോൾ അത് കാണുമ്പോൾ ചിരി വരാറുണ്ടെന്നും ഹണിറോസും അമ്മയും പറഞ്ഞു. (ചിത്രത്തിന് കടപ്പാട്- ഇൻസ്റ്റാഗ്രാം)