വിവാഹം വധൂവരന്മാർക്കെന്ന പോലെ അവരുടെ കുടുംബങ്ങൾക്കും ആവേശം നിറഞ്ഞതാണ്. രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് ഓരോ വിവാഹവും. ഓരോരുത്തരും അവരുടേതായ നിലയിലാണ് വിവാഹം നടത്തുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഒരു വിവാഹ ചടങ്ങിന്റെ വിവരങ്ങൾ കേട്ടവർ അമ്പരന്നിരിക്കുകയാണ്. എടുത്താൽ പൊങ്ങാത്ത വിവാഹ ക്ഷണക്കത്ത് മുതൽ ഇതിന്റെ ഓരോ ഉള്ളടക്കവും ശ്രദ്ധ നേടുകയാണ്
രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ നവംബർ 14 മുതൽ 16 വരെ രാജ്കോട്ട്-സൗരാഷ്ട്രയിലെ പ്രമുഖ വ്യവസായി മൗലേഷ്ഭായ് ഉക്കാനിയുടെയും സോണാൽബെൻ ഉക്കാനിയുടെയും മകൻ ജയ് ഉക്കാനിയുടെ വിവാഹം നടക്കും. രാജകീയ ശൈലിയിലാണ് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. 'കങ്കോത്രി' (വിവാഹ കാർഡുകളുടെ ഗുജറാത്തി പദം) 4 കിലോഗ്രാം 280 ഗ്രാം തൂക്കമുള്ളതാണ്