നടൻ നവാസുദീൻ സിദ്ധിഖിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭാര്യ ആലിയ രംഗത്ത്. തന്നെയും മക്കളെയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അടിച്ചിറക്കി. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്താണ് പുതിയ ആരോപണം. വെർസോവ പോലീസ് സ്റ്റേഷനിൽ നിന്നും അത്യാവശ്യമായി വിളിച്ചതിനാൽ പുറത്തുപോയി വന്ന ശേഷം തിരികെ കേറ്റിയില്ല എന്ന് ആലിയ. കയ്യിൽ അവശേഷിക്കുന്നത് വെറും 81 രൂപയാണെന്നും, എങ്ങോട്ടു പോകുമെന്നറിയില്ല എന്നും ആലിയ
ഇപ്പോൾ കയ്യിൽ പണവും, പോകാൻ വീടുമില്ല എന്ന് ആലിയ. 'നവസുദീന് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നുവെന്നറിയില്ല. നിങ്ങൾ എന്റെ മക്കളോട് ചെയ്തതിന് ഞാൻ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല. ഈ രാത്രി നേരം എന്റെ മക്കൾ നേരിടുന്ന ദുരനുഭം എന്തെന്ന് നിങ്ങൾ കാണൂ. എന്റെ കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ എങ്ങോട്ടു പോണം?' ആലിയ ചോദിക്കുന്നു