ബോളിവുഡ് നടി അനുഷ്ക ശർമയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും മകൾ വമിക പിറന്നിട്ട് ആറ് മാസമായി. എന്നാൽ ഇതുവരെ കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ചിത്രം താരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
2/ 8
കുഞ്ഞ് ജനിച്ചതു മുതൽ മുഖം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. വമികയ്ക്ക് ആറ് മാസം പൂർത്തിയായപ്പോൾ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ അനുഷ്കയും കോഹ്ലിയും പങ്കുവെച്ചിരുന്നു.
3/ 8
ഈ ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം വ്യക്തമായിരുന്നില്ല. ഇതിനിടയിലാണ് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡി വില്ലേഴ്സിന്റെ ഭാര്യ ഡാനിയേൽ ഡി വില്ലേഴ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാകുന്നത്.
4/ 8
മെയ് 20 ന് പോസ്റ്റ് ചെയ്ത ഫോട്ടോ അന്ന് അധികം ശ്രദ്ധ നേടിയിരുന്നില്ല. ഇപ്പോഴാണ് ഫോട്ടോ വൈറലായിരിക്കുന്നത്. ഡി വില്ലേഴ്സിന്റെ മകൾക്കൊപ്പം മറ്റൊരു പെൺകുഞ്ഞിന്റെ ചിത്രമാണ് ഡാനിയേല പങ്കുവെച്ചിരിക്കുന്നത്.
5/ 8
ചിത്രത്തിൽ രണ്ട് കുഞ്ഞുങ്ങളുടേയും മുഖം കാണുന്നില്ല. കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങൾ. തങ്ങളുടെ മകളുടെ ആദ്യത്തെ സുഹൃത്ത് എന്നാണ് ഡാനിയേല ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
6/ 8
ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ ഇതാണോ വമിക എന്ന് ചോദിച്ച് കമന്റ് ബോക്സിൽ എത്തിയിരിക്കുകയാണ് ആരാധകർ. യെന്റീ എന്നാണ് ഡി വില്ലേഴ്സിന്റെ മകളുടെ പേര്. വമികയ്ക്കും യെന്റിക്കും ഏകദേശം ഒരേ പ്രായമാണ്.
7/ 8
മാത്രമല്ല, ഒരേ വസ്ത്രങ്ങൾ ധരിച്ചാണ് രണ്ട് കുഞ്ഞുങ്ങളും ചിത്രത്തിൽ ഉള്ളത്. കോഹ്ലിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ഡി വില്ലേഴ്സ്. ഇതെല്ലാം കൂട്ടിവായിച്ചാണ് ചിത്രത്തിലുള്ളത് വമികയാണെന്ന് ആരാധകർ ചോദിക്കുന്നത്.
8/ 8
വമികയാണോ എന്ന ചോദ്യത്തിന് അതേ എന്ന് ചിലർ മറുപടിയും നൽകുന്നുണ്ട്. അനുഷ്കയും ഡാനിയേലയും അടുത്ത സുഹൃത്തുക്കളാണ്. അനുഷ്കയ്ക്കൊപ്പമുള്ള ചിത്രം ഡാനിയേല നേരത്തേ പങ്കുവെച്ചിരുന്നു.