മലയാളി പ്രേക്ഷകർ ആദ്യമായാണ് ഡിംപലിനെ കാണുന്നത്. ഇതിനു മുമ്പും ഡിംപൽ അത്ര പരിചയമുള്ള മുഖമല്ല. എന്നാൽ, ഡിംപലിന്റെ അടുത്ത ബന്ധുവിനെ സഹോദരിയെ നമുക്ക് അറിയാം. അതാണ് തിങ്കൾ. ആരാണ് തിങ്കൾ എന്നാണോ? ബിഗ് ബോസ് ഒക്കെ വരുന്നതിനു മുമ്പ് ഒരു ഷോ ഉണ്ടായിരുന്നു. മലയാളി ഹൗസ്. അന്ന് ആ മലയാളി ഹൗസിൽ എല്ലാവരെയും കൈയിലെടുത്ത താരമായിരുന്നു തിങ്കൾ എന്ന തിങ്കൾ ഭാൽ.
ഏതായാലും സോഷ്യൽ മീഡിയയിൽ ഡിംപൽ ഭാലിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. സൈക്കോളജിയിൽ എം ഫില്ലും ക്ലിനിക്കൽ സൈക്കോളജിയിൽ എം എസ് സിയും പൂർത്തിയാക്കിയ ആളാണ് ഡിംപൽ. ഡിംപലിന്റെ കുടുംബ പശ്ചാത്തലത്തിലും പേരിലെ വ്യത്യസ്തത ഉണ്ട്. അച്ഛൻ ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശിയും അമ്മ ഇടുക്കി കട്ടപ്പന സ്വദേശിയുമാണ്.