പാട്ന: മുൻഗർ- ബീഹാറിലെ ഒരു ജില്ലയുടെ പേരാണിത്. അവിടുത്തെ അധികമൊന്നും അറിയപ്പെടാതിരുന്ന ഗോഖുൽചക് എന്ന ഗ്രാമം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാതിരാത്രിയിൽ കാമുകിയെ കാണാൻ എത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി വിവാഹം കഴിപ്പിച്ചതോടെയാണ് ഈ നാട് പ്രശസ്തമായത്. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഗോഖുൽചക് എന്ന ഗ്രാമം വൈറലായത്.
ബീഹാറിലെ ഹവേലി ഖഡഗ്പൂർ ബ്ലോക്ക് പരിധിയിലെ മജഗയ പഞ്ചായത്തിലെ നസാരി ഗ്രാമത്തിലെ സോനു കുമാർ എന്ന യുവാവും ഗോഖുൽചാക്കിലെ ഹേമ കുമാരി എന്ന യുവതിയും തമ്മിൽ കഴിഞ്ഞ 6 മാസമായി പ്രണയത്തിലായിരുന്നു പറയപ്പെടുന്നു. ഇരുവരും വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് രാത്രികാലങ്ങളിൽ പരസ്പരം കാണാറുണ്ടായിരുന്നു. ഏറെ ദൂരം താണ്ടിയാണ് സോനു കുമാർ ഹേമ കുമാരിയെ കാണാനായി എത്തിയിരുന്നത്.