അമിതാഭ് ബച്ചന്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ ബച്ചൻ (Aaradhya Bachchan) തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു യൂട്യൂബ് ചാനലിനെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസുമായി സമീപിച്ചു. ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, 11 വയസ്സുള്ള താരപുത്രി പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ വിലക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വാദം ഇന്ന് ഡൽഹി ഹൈക്കോടതിയിൽ നടക്കും