വിവാഹശേഷം ഭാര്യ നയൻതാരയ്ക്കൊപ്പമുള്ള (Nayanthara) ആദ്യ ചിത്രം വിഗ്നേഷ് ശിവൻ (Vignesh Shivan) പങ്കിട്ടുകഴിഞ്ഞു. നയൻതാരയുമായുള്ള വിവാഹ ചടങ്ങിൽ വിഗ്നേഷ് ശിവന് താലി കൈമാറിയത് സൂപ്പർസ്റ്റാർ രജനീകാന്ത് ആയിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിവാഹത്തിന് ശേഷം ഇരുവരും വേദിയിലേക്ക് ഇറങ്ങി മെഗാസ്റ്റാറിന്റെ അനുഗ്രഹം വാങ്ങിയതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഷാരൂഖ് ഖാന്റെയും മണിരത്നത്തിന്റെയും അരികിലായാണ് രജനികാന്ത് ഇരുന്നതെന്നും റിപ്പോർട്ടുണ്ട്
പരിപാടിയുടെ സുരക്ഷ വളരെ കർശനമാണെന്നും ചടങ്ങിന്റെ പരിസരത്ത് ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമേ അനുവദിച്ചുള്ളൂ എന്നും റിപ്പോർട്ടുണ്ട്. ഇ.സി.ആർ. റോഡിൽ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല ഷാരൂഖ് ഖാൻ, മണിരത്നം, ബോണി കപൂർ, അജിത്കുമാർ, ഇളയദളപതി വിജയ്, നടൻ ദിലീപ് തുടങ്ങിയവർ പങ്കെടുത്ത പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെടുന്നു