മോഹൻലാൽ, കമൽഹാസൻ, ആമിർ ഖാൻ (Aamir Khan), കരൺ ജോഹർ, പൃഥ്വിരാജ് സുകുമാരൻ, അക്ഷയ് കുമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹ ചടങ്ങാണ് ജയ്പൂരിൽ നടന്നത്. ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റ് കെ. മാധവന്റെ മകന്റെ വിവാഹമാണ് ഇവിടെവച്ച് നടന്നത്. ഇതിന്റെ വീഡിയോ, ഫോട്ടോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു