നടൻ നവാസുദീൻ സിദ്ദിഖിയുടെയും (Nawazuddin Siddiqui) ഭാര്യ ആലിയയുടെയും (Aaliya) വിവാഹമോചന പോരാട്ടത്തിന്റെ വാർത്ത ഏറെ നാളുകളായി ബോളിവുഡിന്റെ തലക്കെട്ടുകളിൽ നിറയുകയാണ്. ഇവർക്ക് ഒരു മകളും മകനുമുണ്ട്. ഭർത്താവിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ആലിയ ഉയർത്തിയത്. വിദേശത്തു പഠിക്കുന്ന മക്കളെയും കൊണ്ട് ആലിയ ഇപ്പോൾ ഡിവോഴ്സ് കേസുമായി നാട്ടിലുണ്ട്
കുഞ്ഞുങ്ങളെ സംബന്ധിച്ച വിഷയം വളരെ സൗഹാർദ്ദപരമായി തീർപ്പാക്കണം എന്ന് ബോംബെ ഹൈക്കോടതി ഇരുവരോടുമായി നിര്ദേശിച്ചിരുന്നിരുന്നു. “പരസ്പരം സംസാരിക്കുക, അച്ഛനും മക്കളും തമ്മിലുള്ള ആശയവിനിമയത്തിനും സന്ദർശനത്തിനും ഉള്ള അവകാശങ്ങൾ പരിഹരിക്കുക. അത് പരിഹരിക്കാൻ കഴിയുമെങ്കിൽ, നല്ലത്. പ്രശ്നം രമ്യമായി പരിഹരിക്കൂ. പ്രശ്നങ്ങൾ പരിഹരിക്കൂ,” നവാസുദ്ദീൻ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചതിന് ശേഷം കോടതി ഇങ്ങനെ ഉത്തരവിടുകയായിരുന്നു (തുടർന്നു വായിക്കുക)