പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ, നാട്ടുകാർക്ക് പട്ടികടി ഏൽക്കുന്ന വാർത്തയാണ് കുറച്ചു ദിവസങ്ങളായി തലക്കെട്ടുകളിൽ നിറയുന്നത്. ഇതിൽ പേവിഷബാധയുള്ള പട്ടി കടിച്ച് കൊച്ചുകുട്ടി മരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും സംശയം ബലപ്പെടുന്നുണ്ട്. സർക്കാരും ഇക്കാര്യത്തിൽ പ്രതിസന്ധി നേരിടുന്ന ഘട്ടമാണ്. ഈ ചിത്രത്തിലെ ആദ്യഭാഗത്ത് കാണുന്നത് സിനിമാ നടൻ പട്ടികടി കിട്ടിയ വേഷമിട്ട ചിത്രമാണ്
ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് തനിക്കും പട്ടികടി കിട്ടിയെന്ന കാര്യം ഇദ്ദേഹം പറയുന്നത്. കാലിൽ പലയിടത്തായി കടികൊണ്ട പാടുണ്ട്. മൂന്നാം വട്ടമാണ് ജീവിതത്തിൽ കാഡിലയേൽക്കുന്നത്. പട്ടിയെ കെട്ടിയിട്ടു വളർത്തരുത് എന്ന് ഉടമയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നതായും പോസ്റ്റിൽ പറയുന്നു. വിശദമായ പോസ്റ്റ് ചുവടെ വായിക്കാം (തുടർന്ന് വായിക്കുക)
പതിനെട്ടാം പടി, വെള്ളേപ്പം സിനിമകളിലെ അഭിനേതാവ് അക്ഷയ് രാധാകൃഷ്ണനാണ് താനൊരു നായ സ്നേഹി ആയിട്ടും, മറ്റൊരു നായയുടെ ആക്രമണം ഏൽക്കേണ്ടിവന്നത്. 'എനിക്കും കടി കിട്ടി. ജീവിതത്തിലെ മൂന്നാമത്തെ കടിയാണ് ഇത് . ഇതുവരെ കടിച്ച 3 പട്ടികളും വീടുകളിൽ കെട്ടിയിട്ട് frustrated ആക്കി വളർത്തിയവരാണ്. ഒരോ വ്യക്തിയുടേയും സ്വഭാവം രൂപപ്പെടുന്നത് അവർ വളരുന്ന സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും (മനുഷ്യനായാലും മൃഗമായാലും ) രാത്രി നടക്കാനിറങ്ങാൻ ഏറെ ഇഷ്ട്ടമുള്ള ഒരാളാണ് ഞാൻ. എപ്പോഴും ഞാൻ എന്റെ വീരനേം പിള്ളേരേം (Dog buddies) കൂടെ കൂട്ടാറുണ്ട്...
ആദ്യമായിട്ടാണ് ഞാൻ ഒറ്റയ്ക്ക് നടക്കാൻ ഇറങ്ങിയത്. അപ്പോഴാണ് ഒരു വർഷത്തെ ജയിൽ ജീവിതം കഴിഞ്ഞ് പരോളിൽ ഇറങ്ങിയ നിസ്സഹായനായ ഒരു പട്ടി എന്നെ കടിച്ചത്. കടിച്ച പട്ടിയുടെ owner നോട് ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ടുള്ള കാര്യമാണ് 'പട്ടിയെ കെട്ടിയിട്ട് വളർത്തരുത് , എങ്ങാനും അഴിഞ്ഞ് പോയാൽ ആൾക്കാരെ പിടിച്ച് കടിക്കുമെന്ന്'. പക്ഷെ കടി കിട്ടിയത് എനിക്കായിപ്പോയി...
എന്റെ വീരൻ കൂടെയുണ്ടായിരുന്നെങ്കിൽ ഒരു പട്ടിയും എന്നെ കടിക്കില്ലായിരുന്നു എന്ന് ഒരു നിമിഷം ഓർത്തു പോയി. (ഉയർന്നു വരുന്ന പട്ടി കടികളെ കുറിച്ച്) ഹിമാചൽ മുതൽ കേരളം വരെ യാത്ര ചെയ്ത് നേരിട്ട് കണ്ട ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാൻ പറയട്ടെ. നമ്മുടെ കൊച്ചു കേരളത്തിലെ മനുഷ്യരുടെ നായ്ക്കളോടുള്ള സമീപനം ആണ് പ്രശ്നം. അല്ല! കേരളത്തിൽ മാത്രം ഉള്ളോ ഈ തെരുവ് നായ്ക്കൾ?...